Top

‘ഹണിമൂണ്‍ കഴിഞ്ഞാല്‍ മുറുമുറുപ്പ് വരും’; എല്‍ഡിഎഫില്‍ നിന്നും ചെറുകക്ഷികള്‍ യുഡിഎഫിലെത്തുമെന്ന് പത്മജ

എല്‍ഡിഎഫില്‍ നിന്നും ചെറുകക്ഷികള്‍ ഉള്‍പ്പെടെ യുഡിഎഫിലേക്ക് എത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്തുമെന്നും പത്മജ പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു പത്മജയുടെ പ്രതികരണം. കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും തിരഞ്ഞെടുത്ത ഹൈക്കമാന്റ് തീരുമാനം ജനമനസ്സറിഞ്ഞുള്ള നടപടിയാണ്. ഇത് പാര്‍ട്ടിയെയും യുഡിഎഫിനെയും ശക്തിപ്പെടുത്തും. പാര്‍ട്ടിയിലും മുന്നണിയിലും മാറ്റം വരും. രണ്ട് മുന്നണിയിലും ചെറു പാര്‍ട്ടികള്‍ ഉണ്ട്. നിലവില്‍ എല്‍ഡിഎഫിന്റെ ഹണിമൂണ്‍ പിരീഡാണ്. ആ […]

8 Jun 2021 10:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഹണിമൂണ്‍ കഴിഞ്ഞാല്‍ മുറുമുറുപ്പ് വരും’; എല്‍ഡിഎഫില്‍ നിന്നും ചെറുകക്ഷികള്‍ യുഡിഎഫിലെത്തുമെന്ന് പത്മജ
X

എല്‍ഡിഎഫില്‍ നിന്നും ചെറുകക്ഷികള്‍ ഉള്‍പ്പെടെ യുഡിഎഫിലേക്ക് എത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്തുമെന്നും പത്മജ പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു പത്മജയുടെ പ്രതികരണം.

കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും തിരഞ്ഞെടുത്ത ഹൈക്കമാന്റ് തീരുമാനം ജനമനസ്സറിഞ്ഞുള്ള നടപടിയാണ്. ഇത് പാര്‍ട്ടിയെയും യുഡിഎഫിനെയും ശക്തിപ്പെടുത്തും. പാര്‍ട്ടിയിലും മുന്നണിയിലും മാറ്റം വരും. രണ്ട് മുന്നണിയിലും ചെറു പാര്‍ട്ടികള്‍ ഉണ്ട്. നിലവില്‍ എല്‍ഡിഎഫിന്റെ ഹണിമൂണ്‍ പിരീഡാണ്. ആ സമയത്ത് ഒന്നും ആര്‍ക്കും ഇങ്ങോട്ട് വരാന്‍ ഒന്നും തോന്നില്ല. ഹണിമൂണ്‍ കഴിഞ്ഞ് കുറച്ച് കഴിഞ്ഞാല്‍ മുറുമുറുപ്പ് വരും. കുറച്ച് കഴിഞ്ഞാല്‍ സാഹചര്യം മാറും. കാരണം യുഡിഎഫില്‍ കിട്ടുന്ന സ്വാതന്ത്യം അഭിപ്രായ സ്വാതന്ത്ര്യവുമൊന്നും മറ്റെവിടെയും കിട്ടില്ലെന്നും പത്മജ വേണുഗോപാല്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിയിലെ നേതാക്കള്‍ എല്ലാവരും കഴിവുള്ളവാരാണെന്നും പത്മജ ചൂണ്ടിക്കാട്ടുന്നു. എല്ലാവരും കഴിവുള്ളവരാണ് അതില്‍ ഒരാളെ തെരഞ്ഞെടുത്തു. ഒരാള്‍ മോശമെന്ന് പറയില്ല. കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും തിരഞ്ഞെടുക്കുന്നതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോട് എല്ലാവരോടും അഭിപ്രായം ചോദിച്ചിട്ടുണ്ടെന്നാണ് അറിവ്. ഉത്തരം പറഞ്ഞോ ഇല്ലയോ എന്ന് അറിയില്ല. ഇല്ലെന്ന് ഉള്ളത് മാധ്യമ വാര്‍ത്തകളാണ്. വിഡി സതീശനും കെ സുധാകരനും കഴിവുള്ള നേതാക്കളാണെന്നും പത്മജ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴുള്ള നേതാക്കള്‍ ആരും തന്നെ ഒരു ദിവസം കൊണ്ട് പൊട്ടി മുളച്ചവരല്ല. കരുണാകര്‍ എന്ന നേതാവില്ലാതെയും പാര്‍ട്ടി പത്ത് വര്‍ഷം മുന്നോട്ട് പോയി. തീരുമാനങ്ങളില്‍ തെറ്റ് പറ്റിയേക്കാം അല്ലെങ്കില്‍ തെറ്റാണെന്ന് തോന്നിയേക്കാം പക്ഷേ അതെല്ലാം കാലം തിരുത്തുമെന്നും പത്മജ എഡിറ്റേഴ്‌സ് അവറില്‍ ചൂണ്ടിക്കാട്ടി.

Next Story