മുസ്ലിം രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം; യുഎഇ ഉടന്‍ മാറിചിന്തിക്കുന്നമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്താന്
പതിമൂന്ന് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നവര്‍ക്ക് നിര്‍ത്തിവെച്ച യുഎഇ നടപടി ഉടന്‍ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്താന്.വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും യുഎഇയുടെ വളര്‍ച്ചയില്‍ സംഭവന ചെയ്ത രാജ്യങ്ങളിലൊന്നായ പാകിസ്താനെ വിസ നിരോധനത്തില്‍ നിന്നും ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പാക് വിദേശകാര്യ മന്ത്രി മഹ്മൂദ് ഖുറേഷി പറഞ്ഞു. ‘ പാകിസ്താന് സമൂഹവും യുഎഇയിലെ പാക് പ്രവാസികളും യുഎഇയുടെ വികസനത്തിനും ഉന്നമനത്തിനുമായി വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെടുന്നു, അതില്‍ കൃത്ജ്ഞതയുണ്ട്. പരിഗണിക്കേണ്ട ചില പ്രശ്നങ്ങള്‍ ഉണ്ട്. ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട്. […]

പതിമൂന്ന് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നവര്‍ക്ക് നിര്‍ത്തിവെച്ച യുഎഇ നടപടി ഉടന്‍ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്താന്.വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും യുഎഇയുടെ വളര്‍ച്ചയില്‍ സംഭവന ചെയ്ത രാജ്യങ്ങളിലൊന്നായ പാകിസ്താനെ വിസ നിരോധനത്തില്‍ നിന്നും ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പാക് വിദേശകാര്യ മന്ത്രി മഹ്മൂദ് ഖുറേഷി പറഞ്ഞു.
‘ പാകിസ്താന് സമൂഹവും യുഎഇയിലെ പാക് പ്രവാസികളും യുഎഇയുടെ വികസനത്തിനും ഉന്നമനത്തിനുമായി വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെടുന്നു, അതില്‍ കൃത്ജ്ഞതയുണ്ട്. പരിഗണിക്കേണ്ട ചില പ്രശ്നങ്ങള്‍ ഉണ്ട്. ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട്. അവ പരിഹരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഖുറേഷി അബുദാബിയില്‍ നടന്ന ന്യൂസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.
ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായും യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സയിദുമായും വ്യാഴാഴ്ചട ഖുറേഷി കൂടിക്കാഴ്ച നടത്തി.
യുഎഇ യിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യാനിരിക്കുകയാണെന്നും ഖുറേഷി പറഞ്ഞു. നവംബര്‍ 18 നാണ് 13 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കുന്നത് യുഎഇ നിര്‍ത്തലാക്കിയത്.
പാകിസ്താനു പുറമെ അഫ്ഗാനിസ്താന്, അള്‍ജീരിയ, ഇറാന്, ഇറാഖ്, കെനിയ, ലെബനന്, ലിബിയ, സൊമാലിയ, സിറിയ, ടുണീഷ്യ, തുര്‍ക്കി, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു നിരോധനം. അതേസമയം ഇപ്പോള്‍ യുഎഇയിലുള്ള ഈ രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഈ വിലക്ക് ബാധകമല്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നായിരുന്നു വിശദീകരണം.