Top

‘പദയാത്ര, പദയാത്ര, പദയാത്ര’; കോണ്‍ഗ്രസിനെ തെലങ്കാനയില്‍ രക്ഷപ്പെടുത്താന്‍ നിര്‍ദേശവുമായി നേതാക്കള്‍

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി രാജിവെച്ചതിനെ തുടര്‍ന്ന് തെലങ്കാനയില്‍ പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സജീവമായി. സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി നേതാവ് മാണിക്കം ടാഗോറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി മുന്‍ എംഎല്‍എമാരെയും എംപിമാരെയും എംഎല്‍സിമാരെയും മറ്റ് നേതാക്കളെയും കാണുകയും അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഓരോ നേതാക്കളും […]

12 Dec 2020 11:54 PM GMT

‘പദയാത്ര, പദയാത്ര, പദയാത്ര’; കോണ്‍ഗ്രസിനെ തെലങ്കാനയില്‍ രക്ഷപ്പെടുത്താന്‍ നിര്‍ദേശവുമായി നേതാക്കള്‍
X

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി രാജിവെച്ചതിനെ തുടര്‍ന്ന് തെലങ്കാനയില്‍ പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സജീവമായി. സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി നേതാവ് മാണിക്കം ടാഗോറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി മുന്‍ എംഎല്‍എമാരെയും എംപിമാരെയും എംഎല്‍സിമാരെയും മറ്റ് നേതാക്കളെയും കാണുകയും അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഓരോ നേതാക്കളും ഒറ്റക്ക് മാണിക്കം ടാഗോറിനെ കാണുകയും നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

മാണിക്കം ടാഗോറിനെ കണ്ട ഭൂരിപക്ഷം നേതാക്കളും സംസ്ഥാനത്തെ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ മുന്നോട്ട് വച്ച് പ്രധാനപ്പെട്ട ആശയം പദയാത്ര എന്നതായിരുന്നു. 2003ല്‍ തെലുഗ് ദേശം പാര്‍ട്ടി വന്‍വിജയം നേടി അധികാരത്തിലെത്തിയതിന് ശേഷം വൈഎസ് രാജശേഖര്‍ റെഡ്ഡി നടത്തിയ പദയാത്രയാണ് അന്നത്തെ ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിച്ചത്. സമാനമായ പദയാത്ര കോണ്‍ഗ്രസ് തെലങ്കാനയില്‍ നടത്തണമെന്ന് ഏതാണ്ട് എല്ലാ നേതാക്കളും മാണിക്കം ടാഗോറിനോട് അഭിപ്രായപ്പെട്ടു.

അദ്ധ്യക്ഷനാക്കിയാല്‍ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും എത്തുന്ന തരത്തില്‍ പദയാത്ര സംഘടിപ്പിക്കാനും പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നും ഓരോ നേതാക്കളും അഭിപ്രായപ്പെട്ടു. കോമട്ടി റെഡ്ഡി വെങ്കട്ട റെഡ്ഡി, രേവന്ത് റെഡ്ഡി, ഭട്ടി വിക്രമര്‍ക്ക, മാരി ശശിധര്‍ റെഡ്ഡി, ലപൊന്നം പ്രഭാകര്‍, മധു യഷ്‌കി എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്.

Next Story