Top

‘പരിചയ സമ്പന്നരുടെ പക്വതയാണ് സൂര്യകുമാര്‍ പുറത്തെടുത്ത്’; വാനോളം പുകഴ്ത്തി മുന്‍ പാക് താരം

ഇസ്ലാമാബാദ്: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ തോല്‍ക്കുമെന്ന് ഇന്ത്യ ഉറപ്പിച്ച ഘട്ടത്തിലായിരുന്നു സൂര്യ കുമാര്‍ യാദവിന്റെ വരവ്. കരിയറിലെ രണ്ടാമത്തെ മാത്രം അന്താരാഷ്ട്ര ഏകദിനത്തിനായി പാഡുകെട്ടി ഇറങ്ങിയ ഐപിഎല്‍ സ്റ്റാറിന് മുന്നില്‍ ഭാരിച്ച ഉത്തരവാദിത്വവും. അഞ്ചാമനായി ക്രീസിലെത്തുമ്പോള്‍ മുന്നോട്ടുള്ള പോക്ക് അത്ര സുഖകരമാവില്ലെന്നും യുവതാരമായതിനാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടുമെന്നാണ് പലരും വിധിയെഴുതിയത്. എന്നാല്‍ നടന്നത് മറ്റൊന്നാണ്. ഇന്ത്യന്‍ ഇന്നിംഗിസിന് അടിത്തറ പാകിയ അര്‍ധസെഞ്ച്വറി നേചിയാണ് സൂര്യകുമാര്‍ പുറത്തായത്. ടി20 ശൈലിയില്‍ വെടിക്കെട്ട് പ്രകടനമായിരുന്നു താരത്തിന്റേത്. 44 പന്തില്‍ 6 ബൗണ്ടറിയുള്‍പ്പെടെ […]

22 July 2021 5:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പരിചയ സമ്പന്നരുടെ പക്വതയാണ് സൂര്യകുമാര്‍ പുറത്തെടുത്ത്’; വാനോളം പുകഴ്ത്തി മുന്‍ പാക് താരം
X

ഇസ്ലാമാബാദ്: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ തോല്‍ക്കുമെന്ന് ഇന്ത്യ ഉറപ്പിച്ച ഘട്ടത്തിലായിരുന്നു സൂര്യ കുമാര്‍ യാദവിന്റെ വരവ്. കരിയറിലെ രണ്ടാമത്തെ മാത്രം അന്താരാഷ്ട്ര ഏകദിനത്തിനായി പാഡുകെട്ടി ഇറങ്ങിയ ഐപിഎല്‍ സ്റ്റാറിന് മുന്നില്‍ ഭാരിച്ച ഉത്തരവാദിത്വവും. അഞ്ചാമനായി ക്രീസിലെത്തുമ്പോള്‍ മുന്നോട്ടുള്ള പോക്ക് അത്ര സുഖകരമാവില്ലെന്നും യുവതാരമായതിനാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടുമെന്നാണ് പലരും വിധിയെഴുതിയത്.

എന്നാല്‍ നടന്നത് മറ്റൊന്നാണ്. ഇന്ത്യന്‍ ഇന്നിംഗിസിന് അടിത്തറ പാകിയ അര്‍ധസെഞ്ച്വറി നേചിയാണ് സൂര്യകുമാര്‍ പുറത്തായത്. ടി20 ശൈലിയില്‍ വെടിക്കെട്ട് പ്രകടനമായിരുന്നു താരത്തിന്റേത്. 44 പന്തില്‍ 6 ബൗണ്ടറിയുള്‍പ്പെടെ 53 റണ്‍സ്. പൂര്‍ണമായ രക്ഷകന്റെ കുപ്പായമണിയാന്‍ താരത്തിന് കഴിഞ്ഞില്ലെങ്കിലും വാലറ്റത്തിലേക്ക് കളി കൈമാറുമ്പോള്‍ ഇന്ത്യക്ക് നേരിയ പ്രതീക്ഷയുണ്ടായിരുന്നു. ദീപക് ചഹറിന്റെ അപരാജിത 69 റണ്‍സ് ഇന്ത്യക്ക് വിജയം സമ്മാനിക്കുകയും ചെയ്തു.

80 അന്താരാഷ്ട്ര ഏകദിനങ്ങള്‍ കളിച്ച പക്വതയോടെയാണ് സൂര്യകുമാര്‍ ബാറ്റുവീശിയതെന്ന് മുന്‍ പാക് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ പറഞ്ഞു. ആഭ്യന്തര മത്സരങ്ങളിലെ പരിചയ സമ്പത്ത് കളിക്കളത്തില്‍ ഉപയോഗപ്പെടുത്താന്‍ അവന് കഴിഞ്ഞു. ആധികാരികമായിരുന്നു സൂര്യകുമാറിന്റെ പ്രകടനം. നിര്‍ണ്ണായക സമയത്ത് വിക്കറ്റ് പോയെന്നും അകമല്‍ പറഞ്ഞു.

മത്സരത്തില്‍ ലങ്കയ്‌ക്കെതിരെ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. മൂന്ന് വിക്കറ്റും അര്‍ധസെഞ്ച്വറിയും നേടിയ ദീപക് ചഹറാണ് കളിയിലെ കേമന്‍. മനീഷ് പാണ്ഡ്യെ 37 റണ്‍സും ക്രുനാല്‍ പാണ്ഡ്യെ 35 റണ്‍സും നേടി.

Next Story