Top

‘ബിജെപിയില്‍ ചേക്കേറുന്നവര്‍ യൂദാസ് അല്ലേ?’ വര്‍ഗീയ ഭ്രാന്തന്‍മാരല്ല മതനിരപേക്ഷ ഇടതാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നമെന്ന് റിയാസ്

മതനിരപേക്ഷതയെ ഒറ്റുന്നത് കോണ്‍ഗ്രസാണെന്നും റിയാസ് പോസ്റ്റില്‍ സൂചിപ്പിക്കുന്നു.

14 Oct 2020 10:10 AM GMT

‘ബിജെപിയില്‍ ചേക്കേറുന്നവര്‍ യൂദാസ് അല്ലേ?’ വര്‍ഗീയ ഭ്രാന്തന്‍മാരല്ല മതനിരപേക്ഷ ഇടതാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നമെന്ന് റിയാസ്
X

യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കേറിയ ജോസ് കെ മാണിയെ യൂദാസ് എന്ന് വിളിച്ച ഷാഫി പറമ്പിലിന് മറുപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. 30 വെള്ളിക്കാശിനുവേണ്ടി മതനിരപേക്ഷതയെ ഒറ്റുകൊടുക്കുന്ന കോണ്‍ഗ്രസ് നേതൃത്വമാണ് യഥാര്‍ഥത്തില്‍ യൂദാസെന്ന് റിയാസ് ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ ആഞ്ഞടിച്ചു. അബ്ദുള്ളക്കുട്ടി, ടോം വടക്കന്‍, ഖുശ്ബു, ജോതിരാദിത്യസിന്ധ്യ തുടങ്ങി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയവരുടെ പേരുകള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു മുഹമ്മദ് റിയാസിന്റെ മറുപടി. ബിജെപിയിലെത്തിയവരെ കോണ്‍ഗ്രസ് യൂദാസെന്ന് വിളിച്ച് കേട്ടിട്ടില്ലെന്നും മതഭ്രാന്തന്‍മാരല്ല മതനിരപേക്ഷ ഇടതുപക്ഷമാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നമെന്നും റിയാസ് ആഞ്ഞടിച്ചു. മതനിരപേക്ഷതയെ ഒറ്റുന്നത് കോണ്‍ഗ്രസാണെന്നും റിയാസ് പോസ്റ്റില്‍ സൂചിപ്പിക്കുന്നു.


പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

ജോസ് കെ മാണിയെ “യൂദാസ്‌” എന്ന് വിളിക്കുന്ന കോൺഗ്രസിനോട്…..അബ്ദുള്ളക്കുട്ടി യുഡിഎഫ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.അബ്ദുള്ളക്കുട്ടിയെ “യൂദാസ്” എന്ന് കോൺഗ്രസ് വിളിച്ചതായി നാം എവിടെയും കേട്ടില്ല.ടോം വടക്കൻ UDF വിട്ട് ബിജെപിയിൽ ചേക്കേറിയിരുന്നു.ടോം വടക്കനെ “യൂദാസ്” എന്ന് കോൺഗ്രസ് വിളിച്ചിട്ടേയില്ല. ഖുശ്ബു,ജ്യോതിരാദിത്യ സിന്ധ്യയുമടക്കം നിരവധി നേതാക്കൾ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നു കൊണ്ടേയിരിക്കുന്നു.അവരെ ആരെയും “യൂദാസ്” എന്ന് കോൺഗ്രസ് ഇന്നുവരെ വിളിച്ചില്ല.ജോസ് കെ മാണി യുഡിഎഫ് വിട്ടു പക്ഷെ മതവർഗീയ ബിജെപിക്കൊപ്പം അല്ല മതനിരപേക്ഷ എൽഡിഎഫിനൊപ്പം എന്ന് പ്രഖ്യാപിച്ചു. ഉടനെ കോൺഗ്രസിന് ജോസ് കെ മാണി യൂദാസായി.മതവർഗീയ ഭ്രാന്തന്മാരല്ല മതനിരപേക്ഷ ഇടതുപക്ഷമാണ് കോൺഗ്രസ്സിന്റെ പ്രശ്നം എന്നതിന് ഇതിൽപരം തെളിവ് മറ്റെന്തു വേണം ?യേശുവിന്റെ 12 ശിഷ്യന്മാരിലൊരാളായിരുന്നു യൂദാസ് സ്കറിയോത്ത. യേശു ക്രിസ്തുവിനെ യൂദാസ് 30 വെള്ളിക്കാശിനു വേണ്ടി ഒറ്റുകൊടുത്തുവെന്ന് ബൈബിൾ പറയുന്നു. ബാബറിമസ്ജിദ് കർസേവകർ തകർക്കുമ്പോൾ അതിനു പിന്തുണ നൽകിയ നരസിംഹറാവു എന്ന പ്രധാനമന്ത്രിയെ “യൂദാസ്” എന്ന് കോൺഗ്രസ് വിളിച്ചില്ല…ഇപ്പോൾ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനു പരിപൂർണ പിന്തുണ നൽകി 11 വെള്ളി ഇഷ്ടിക അയച്ചു കൊടുത്ത കോൺഗ്രസ് നേതാവ് കമൽനാഥിനെ “യൂദാസ്” എന്നു നിങ്ങൾക്ക് വിളിക്കുവാൻ തോന്നിയില്ല…കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അവസാനിപ്പിക്കുവാനുള്ള ബിജെപി അജണ്ടക്കൊപ്പം പരസ്യമായി നിലകൊള്ളുന്ന കോൺഗ്രസ്സ് നേതാക്കളിൽ ചിലരെ “യൂദാസ്”എന്ന് പാർട്ടിക്കകത്ത് വിളിക്കുവാൻ നിങ്ങൾക്ക് നാവ് ചലിച്ചില്ല…30 വെള്ളിക്കാശിന് മതനിരപേക്ഷതയെ തുടർച്ചയായി ഒറ്റു കൊടുത്തു കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് നേതൃത്വം അല്ലെ യഥാർത്ഥത്തിൽ “യൂദാസ്” ?

ജോസ് കെ മാണിയെ "യൂദാസ്‌" എന്ന് വിളിക്കുന്ന കോൺഗ്രസിനോട്…..അബ്ദുള്ളക്കുട്ടി യുഡിഎഫ് വിട്ട് ബിജെപിയിൽ…

P A Muhammad Riyas द्वारा इस दिन पोस्ट की गई बुधवार, 14 अक्तूबर 2020
Next Story