‘ശത്രുവെന്ന് പഠിപ്പിച്ചവര്‍ പ്രതിസന്ധിയില്‍ ഹൃദയത്തോടൊപ്പം നിര്‍ത്തി’; ഇന്ത്യയെ രക്ഷിക്കാന്‍ കൈകോര്‍ക്കണമെന്ന് പാക് ജനതയും സെലിബ്രറ്റികളും
ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ ചിരവൈരികളാണ് പാകിസ്ഥാനും ഇന്ത്യയും, നയതന്ത്ര ബന്ധത്തിലും വലിയ ഉലച്ചില്‍ ഏറെ വര്‍ഷങ്ങളായി ഇരുവര്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം ഒരു വശത്ത് നിലനില്‍ക്കുമ്പോള്‍ തന്നെ ഇരു രാജ്യങ്ങളിലെയും ജനങ്ങളും പ്രതിസന്ധിയില്‍ ഒന്നിച്ചു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ കഴിയാവുന്ന സഹായം ഇന്ത്യയിലെത്തിക്കണമെന്ന് പാക് ജനത സ്വമേധയാ ആഹ്വാനം ചെയ്തു. ക്രിക്കറ്റ് താരങ്ങളുടെ പിന്തുണ പാകിസ്ഥാനിലും പുറത്തുമുള്ള എല്ലാ പാക്പൗരന്മാരും ഇന്ത്യയെ സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കണമെന്നും അടിയന്തരമായി കഴിയുന്നത്ര […]

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ ചിരവൈരികളാണ് പാകിസ്ഥാനും ഇന്ത്യയും, നയതന്ത്ര ബന്ധത്തിലും വലിയ ഉലച്ചില്‍ ഏറെ വര്‍ഷങ്ങളായി ഇരുവര്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം ഒരു വശത്ത് നിലനില്‍ക്കുമ്പോള്‍ തന്നെ ഇരു രാജ്യങ്ങളിലെയും ജനങ്ങളും പ്രതിസന്ധിയില്‍ ഒന്നിച്ചു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ കഴിയാവുന്ന സഹായം ഇന്ത്യയിലെത്തിക്കണമെന്ന് പാക് ജനത സ്വമേധയാ ആഹ്വാനം ചെയ്തു.
ക്രിക്കറ്റ് താരങ്ങളുടെ പിന്തുണ
പാകിസ്ഥാനിലും പുറത്തുമുള്ള എല്ലാ പാക്പൗരന്മാരും ഇന്ത്യയെ സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കണമെന്നും അടിയന്തരമായി കഴിയുന്നത്ര ഓക്സിജന്‍ ടാങ്കുകള്‍ ഡല്‍ഹിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കണമെന്നും അക്തര്‍ ആഹ്വാനം ചെയ്തു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മുന്‍ ക്രിക്കറ്റ് താരത്തിന്റെ അഭ്യര്‍ഥന. വേണ്ടത്ര ഓക്സിജന്‍ ടാങ്കുകള്‍ ഇന്ത്യയിലേക്ക് അയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പാക് പ്രധാനമന്ത്രിയോടും സര്‍ക്കാരിനോടും അഭ്യര്‍ഥിച്ച അക്തര്‍ കോവിഡ് പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ വേദനിപ്പിക്കുകയാണ്. നിങ്ങളെല്ലാവരും ഞങ്ങളുടെ ചിന്തയിലും പ്രാര്‍ത്ഥനയിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്‍ ഈ പരീക്ഷണ സമയത്ത് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു” -അഫ്രീദി
”പ്രതിസന്ധി കാലഘട്ടത്തില്‍ ചിന്തകളും പ്രാര്‍ഥനകളുമായി ഞങ്ങള്‍ ഇന്ത്യയുടെ കൂടെയുണ്ട്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നുള്ള ദുരന്തങ്ങള്‍ മായ്ച്ചുകളയാന്‍ ദൈവം നമ്മെ സഹായിക്കട്ടെ. ഇന്ത്യക്ക് കരുത്തോടെ ഇരിക്കട്ടെ” – ശുഹൈബ് മാലിക്
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവ് കൂടിയാണ് മാലിക്. കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈദി ഫൗണ്ടേഷന്‍ കൊവിഡ് രോഗികള്‍ക്കായി 50 ആംബുലന്‍സുകള്‍ വാഗ്ദാനം ചെയ്തിരുന്നു. സഹായിക്കാനുള്ള സന്നദ്ധത ചൂണ്ടിക്കാട്ടി ഈദി ഫൗണ്ടേഷന്‍ തലവന്‍ ഫൈസല്‍ ഈദി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആംബുലന്‍സ് വാളണ്ടിയര്‍ ശൃഖലയാണ് ഈദി ഫൗണ്ടേഷന്‍. 50 ആംബുലന്‍സുകള്‍ മാത്രമല്ല, ആവശ്യമായാല്‍ അടിയന്തിര മെഡിക്കല്‍ ടെക്നീഷ്യന്മാര്‍, ഓഫീസ് സ്റ്റാഫ്, ഡ്രൈവര്‍മാര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവരെയും ഇന്ത്യയിലേക്ക് അയക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
‘ഇന്ത്യാ നീഡ് ഓക്‌സിജന്‍’
സെലിബ്രറ്റികളുടെയും സംഘടനകളുടെ സഹായ ഹസ്തം മാത്രമല്ല. പാകിസ്ഥാനിലെ ജനങ്ങളും ഇന്ത്യക്ക് വേണ്ടി രംഗത്തുവന്നിരുന്നു. മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ 20 കൊവിഡ് രോഗികളാണ് മരിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ഇന്ത്യയെ സഹായിക്കാന്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്തുവന്നത്. ഇന്ത്യയുടെ ആരോഗ്യമേഖലയ്ക്ക് നമ്മുടെ സഹായം ആവശ്യമുണ്ട്. അവരെ സഹായിക്കണം വിവിധ ട്വീറ്റുകള്‍ വ്യക്തമാക്കി.
‘ഇന്ത്യാ നീഡ് ഓക്‌സിജന്‍’ എന്ന ഹാഷ്ടാഗോടു കൂടിയായിരുന്നു ജനങ്ങള്‍ ട്വിറ്ററിലെത്തിയത്. ഇരുരാജ്യങ്ങളിലെയും സര്‍ക്കാര്‍ തമ്മിലുള്ള എല്ലാ തര്‍ക്കങ്ങള്‍ക്കുമപ്പുറം ഇന്ത്യക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ പാക് ജനത കാണിച്ച കരുതലും നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് മാഹാമാരിക്കെതിരായ പോരാട്ടത്തിനായി ഇരു രാജ്യങ്ങളും കൈകോര്‍ക്കണമെന്നും പൗരന്മാര്‍ ആവശ്യപ്പെട്ടു.