Top

പത്മിനി തോമസ് രാഷ്ട്രീയത്തിലേക്ക്; തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: മുന്‍ കായികതാരം പത്മിനി തോമസ് രാഷ്ട്രീയത്തിലേക്ക്. കോണ്‍ഗ്രസില്‍ ചേരാനാണ് താരത്തിന്റെ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ആലോചന. ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേത്രിയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമാണ് പത്മിനി തോമസ്. റെയില്‍വേയില്‍ ചീഫ് സൂപ്പര്‍വൈസറായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കെ 2015ല്‍ ദേശീയ ഗെയിംസ് കേരളത്തില്‍ സംഘടിപ്പിച്ചു. കോളജ് ഗെയിംസും പുനരാരംഭിച്ചു. ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവ് എംജി മീനാംബികയെയാണ് മേയര്‍ സ്ഥാനാര്‍ത്ഥിയായി […]

25 Oct 2020 11:47 PM GMT

പത്മിനി തോമസ് രാഷ്ട്രീയത്തിലേക്ക്; തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ്
X

തിരുവനന്തപുരം: മുന്‍ കായികതാരം പത്മിനി തോമസ് രാഷ്ട്രീയത്തിലേക്ക്. കോണ്‍ഗ്രസില്‍ ചേരാനാണ് താരത്തിന്റെ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ആലോചന.

ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേത്രിയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമാണ് പത്മിനി തോമസ്. റെയില്‍വേയില്‍ ചീഫ് സൂപ്പര്‍വൈസറായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്.

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കെ 2015ല്‍ ദേശീയ ഗെയിംസ് കേരളത്തില്‍ സംഘടിപ്പിച്ചു. കോളജ് ഗെയിംസും പുനരാരംഭിച്ചു.

ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവ് എംജി മീനാംബികയെയാണ് മേയര്‍ സ്ഥാനാര്‍ത്ഥിയായി സിപിഐഎം പരിഗണിക്കുന്നത്. നിലവില്‍ കൗണ്‍സിലറായ എസ് പുഷ്പലതയെ മൂന്നാമതും മത്സരിപ്പിക്കാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. പുഷ്പലതയുടേയും പേരും മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

നിലവില്‍ കൗണ്‍സിലറായ വഞ്ചിയൂര്‍ ബാബുവിന്റെ മകള്‍ ഗായത്രി വഞ്ചിയൂര്‍ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാവും. നിലവില്‍ മേയറായ കെ ശ്രീകുമാറിന്റെ ചാക്ക വാര്‍ഡ് ഇക്കുറി സംവരണ വാര്‍ഡാണ്. ഇതോടെ ശ്രീകുമാറിനെ ബിജെപി വാര്‍ഡായ കരിക്കകം പിടിച്ചെടുക്കാന്‍ നിയോഗിച്ചേക്കുമെന്നാണ് വിവരം.

ആരോഗ്യ സമിതി സ്ഥിരം സമിതി ചെയര്‍മാന്‍ ഐപി ബിനുവിന്റെ വാര്‍ഡും ഇക്കുറി സംവരണ വാര്‍ഡാണ്. ഇതോടെ ഐപി ബിനു മത്സരിക്കാനുള്ള സാധ്യത മങ്ങി.

Next Story