കൊക്കെയ്ന്‍ ഹിപ്പോകള്‍ ഇന്നൊരു സാമ്രാജ്യമാണ് ; പാബ്ലോ വളര്‍ത്തിയ നാല് ഹിപ്പൊപ്പൊട്ടാമസുകള്‍ ഇന്ന് കൊളംബിയയെ കുരുക്കിലാക്കുന്നതെങ്ങനെ?
കൊളംബിയയുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ച പേരുകളിലൊന്നാണ് പാബ്ലോ എസ്‌കോബാര്‍ എന്ന കൊക്കെയ്ന്‍ രാജാവിന്റേത്. 1980 കളില്‍ കൊളംബിയയെ ഇളക്കിമറിച്ച ലഹരി മാഫിയ സംഘത്തിന്റെ തലവന്‍ 30 വര്‍ഷങ്ങള്‍ക്കിപ്പുറവും കൊളംബിയയുടെ ചരിത്രത്തില്‍ മായ്ച്ചു കളയനാവാത്ത പേരുകളിലൊന്നാണ്. പാബ്ലോയെ വധിച്ച് 30 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അദ്ദേഹം മൂലമുണ്ടായ മംറ്റൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് കൊളംബിയ. പാബ്ലോയുടെ ആഡംബര എസ്‌റ്റേറ്റ് വസതിയില്‍ വെച്ച് അദ്ദേഹം കൊല്ലപ്പെടുമ്പോള്‍ അന്ന് കൊളംബിയന്‍ അധികൃതര്‍ ഉപേക്ഷിച്ച് പോയ കുറച്ചു ഹിപ്പൊപ്പൊട്ടാമസുകളാണ് ഇന്ന് ഭീഷണിയായിരിക്കുന്നത്. കൊക്കെയ്ന്‍ ഹിപ്പോകള്‍ എന്ന […]

കൊളംബിയയുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ച പേരുകളിലൊന്നാണ് പാബ്ലോ എസ്‌കോബാര്‍ എന്ന കൊക്കെയ്ന്‍ രാജാവിന്റേത്. 1980 കളില്‍ കൊളംബിയയെ ഇളക്കിമറിച്ച ലഹരി മാഫിയ സംഘത്തിന്റെ തലവന്‍ 30 വര്‍ഷങ്ങള്‍ക്കിപ്പുറവും കൊളംബിയയുടെ ചരിത്രത്തില്‍ മായ്ച്ചു കളയനാവാത്ത പേരുകളിലൊന്നാണ്. പാബ്ലോയെ വധിച്ച് 30 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അദ്ദേഹം മൂലമുണ്ടായ മംറ്റൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് കൊളംബിയ.
പാബ്ലോയുടെ ആഡംബര എസ്‌റ്റേറ്റ് വസതിയില്‍ വെച്ച് അദ്ദേഹം കൊല്ലപ്പെടുമ്പോള്‍ അന്ന് കൊളംബിയന്‍ അധികൃതര്‍ ഉപേക്ഷിച്ച് പോയ കുറച്ചു ഹിപ്പൊപ്പൊട്ടാമസുകളാണ് ഇന്ന് ഭീഷണിയായിരിക്കുന്നത്. കൊക്കെയ്ന്‍ ഹിപ്പോകള്‍ എന്ന ഇരട്ടപേരില്‍ അറിയപ്പെടുന്ന ഈ മൃഗങ്ങള്‍ ഇന്ന് കൊളംബിയയുടെ ആവസ വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണുയര്‍ത്തുന്നത്.
പാബ്ലോയുടെ എസ്‌റ്റേറ്റിലെ സ്വകാര്യ മൃഗശാലയിലെ നാലു ഹിപ്പൊപ്പൊട്ടാമസുകളാണ് ഇപ്പോള്‍ വിഷയമായിരിക്കുന്നത്. എസ്‌റ്റേറ്റ് പിടിച്ചെടുത്തപ്പോള്‍ അധികൃതര്‍ മൃഗശാലയിലെ മറ്റു മൃഗങ്ങളെയെല്ലാം രാജ്യത്തെ മറ്റു മൃഗശാലകളിലേക്ക് മാറ്റി. മൃഗശാലയിലുണ്ടായിരുന്ന നാലു ഹിപ്പൊപ്പൊട്ടാമസുകളെ കയറ്റി അയക്കാനുള്ള ബുദ്ധിമുട്ടു മൂലം അവിടെ തന്നെ വിട്ടു. അവ അവിടെ തന്നെ ചത്തൊടുങ്ങുമെന്നാണ് അന്ന് അധികൃതര്‍ കരുതിയത്. പക്ഷെ സംഭവിച്ചത് മറിച്ചാണ്. ആ ഹിപ്പൊപ്പൊട്ടാസുകള്‍ അതിജീവിച്ചു. ഇവയുടെ എണ്ണം ക്രമാതീതമായി ഉയരുകയും ചെയ്തു. മികച്ച കാലാവസ്ഥയും ജലലഭ്യതയും ഇവയുടെ എണ്ണം വര്‍ധിക്കാനിടയാക്കി. ഇന്ന് 120 ഓളം ഹിപ്പൊകള്‍ സ്ഥലത്തുണ്ടെന്നാണ് കണക്കുകള്‍. കൃത്യമായ കണക്കെടുത്താല്‍ എണ്ണം ഇനിയും കൂടുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഹിപ്പൊകളുടെ സ്വദേശമായ ആഫ്രിക്ക കഴിഞ്ഞാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഹിപ്പൊപ്പൊട്ടാമസുകള്‍ ഉള്ളത് കൊളംബിയയിലാണ്. ആഫ്രിക്കയിലേതു പോലെ വേട്ടക്കാരില്ലാത്തത് കൊളംബിയയില്‍ ഇവയുടെ എണ്ണം പെരുകാന്‍ കാരണമാവുകയും ചെയ്യുന്നു. 2034 ആകുമ്പോഴേക്കും രാജ്യത്തെ ഹിപ്പൊകളുടെ എണ്ണം 1400 കടക്കുമെന്നാണ് ശാസ്ത്രവിദഗ്ധര്‍ പറയുന്നത്. പാബ്ലോയുടെ നാല് ഹിപ്പൊകളുടെ വംശപരമ്പര ഇന്ന് കൊളംബിയയുടെ പ്രകൃതിവ്യവസ്ഥയെ താറുമാറാക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
ഇത് തടയണമെങ്കില്‍ ഇവയെ കൊന്നൊടുക്കുക മാത്രമാണ് വഴി. എണ്ണം കുറയ്ക്കാന്‍ ഹിപ്പൊപ്പൊട്ടമസുകളെ വന്ധ്യംകരിക്കുക എന്നത് ശ്രമകരമായ ദൗത്യമാണെന്നാണ് വെറ്റിനേറിയന്‍സ് പറയുന്നത്. അഞ്ച് ടണോളമാണ് ഹിപ്പൊപ്പൊട്ടമസുകളുടെ ഭാരം. ആക്രമണസ്വഭാവവും കൂടുതലാണ്. മാത്രമല്ല കാട്ടില്‍ കഴിയുന്ന മിക്ക ഹിപ്പൊപ്പൊട്ടമസുകളെയും പിടിക്കുക എന്നതും ബുദ്ധിമുട്ടാണ്. അതേസമയം ഹൊപ്പൊകളെ കൊന്നൊടുക്കുക എന്നതില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയും മൃഗസ്‌നേഹികള്‍ക്കിടയും ഭിന്നാഭിപ്രായമുള്ള വിഷയമാണ്. അതിനാല്‍ ഈ നടപടി നടപ്പാക്കാനും പറ്റുന്നില്ല.
- TAGS:
- Pablo Escobar