Top

വിജയ് ശരിക്കും രക്ഷകനായെത്തുന്നു; സൂപ്പര്‍ ഹീറോ ചിത്രമെന്ന് പാ രഞ്ജിത്ത്

ആര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സര്‍പാട്ട പരമ്പര’യാണ് പാ രഞ്ജിത്തിന്റെ പുറത്തിറങ്ങാനുളള ചിത്രം.

4 Dec 2020 5:18 AM GMT
ഫിൽമി റിപ്പോർട്ടർ

വിജയ് ശരിക്കും രക്ഷകനായെത്തുന്നു; സൂപ്പര്‍ ഹീറോ ചിത്രമെന്ന് പാ രഞ്ജിത്ത്
X

‘കബാലി’, ‘കാല’ എന്നീ ചിത്രങ്ങളുടെ സംവിധായകൻ പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിൽ വിജയ് നായകനായെത്തിയേക്കും. വിജയ് യോട് കഥ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന് കഥ ഇഷ്ടമായെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പാ രഞ്ജിത്ത് പറഞ്ഞു. ചിത്രം സൂപ്പർഹീറോ കഥയായിരിക്കുമെന്നും സംവിധായകൻ അറിയിച്ചു.

എല്ലാ മുൻനിര താരങ്ങളുമായും പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാലയ്ക്ക് ശേഷം ഞാൻ വിജയ് സന്ദർശിക്കുകയും ഒരു സൂപ്പർഹീറോ കഥ പറയുകയും ചെയ്തു. അദ്ദേഹത്തിനും കഥ ഇഷ്ടമായിട്ടുണ്ട്.

പാ രഞ്ജിത്ത്

റൊമാന്റിക്ക് ഉൾപ്പെടെ നിരവധി തിരക്കഥകൾ താൻ രചിച്ചിട്ടുണ്ടെന്നും എന്നാൽ ബിർസ മുണ്ടയുടെ ജീവിതകഥയെ ആസ്പദമാക്കി തന്റെ ഹിന്ദി ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കാനൊരുങ്ങുകയാണെന്നും രഞ്ജിത്ത് പറഞ്ഞു.

ആര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സര്‍പാട്ട പരമ്പര’യാണ് പാ രഞ്ജിത്തിന്റെ പുറത്തിറങ്ങാനുളള ചിത്രം. 1995 വരെ വടക്കൻ ചെന്നൈയിൽ നിലനിന്നിരുന്ന ബോക്സിംഗ് ഗെയിമിനെക്കുറിച്ചാണ് ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സംവിധായകന്‍ പാ രഞ്ജിത്തും, ആര്യയും ട്വിറ്ററിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

ആര്യയുടെ 30-ാമത്തെ ചിത്രമാണിത്. ഡിസംബര്‍ 2ന് ഫസ്റ്റ് ലുക്ക് പുറത്തുവരുമെന്ന് പാ രഞ്ജിത്ത് നേരത്തെ അറിയിച്ചിരുന്നു. ദുഷാര വിജയനാണ് സര്‍പട്ടാ പരമ്പരൈയിലെ നായിക. നടന്‍ സന്തോഷ് പ്രതാപും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

Next Story