Top

‘ചോദിച്ചുവരുന്നവര്‍ക്കൊക്കെ സീറ്റ് ഉറപ്പ് കൊടുക്കരുത്, കിട്ടിയില്ലെങ്കില്‍ കാലുവാരി തോല്‍പ്പിക്കും’; അപേക്ഷയുമായി പത്മജ വേണുഗോപാല്‍

നേതാക്കന്മാരല്ല, മറിച്ച് അവരുടെ മനോഭാവമാണ് മാറേണ്ടതെന്ന വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. സ്ഥാനാര്‍ത്ഥിത്വം ചോദിച്ചുവരുന്ന എല്ലാവര്‍ക്കും സീറ്റ് ഉറപ്പ് കൊടുക്കരുതെന്നും അയാള്‍ അല്ലാതെ വേറെ ആര് വന്നാലും കാലുവാരി തോല്‍പ്പിക്കുമെന്നും പത്മജ വിമര്‍ശിക്കുന്നു. ആത്മാര്‍ത്ഥതയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പ്രവര്‍ത്തിക്കാന്‍ മണ്ഡലം തോറുമുള്ള ഗ്രൂപ്പും ഗ്രൂപ്പ് നേതാക്കന്മാരും അനുവദിക്കില്ലെന്നും പത്മജ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പതത്മജയുടെ വിമര്‍ശനം. പത്മജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം- നേതാക്കളോട് എനിക്ക് ഒരു അപേക്ഷയുണ്ട് .സ്ഥാനാര്‍ത്ഥിത്വം ചോദിച്ചു വരുന്ന എല്ലാവരോടും അവരെ സന്തോഷിപ്പിച്ചു കൂടെ നിര്‍ത്താം എന്ന് […]

27 May 2021 11:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ചോദിച്ചുവരുന്നവര്‍ക്കൊക്കെ സീറ്റ് ഉറപ്പ് കൊടുക്കരുത്, കിട്ടിയില്ലെങ്കില്‍ കാലുവാരി തോല്‍പ്പിക്കും’; അപേക്ഷയുമായി പത്മജ വേണുഗോപാല്‍
X

നേതാക്കന്മാരല്ല, മറിച്ച് അവരുടെ മനോഭാവമാണ് മാറേണ്ടതെന്ന വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. സ്ഥാനാര്‍ത്ഥിത്വം ചോദിച്ചുവരുന്ന എല്ലാവര്‍ക്കും സീറ്റ് ഉറപ്പ് കൊടുക്കരുതെന്നും അയാള്‍ അല്ലാതെ വേറെ ആര് വന്നാലും കാലുവാരി തോല്‍പ്പിക്കുമെന്നും പത്മജ വിമര്‍ശിക്കുന്നു. ആത്മാര്‍ത്ഥതയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പ്രവര്‍ത്തിക്കാന്‍ മണ്ഡലം തോറുമുള്ള ഗ്രൂപ്പും ഗ്രൂപ്പ് നേതാക്കന്മാരും അനുവദിക്കില്ലെന്നും പത്മജ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പതത്മജയുടെ വിമര്‍ശനം.

പത്മജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം-

നേതാക്കളോട് എനിക്ക് ഒരു അപേക്ഷയുണ്ട് .സ്ഥാനാര്‍ത്ഥിത്വം ചോദിച്ചു വരുന്ന എല്ലാവരോടും അവരെ സന്തോഷിപ്പിച്ചു കൂടെ നിര്‍ത്താം എന്ന് വിചാരിച്ചു സീറ്റ് ഉറപ്പു കൊടുക്കരുത് .പിന്നെ അയാള്‍ അല്ലാതെ വേറെ ആര് വന്നാലും ഇവര്‍ എല്ലാം കൂടി കാല് വാരി തോല്‍പ്പിക്കും .ഒരു പഞ്ചായത്തു മെമ്പര്‍ തുടങ്ങി മുകളിലോട്ടു ജയിച്ചു വന്നവര്‍ക്കു പാര്‍ട്ടിയോട് ഒരു കമ്മിറ്റ്‌മെന്റും ഇല്ല.അവരൊക്കെ സ്വന്തം കാര്യത്തിന് നടന്ന പോലെ നടന്നാല്‍ അല്ലെങ്കില്‍ അതിന്‌ടെ നൂറില്‍ ഒന്ന് പ്രവര്‍ത്തിച്ചാല്‍ ഈ ബുദ്ധിമുട്ടു വരില്ല .ഇന്നും ശക്തരായ ആല്‍മാര്‍ത്ഥതയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ട് .ഇന്ന് മണ്ഡലം തോറും ഗ്രൂപ്പും ഗ്രൂപ്പ് നേതാക്കന്മാരും ആണ്.അവര്‍ ഈ പ്രവര്‍ത്തകരെ ഒന്നും ചെയ്യാന്‍ സമ്മതിക്കില്ല.നേതാക്കന്മാര്‍ അല്ല മാറേണ്ടത് . അവരുടെ മനോഭാവം ആണ് മാറേണ്ടത്

Next Story