Top

അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയെ ഒഴിവാക്കി; യുഎഇയോട് പാകിസ്താന്‍ മാധ്യമങ്ങള്‍

ഇന്ത്യയോടും പാകിസ്താനോടും യുഎഇക്ക് ഇരട്ടത്താപ്പ് സമീപനമാണെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍. പാകിസ്താനു മേല്‍ ഏര്‍പ്പെടുത്തിയ വിസ വിലക്കില്‍ യുഎഇ വിദേശകാര്യ മന്ത്രാലയം വിശദീകരണം നല്‍കിയതിനു പിന്നാലെയാണ് പാകിസ്താനില്‍ നിന്നും ഇത്തരമൊരു ആരോപണം ഉയര്‍ന്നത്. വിസ വിലക്ക് താല്‍ക്കാലികമാണെന്നും കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായായിരുന്ന നടപടിയെന്നുമായിരുന്നു കഴിഞ്ഞ ദിവസം യുഎഇ വിദേശകാര്യമന്ത്രി ശൈഖ് ബിന്‍ അബ്ദുള്ള ബിന്‍ സയിദ് അല്‍ നഹ്‌യാന്‍ പറഞ്ഞത്. എന്നാല്‍ യുഎഇയുടെ വിശദീകരണത്തില്‍ പാക് മാധ്യമങ്ങള്‍ അസംതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. ഡോണ്‍ അടക്കമുള്ള പാക് മാധ്യമത്തിന്റെ എഡിറ്റോറിയലില്‍ […]

22 Dec 2020 5:13 AM GMT

അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയെ ഒഴിവാക്കി; യുഎഇയോട് പാകിസ്താന്‍ മാധ്യമങ്ങള്‍
X

ഇന്ത്യയോടും പാകിസ്താനോടും യുഎഇക്ക് ഇരട്ടത്താപ്പ് സമീപനമാണെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍. പാകിസ്താനു മേല്‍ ഏര്‍പ്പെടുത്തിയ വിസ വിലക്കില്‍ യുഎഇ വിദേശകാര്യ മന്ത്രാലയം വിശദീകരണം നല്‍കിയതിനു പിന്നാലെയാണ് പാകിസ്താനില്‍ നിന്നും ഇത്തരമൊരു ആരോപണം ഉയര്‍ന്നത്.

വിസ വിലക്ക് താല്‍ക്കാലികമാണെന്നും കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായായിരുന്ന നടപടിയെന്നുമായിരുന്നു കഴിഞ്ഞ ദിവസം യുഎഇ വിദേശകാര്യമന്ത്രി ശൈഖ് ബിന്‍ അബ്ദുള്ള ബിന്‍ സയിദ് അല്‍ നഹ്‌യാന്‍ പറഞ്ഞത്.

എന്നാല്‍ യുഎഇയുടെ വിശദീകരണത്തില്‍ പാക് മാധ്യമങ്ങള്‍ അസംതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. ഡോണ്‍ അടക്കമുള്ള പാക് മാധ്യമത്തിന്റെ എഡിറ്റോറിയലില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. പാകിസ്താനേക്കാള്‍ കൂടുതല്‍ കൊവിഡ് കേസുകളുള്ള ഇന്ത്യക്ക് മേല്‍ ഒരു വിസ നിയന്ത്രണവും ഇല്ലാഞ്ഞതെന്തുകൊണ്ട് എഡിറ്റോറിയലില്‍ ചോദിക്കുന്നു.

‘ ഒരു കോടി കൊവിഡ് കേസുകള്‍ കഴിഞ്ഞ ഇന്ത്യയേക്കാളോ, അല്ലെങ്കില്‍ 1.8 കോടി കൊവിഡ് കേസുകളുള്ള യുഎസിനേക്കാളോ ഏതാണ്ട് 459,000 കൊറോണ വൈറസ് കേസുകള്‍ മാത്രമുള്ള ഈ രാജ്യം ( പാകിസ്താന്‍) യുഎഇയുടെ ആരോഗ്യ സംവിധാനത്തിന് ഒരു തരത്തിലും ഭീഷണിയല്ല. പുതിയ യുഎഇ വിസ നല്‍കുന്നതില്‍ നിന്നും വിലക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഈ രണ്ടു രാജ്യവും ഇല്ല,’ ഡോണ്‍ എഡിറ്റോറിയലില്‍ പറയുന്നു.

യുഎഇയും ഇസ്രായേലും സമാധാന പദ്ധതിയില്‍ ഒപ്പു വെച്ചത് ഈ തീരുമാനത്തിന് പിന്നിലെ ഒരു ഘടകമായിരിക്കാമെന്നും എഡിറ്റോറിയലില്‍ പറയുന്നു. യുഎഇ-ഇസ്രായേല്‍ സമാധാനപദ്ധതിയെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച രാജ്യങ്ങളിലൊന്നായിരുന്നു പാകിസ്താന്‍.

നവംബര്‍ 18 നാണ് 13 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കുന്നത് യുഎഇ നിര്‍ത്തലാക്കിയത്. പാകിസ്താനു പുറമെ അഫ്ഗാനിസ്താന്‍, അള്‍ജീരിയ, ഇറാന്‍, ഇറാഖ്, കെനിയ, ലെബനന്‍, ലിബിയ, സൊമാലിയ, സിറിയ, ടുണീഷ്യ, തുര്‍ക്കി, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു വിസ വിലക്ക് അതേസമയം ഇപ്പോള്‍ യുഎഇയിലുള്ള ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഈ വിലക്ക് ബാധകമല്ല.

കഴിഞ്ഞ ദിവസം പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഇതുസംബന്ധിച്ച് അബുദാബിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. യുഎഇ ഉടനടി നടപടി പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നാണ് ഖുറേഷി പറഞ്ഞത്.

ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായും യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സയിദുമായും വ്യാഴാഴ്ച ഖുറേഷി കൂടിക്കാഴ്ച നടത്തി. യുഎഇയിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യാനിരിക്കുകയാണെന്നും ഖുറേഷി പറഞ്ഞു.

Next Story