Top

ആഭ്യന്തരകലാപം: സമൂഹമാധ്യമങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ വിലക്ക്; തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയുടെ പ്രക്ഷോഭത്തില്‍ നടുങ്ങി രാജ്യം

ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റര്‍, യൂട്യൂബ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങിയ എല്ലാ പ്ലാറ്റ്‌ഫോമുകള്‍ക്കും നിരോധനമുണ്ട്.

16 April 2021 5:57 AM GMT

ആഭ്യന്തരകലാപം:  സമൂഹമാധ്യമങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ വിലക്ക്; തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയുടെ പ്രക്ഷോഭത്തില്‍ നടുങ്ങി രാജ്യം
X

തീവ്ര ഇസ്ലാമിസ്റ്റ് വലതുപക്ഷ സംഘടനയായ തെഹ്‌റീക്ക് ലബ്ബായിക്കിന്റെ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നതിനാല്‍ പാക്കിസ്ഥാനില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക്. സമൂഹമാധ്യമങ്ങള്‍ക്കും ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പുകള്‍ക്കുമുള്‍പ്പെടെ താല്‍ക്കാലികമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആഭ്യന്തര കലാപം എന്ന നിലയിലേക്ക് പാക്കിസ്ഥാനില്‍ കാര്യങ്ങള്‍ നീങ്ങുന്നതിനാല്‍ വാര്‍ത്താവിനിമയ മാധ്യമങ്ങള്‍ നിയന്ത്രിക്കണമെന്ന് പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം ടെലികമ്മ്യൂണിക്കേഷന്‍സ് അതോറിറ്റിയെ കത്ത് വഴി അറിയിക്കുകയായിരുന്നു.

ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റര്‍, യൂട്യൂബ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങിയ എല്ലാ പ്ലാറ്റ്‌ഫോമുകള്‍ക്കും നിരോധനമുണ്ട്.മൊബൈലിലെ ഡാറ്റ വഴിയോ, വൈഫൈയിലൂടെയോ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളിലൂടെയോ ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. തെഹ്‌റീക്ക് ലബ്ബായി നേതാവ് സാദ് റിസ്വിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ പ്രക്ഷോഭം പാക്കിസഥാനില്‍ രൂക്ഷമായത്. ഈ ഗ്രൂപ്പുകള്‍ക്ക് താലിബാന്‍ പോലുള്ള സംഘടനകളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്.

സോഷ്യല്‍ മീഡിയകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതോടെ പ്രക്ഷോഭം നടത്തുന്ന സംഘടനകള്‍ക്ക്് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വിദ്വേഷ സന്ദേശങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനും കഴിയാതാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സമൂഹമാധ്യമങ്ങള്‍ക്കുള്ള വിലക്ക് താല്‍ക്കാലികമാമെന്നും രാജ്യത്ത് സമാധാനന്തരീക്ഷം പുനസ്ഥാപിക്കപ്പെടുമ്പോള്‍ സമൂഹ്യമാധ്യമങ്ങളും തിരിച്ചുവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് വിരുദ്ധ കലാപങ്ങള്‍ അക്രമാസക്തമായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇസ്ലാം വിരുദ്ധ പരാമര്‍ങ്ങള്‍ക്കുശേഷം പാക്കിസഥാനില്‍ ഫ്രഞ്ച് വിരുദ്ധ വികാരം ശക്തമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കറാച്ചിയിലും ലാഹോറിലും റാവല്‍ പിണ്ടിയിലും ഇസ്ലാമിസ്റ്റുകളുടെ പ്രക്ഷോഭം ശക്തമായിരുന്നു.

Next Story