‘പാവൈ കഥൈകൾ’ പുറത്തിറങ്ങി; മികച്ച പ്രകടനവുമായി കാളിദാസ് ജയറാം; അഭിനന്ദിച്ച് ദുൽഖറും സൂര്യയും

തമിഴിലെ പ്രശസ്ത സംവിധായകരായ വെട്രിമാരൻ, ഗൗതം മേനോൻ, സുധ കൊങ്ങര, വിഘ്‌നേശ് ശിവൻ എന്നിവർ ഒരുമിച്ചു സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം ‘പാവ കഥൈകൾ’ റിലീസ് ചെയ്തു. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ‘തങ്ക’ത്തേയും ചിത്രത്തിലെ കാളിദാസിന്റെ പ്രകടനത്തെയും ട്വിറ്ററിലൂടെ ദുൽഖറും സൂര്യയും പ്രശംസിച്ചിട്ടുണ്ട്.

‘പാവ കഥൈകളിലെ തങ്കം കണ്ടു. സുധ മാം നിങ്ങൾ അതിമനോഹരവും ആർദ്രവുമായ ഒരു കഥയുമായി കാഴ്ചക്കാരെ വീണ്ടും സ്പർശിച്ചിരിക്കുന്നു. കാളിദാസിന്റെ പ്രകടനം മികച്ചതും ഹൃദയസ്പർശിയും ആയിരുന്നു’, ദുൽഖർ പറയുന്നു.

‘വീണ്ടും പുതിയൊരു ലോകം, എത്ര മനോഹരമായി കഥ പറഞ്ഞിരിക്കുന്നു സുധാ’, സൂര്യ ട്വിറ്ററിൽ കുറിച്ചു.

‘പാവ കഥൈകൾ’ നാല് സംവിധായകർ ഒരുക്കുന്ന നാല് ഹ്രസ്വചിത്രങ്ങളുടെ ആന്തോളജി ആണ്. സുധ കൊങ്ങര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘തങ്കം’, വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന ‘ലവ് പണ്ണ ഉട്രനും’, വെട്രിമാരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഊർ ഇരവ്’, ഗൗതം മേനോൻ സംവിധാനം ചെയ്തു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വൻമകൾ’ എന്നിവയാണ് നാല് ചിത്രങ്ങൾ. മാഹാത്മ്യം, പാപം, സ്നേഹം, അഭിമാനം എന്നിവയാണ് സിനിമകളുടെ പ്രമേയം.

സുധ കൊങ്ങര സംവിധാനം ചെയ്ത തങ്കം എന്ന സിനിമയിൽ ഭവാനി, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. വിഘ്‌നേശ് ശിവൻ അവതരിപ്പിക്കുന്ന ലവ് പണ്ണ ഉട്രനും എന്ന സിനിമയിൽ കൽക്കി കൊച്ചിലിനും, അഞ്ജലിയും, പദ്മ കുമാറും അഭിനയിക്കുന്നു. ഊരു ഇരവ് എന്ന സിനിമ വെട്രി മാരനാണ്‌ സംവിധാനം ചെയ്തത്. പ്രകാശ് രാജ്, സായി പല്ലവി, ഹരി എന്നിവരാന് ഈ സിനിമയിൽ അഭിനയിക്കുന്നത്. വാന്മകൾ എന്ന സിനിമ ഗൗതം മേനോൻ സംവിധാനം ചെയ്യുന്നു. ഗൗതം മേനോനും സിമ്രാനുമാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്.

Latest News