Top

മാഹാത്മ്യം, പാപം, സ്നേഹം, അഭിമാനം; സസ്പെൻസ് ഉണർത്തി ‘ പാവ കഥൈകൾ’ ട്രെയ്‌ലർ

തമിഴിലെ മുൻ നിര സംവിധായകർ അണിനിരക്കുന്ന ആന്തോളജി സിനിമയായ പാവകഥൈകളുടെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ നെറ്ഫ്ലിക്സ് തന്നെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. ഗൗതം മേനോൻ, സുധ കൊങ്കര, വെട്രി മാരൻ, വിഘ്‌നേശ് ശിവൻ എന്നിവരാണ് ഹൃസ്വ സിനിമകൾ ഒരുക്കുന്നത് മാഹാത്മ്യം, പാപം, സ്നേഹം, അഭിമാനം എന്നിവയാണ് സിനിമകളുടെ പ്രമേയം. ഡിസംബർ പതിനെട്ടിന് നെറ്റ്ഫ്ലിക്സിൽ സിനിമ റിലീസ് ചെയ്യും. സിനിമയിലെ നാല് കഥകളുടെയും ചെറിയ ഭാഗങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സായി പല്ലവി അഭിനയിക്കുന്ന ഗർഭിണിയായ […]

3 Dec 2020 3:43 AM GMT
ഫിൽമി റിപ്പോർട്ടർ

മാഹാത്മ്യം, പാപം, സ്നേഹം, അഭിമാനം; സസ്പെൻസ് ഉണർത്തി ‘ പാവ കഥൈകൾ’ ട്രെയ്‌ലർ
X

തമിഴിലെ മുൻ നിര സംവിധായകർ അണിനിരക്കുന്ന ആന്തോളജി സിനിമയായ പാവകഥൈകളുടെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ നെറ്ഫ്ലിക്സ് തന്നെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. ഗൗതം മേനോൻ, സുധ കൊങ്കര, വെട്രി മാരൻ, വിഘ്‌നേശ് ശിവൻ എന്നിവരാണ് ഹൃസ്വ സിനിമകൾ ഒരുക്കുന്നത് മാഹാത്മ്യം, പാപം, സ്നേഹം, അഭിമാനം എന്നിവയാണ് സിനിമകളുടെ പ്രമേയം. ഡിസംബർ പതിനെട്ടിന് നെറ്റ്ഫ്ലിക്സിൽ സിനിമ റിലീസ് ചെയ്യും.

സിനിമയിലെ നാല് കഥകളുടെയും ചെറിയ ഭാഗങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സായി പല്ലവി അഭിനയിക്കുന്ന ഗർഭിണിയായ കഥാപാത്രത്തെയും പ്രകാശ് രാജ് അവതരിപ്പിക്കുന്ന അച്ഛന്റെ കഥാപാത്രത്തെയുമാണ് ട്രെയ്‌ലറിന്റെ തുടക്കത്തിൽ അവതരിപ്പിക്കുന്നത്. ഗൗതം മേനോൻ അവതരിപ്പിക്കുന്ന മുത്തശ്ശന്റെ കഥാപാത്രം ചെറുമകളോട് പറയുന്ന ചില സംഭാഷങ്ങളാണ് അടുത്ത അടുത്ത രംഗത്തിൽ കാണുന്നത്. കൽകി കൊച്ചനിനിയും അഞ്ജലിയും അവതരിപ്പിക്കുന്ന കമിതാക്കളുടെ രംഗങ്ങളും കാളിദാസ് ജയറാം അവതരിപ്പിക്കുന്ന ട്രാൻസ്ജെൻഡറുടെ രംഗവും ട്രെയിലറിൽ അവതരിപ്പിച്ചിരിയ്ക്കുന്നു. സിമ്രാൻ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു കുട്ടിയെ മുകളിൽ നിന്ന് താഴെ വീഴ്‌ത്തുന്ന സസ്പെൻസ് രംഗത്തിൽ ആണ് ട്രെയ്‌ലർ അവസാനിക്കുന്നത്.

സുധ കൊങ്ങര സംവിധാനം ചെയ്ത തങ്കം എന്ന സിനിമയിൽ ഭവാനി, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. വിഘ്‌നേശ് ശിവൻ അവതരിപ്പിക്കുന്ന ലവ് പണ്ണ ഉട്രനും എന്ന സിനിമയിൽ കൽക്കി കൊച്ചിലിനും, അഞ്ജലിയും, പദ്മ കുമാറും അഭിനയിക്കുന്നു. ഊരു ഇരവ് എന്ന സിനിമ വെട്രി മാരനാണ്‌ സംവിധാനം ചെയ്തത്. പ്രകാശ് രാജ്, സായി പല്ലവി, ഹരി എന്നിവരാന് ഈ സിനിമയിൽ അഭിനയിക്കുന്നത്. വാന്മകൾ എന്ന സിനിമ ഗൗതം മേനോൻ സംവിധാനം ചെയ്യുന്നു. ഗൗതം മേനോനും സിമ്രാനുമാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്.

Next Story