‘ഇനിയും പറയിപ്പിക്കാതെ ഇരിക്കുക’; കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കണമെന്ന് പത്മജ
കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ കാലതാമസം വരുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. എന്ത് തീരുമാനമായാലും പെട്ടെന്ന് എടുക്കണമെന്നും തീരുമാനം എടുക്കാന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസുകാരെന്ന് ഇനിയും പറയിപ്പിക്കാതെ ഇരിക്കണമെന്നും പത്മജ പറഞ്ഞു. പത്മജ വേണുഗോപാല്‍ പറഞ്ഞത്: ”ഇനിയെങ്കിലും കെപിസിസി പ്രസിഡന്റിനെ പെട്ടെന്ന് നിയമിക്കണം. ഇങ്ങിനെ മാധ്യമങ്ങളില്‍ വലിച്ചു ഇഴക്കാതെ എന്ത് തീരുമാനമായാലും പെട്ടെന്ന് എടുക്കുക. തീരുമാനം എടുക്കാന്‍ കഴിയാത്തവര്‍ ആണ് കോണ്‍ഗ്രസുകാര്‍ എന്ന് ഇനിയും പറയിപ്പിക്കാതെ ഇരിക്കുക. പുതിയ പ്രതിപക്ഷ നേതാവ് വന്നപ്പോള്‍ ആളുകള്‍ക്ക് ഉണ്ടായ ആത്മവിശ്വാസം […]
2 Jun 2021 9:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ കാലതാമസം വരുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. എന്ത് തീരുമാനമായാലും പെട്ടെന്ന് എടുക്കണമെന്നും തീരുമാനം എടുക്കാന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസുകാരെന്ന് ഇനിയും പറയിപ്പിക്കാതെ ഇരിക്കണമെന്നും പത്മജ പറഞ്ഞു.
പത്മജ വേണുഗോപാല്‍ പറഞ്ഞത്: ”ഇനിയെങ്കിലും കെപിസിസി പ്രസിഡന്റിനെ പെട്ടെന്ന് നിയമിക്കണം. ഇങ്ങിനെ മാധ്യമങ്ങളില്‍ വലിച്ചു ഇഴക്കാതെ എന്ത് തീരുമാനമായാലും പെട്ടെന്ന് എടുക്കുക. തീരുമാനം എടുക്കാന്‍ കഴിയാത്തവര്‍ ആണ് കോണ്‍ഗ്രസുകാര്‍ എന്ന് ഇനിയും പറയിപ്പിക്കാതെ ഇരിക്കുക. പുതിയ പ്രതിപക്ഷ നേതാവ് വന്നപ്പോള്‍ ആളുകള്‍ക്ക് ഉണ്ടായ ആത്മവിശ്വാസം കളയാതെ ഇരിക്കുക.”
കെപിസിസി അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഇപ്പോഴും അവ്യക്തതത തുടരുകയാണ്. ഗ്രൂപ്പുകളില്‍ നിന്ന് കെ. സുധാകരനെതിരെ കരുനീക്കങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ആശയക്കുഴപ്പം പരിഹരിക്കാന്‍ താരിഖ് അന്‍വര്‍ അടുത്തയാഴ്ച കേരളത്തിലെത്തും. സംഘടനാ നേതാക്കളുടെ അഭിപ്രായം ആരാഞ്ഞ ശേഷം ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കാനാവും താരിഖ് അന്‍വര്‍ ചുമതലപ്പെടുത്തിയതായിട്ടാണ് സൂചന.
അശോക് ചഹാന്‍ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംഘടനാ ചുമതലകളുടെ കാര്യത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. നേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ അണികള്‍ തയ്യാറായില്ലെന്ന് ചവാന്‍ കമ്മറ്റി റിപ്പോര്‍ട്ട് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടായിക്കിയിരിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്ക് ഉമ്മന്‍ ചാണ്ടിക്കും ദേശീയ തലത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ ഇത്തവണ സാധിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളി-ചെന്നിത്തല-ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കാണെന്നാണ് പാര്‍ട്ടിയില്‍ പൊതുവെ ഉയര്‍ന്നിരിക്കുന്ന വാദങ്ങള്‍.
അണികള്‍ കെ സുധാകരന് പിന്തുണ നല്‍കുമെന്നാണ് ഹൈക്കമാന്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ സുധാകരനെതിരെ ഗ്രൂപ്പുകളില്‍ നടക്കുന്ന പടയൊരുക്കം നേതൃ സ്ഥാനമേല്‍പ്പിക്കുന്നതില്‍ തടസമാകും. ഇക്കാര്യത്തില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് കൂടിയാലോചനകള്‍ നടത്തിയിട്ടില്ല. കെപിസിസി അധ്യക്ഷ സ്ഥാനം അനാഥമായി കിടക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാവില്ലെന്നാണ് രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളുടെ അഭിപ്രായം.
സുധാകരനെ കൂടാതെ അടൂര്‍ പ്രകാശ്, കെ ബാബു, കൊടുക്കുന്നില്‍ സുരേഷ് തുടങ്ങിയ നേതാക്കളുടെ പേരുകളാണ് പ്രധാനമായും നിലവില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. കെ. സുധാകരന്റെ ശൈലി പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന് ചില നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതായും സൂചനയുണ്ട്. കെ,. സുധാകരന് വേണ്ടി സൈബറിടത്തില്‍ വാദിക്കുന്ന അണികള്‍ ഭാവിയില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചില നേതാക്കള്‍ അതൃപ്തി രേഖപ്പെടുത്തിയതെന്നും സൂചനയുണ്ട്.