Top

പാകിസ്താനില്‍ തകര്‍ക്കപ്പട്ട ഹിന്ദു ക്ഷേത്രം സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മ്മിക്കുന്നു

പാകിസ്താനില്‍ കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ച് ക്ഷേത്ര നിലനിന്ന പ്രവിശ്യയിലെ സര്‍ക്കാര്‍. വടക്കുപടിഞ്ഞാറന്‍ പാകിസ്താന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രമാണ് ഒരുകൂട്ടം ആളുകള്‍ കഴിഞ്ഞ ആഴ്ച തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീപരമഹാന്‍ജ് ജി മഹാരാജ് സമാധി ക്ഷേത്രമായിരുന്നു തകര്‍ക്കപ്പെട്ടത്. ‘ ആക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങളില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ക്ഷേത്രവും സമീപത്തുള്ള വീടും പുനര്‍നിര്‍മിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. പ്രവിശ്യയുടെ പ്രാദേശിക ഇന്‍ഫര്‍മേഷന്‍ മന്ത്രിയായ […]

1 Jan 2021 5:29 AM GMT

പാകിസ്താനില്‍ തകര്‍ക്കപ്പട്ട ഹിന്ദു ക്ഷേത്രം സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മ്മിക്കുന്നു
X

പാകിസ്താനില്‍ കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ച് ക്ഷേത്ര നിലനിന്ന പ്രവിശ്യയിലെ സര്‍ക്കാര്‍. വടക്കുപടിഞ്ഞാറന്‍ പാകിസ്താന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രമാണ് ഒരുകൂട്ടം ആളുകള്‍ കഴിഞ്ഞ ആഴ്ച തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീപരമഹാന്‍ജ് ജി മഹാരാജ് സമാധി ക്ഷേത്രമായിരുന്നു തകര്‍ക്കപ്പെട്ടത്.

‘ ആക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങളില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ക്ഷേത്രവും സമീപത്തുള്ള വീടും പുനര്‍നിര്‍മിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. പ്രവിശ്യയുടെ പ്രാദേശിക ഇന്‍ഫര്‍മേഷന്‍ മന്ത്രിയായ കംരന്‍ ബംഗാഷ് എഫ്്പി ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

45 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ ആക്രമണത്തിന് പ്രോത്സാഹിപ്പിച്ചു എന്ന കുറ്റത്തിന് പ്രാദേശിക മുസ്‌ലിം മതപണ്ഡിതനെന്ന് പറയപ്പെടുന്ന മുല്ല ഷരീഫിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്രം തകര്‍ത്തതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാകിസ്താന്‍ സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. സമാനമായ രീതിയില്‍ 1997 ല്‍ തകര്‍പ്പെട്ട ഹിന്ദുക്ഷേത്രം സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം രാജ്യത്ത് പുനര്‍നിര്‍മ്മിച്ചിരുന്നു.

Next Story