Top

കടുപ്പിച്ച് സൗദി, കുഴങ്ങിയ പാകിസ്താനെ തുണച്ചത് ചൈന

സൗദി അറേബ്യന്‍ സമ്മര്‍ദ്ദതന്ത്രത്തില്‍ കുടുങ്ങിയ പാകിസ്താനെ തുണച്ചത് ചൈനീസ് സര്‍ക്കാര്‍. സൗദി നല്‍കിയ മൂന്ന് ബില്ല്യണ്‍ ഡോളര്‍ സോഫ്റ്റ് ലോണിന്റെ തിരിച്ചടവിനായി ഒരു ബില്യണ്‍ ഡോളര്‍ ചൈന പാകിസ്താന് നല്‍കി. സൗദിയില്‍ നിന്നും ലോണ്‍ തിരിച്ചടവിനായി പാകിസ്താനു മേല്‍ നിരന്തര സമ്മര്‍ദ്ദം വന്നതിനു പിന്നാലെയാണ് ചൈനയുടെ സഹായം. ചൈന ഞങ്ങളുടെ രക്ഷയ്ക്കായി എത്തിയെന്നാണ് പാക് വിദേശകാര്യ മന്ത്രാലയം റോയിട്ടേര്‍സിനോട് പറഞ്ഞത്. ചൈനീസ് സഹായത്തിനു പിന്നാലെ ഒരു ബില്യണ്‍ ഡോളര്‍ ഉടന്‍ തന്നെ പാകിസ്താന്‍ സൗദിക്ക് നല്‍കുകയും ചെയ്തു. […]

17 Dec 2020 7:18 AM GMT

കടുപ്പിച്ച് സൗദി, കുഴങ്ങിയ പാകിസ്താനെ തുണച്ചത് ചൈന
X

സൗദി അറേബ്യന്‍ സമ്മര്‍ദ്ദതന്ത്രത്തില്‍ കുടുങ്ങിയ പാകിസ്താനെ തുണച്ചത് ചൈനീസ് സര്‍ക്കാര്‍. സൗദി നല്‍കിയ മൂന്ന് ബില്ല്യണ്‍ ഡോളര്‍ സോഫ്റ്റ് ലോണിന്റെ തിരിച്ചടവിനായി ഒരു ബില്യണ്‍ ഡോളര്‍ ചൈന പാകിസ്താന് നല്‍കി. സൗദിയില്‍ നിന്നും ലോണ്‍ തിരിച്ചടവിനായി പാകിസ്താനു മേല്‍ നിരന്തര സമ്മര്‍ദ്ദം വന്നതിനു പിന്നാലെയാണ് ചൈനയുടെ സഹായം.

ചൈന ഞങ്ങളുടെ രക്ഷയ്ക്കായി എത്തിയെന്നാണ് പാക് വിദേശകാര്യ മന്ത്രാലയം റോയിട്ടേര്‍സിനോട് പറഞ്ഞത്. ചൈനീസ് സഹായത്തിനു പിന്നാലെ ഒരു ബില്യണ്‍ ഡോളര്‍ ഉടന്‍ തന്നെ പാകിസ്താന്‍ സൗദിക്ക് നല്‍കുകയും ചെയ്തു. അടുത്ത ഒരു ബില്യണ്‍ ജനുവരിയില്‍ തിരിച്ചടയ്ക്കുമെന്നാണ് പാക് സാമ്പത്തിക മന്ത്രാലയ പ്രതിനിധി വിദേശമാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

2018 ലാണ് മൂന്ന് ബില്യണിന്റെ ലോണും 3.2 ബില്യണ്‍ ഡോളറിന്റെ ഓയില്‍ ക്രെഡിറ്റ് അനുമതിയും സൗദി പാകിസ്താന് നല്‍കിയത്. പാക് സാമ്പത്തിക മേഖലയെ സഹായിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ വായ്പ. പൊതുവെ സഹായ വായ്പയില്‍ കടുംപിടുത്തം പിടിക്കാത്ത സൗദി ഇത്തവണ പാകിസ്താനു മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ സൗദി സര്‍ക്കാരിന് നേരെ വിമര്‍ശനാത്മകമായ രീതിയില്‍ പരാമര്‍ശം നടത്തിയതാണ് സൗദിയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് വിദേശകാര്യ മന്ത്രി മഹ്മുദ് ഖുറേഷി നടത്തിയ പരാമര്‍ശമായിരുന്നു ഇതിന് കാരണമായത്.

കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്തു കളഞ്ഞ നടപടിയില്‍ മുസ്‌ലിം രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് മുസ്‌ലിം കൗണ്‍സിലിന്റെ യോഗം സൗദി വിളിച്ച് ചേര്‍ത്തില്ലെങ്കില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഇതിനായി നിര്‍ബന്ധിക്കുമെന്നായിരുന്നു ഖുറേഷിയുടെ പരാമര്‍ശം. വിഷയത്തിലെ തങ്ങളുടെ ആശങ്ക ഗള്‍ഫ് രാജ്യങ്ങള്‍ മനസ്സിലാക്കണമെന്നും ഖുറേഷി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് സൗദി ലോണ്‍ തിരിച്ചടവിന് സമ്മര്‍ദ്ദം ചെലുത്തിയത്. സമവായത്തിലെത്താന്‍ പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ സൗദിയിലെത്തിയെങ്കിലും ഇതും ഫലം കണ്ടില്ല. റിയാദിലെത്തിയ ബജ്‌വയ്ക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പകരം ഇദ്ദേഹത്തിന്റെ ഇദ്ദേഹത്തിന്റെ ഇളയ സഹോദരനും ഡെപ്യൂട്ടി ഡിഫന്‍സ് മന്ത്രിയുമായ ഖാലിദ് ബിന്‍ സല്‍മാനെയാണ് കാണാനായത്.

പാകിസ്താന്‍-ചൈന സഹകരണം കൂടുതല്‍ മെച്ചപ്പെടുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ സാമ്പത്തിക സഹായം വിലയിരുത്തപ്പെടുന്നത്.

Next Story