Top

പോരാട്ടവീര്യം ആവര്‍ത്തിച്ച് ഫഖര്‍ സമാന്‍, സെഞ്ച്വറി; കേശവ് മഹാരാജിന്‍റെ പ്രത്യാക്രമണം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരം ഫഖര്‍ സമാന് സെഞ്ച്വറി. 104 പന്തില്‍ 101 റണ്‍സെടുത്ത ഫഖറിനെ കേശവ മഹാരാജാണ് പുറത്താക്കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാകിസ്ഥാന്‍ 39 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തിട്ടുണ്ട്. 42 റണ്‍സുമായി നായകന്‍ ബാബര്‍ അസം, ഒരു റണ്‍സുമായി വിക്കറ്റ് കീപ്പര്‍ സഫ്രറാസ് അഹമ്മദുമാണ് ക്രീസില്‍. ടോസ് നേടിയ ദക്ഷിണാഫ്രിക്ക പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. സ്‌കോര്‍ 112 റണ്‍സില്‍ നില്‍ക്കെ […]

7 April 2021 5:28 AM GMT

പോരാട്ടവീര്യം ആവര്‍ത്തിച്ച് ഫഖര്‍ സമാന്‍,   സെഞ്ച്വറി; കേശവ് മഹാരാജിന്‍റെ പ്രത്യാക്രമണം
X

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരം ഫഖര്‍ സമാന് സെഞ്ച്വറി. 104 പന്തില്‍ 101 റണ്‍സെടുത്ത ഫഖറിനെ കേശവ മഹാരാജാണ് പുറത്താക്കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാകിസ്ഥാന്‍ 39 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തിട്ടുണ്ട്. 42 റണ്‍സുമായി നായകന്‍ ബാബര്‍ അസം, ഒരു റണ്‍സുമായി വിക്കറ്റ് കീപ്പര്‍ സഫ്രറാസ് അഹമ്മദുമാണ് ക്രീസില്‍.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. സ്‌കോര്‍ 112 റണ്‍സില്‍ നില്‍ക്കെ കേശവ് മഹാരാജ് ഇമാമുള്‍ ഹഖിന് വീഴ്ത്തി. 57 റണ്‍സെടുത്താണ് ഇമാമുള്‍ പുറത്താവുന്നത്. രണ്ടാം വിക്കറ്റില്‍ ബാബര്‍ അസമിനൊപ്പം ചേര്‍ന്ന് ഫഖര്‍ സമാന്‍ 90 റണ്‍സിലധികം കൂട്ടുക്കെട്ടുണ്ടാക്കി.

സെഞ്ച്വറി തികച്ചതിന് പിന്നാലെ കേശവ് വീണ്ടും ഫഖറിനെ വീഴ്ത്തി. പിന്നാലെയെത്തിയ മുഹമ്മദ് റിസ്വാനെ കൂടി പുറത്താക്കിയ കേശവ് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ്.

ടെസ്റ്റിന് സമാനമായിട്ടാണ് പാകിസ്ഥാന്‍ കേശവിനെ മത്സരത്തില്‍ പ്രതിരോധിച്ചത്. താരം എറിഞ്ഞ 8 ഓവറില്‍ 3.25 ശരാശരിയില്‍ 26 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റുകളും ഒരു മെയ്ഡന്‍ ഓവറും എറിഞ്ഞു.

Next Story

Popular Stories