Top

സ്വര്‍ണക്കടത്ത് കേസ്: വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍: ‘വിദേശയാത്രകള്‍ എല്ലാം നടപടിക്രമങ്ങള്‍ പാലിച്ച്’

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സ്പീക്കറെയും ഓഫീസിനേയും ബന്ധപ്പെടുത്തിയുള്ള പ്രചരണം വസ്തുതാപരമല്ലെന്നും വാര്‍ത്തകളില്‍ പറയുന്ന ഊഹാപോഹങ്ങള്‍ ശരിയല്ലെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. പ്രവാസി സംഘടനകളുടെ ക്ഷണം സ്വീകരിച്ച് പലതവണ വിദേശത്ത് പോയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ചാണ് വിദേശയാത്രകള്‍ നടത്തിയത്. ഒന്നും ഒളിച്ചു വയ്‌ക്കേണ്ട കാര്യമില്ല. വിദേശയാത്രയുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കുകയാണെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കണ്ടിട്ടില്ല. അവര്‍ക്കൊപ്പം ഇതുവരെ യാത്ര ചെയ്തിട്ടില്ല. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. തെറ്റായ ഒരു […]

9 Dec 2020 3:25 AM GMT

സ്വര്‍ണക്കടത്ത് കേസ്: വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍: ‘വിദേശയാത്രകള്‍ എല്ലാം നടപടിക്രമങ്ങള്‍ പാലിച്ച്’
X

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സ്പീക്കറെയും ഓഫീസിനേയും ബന്ധപ്പെടുത്തിയുള്ള പ്രചരണം വസ്തുതാപരമല്ലെന്നും വാര്‍ത്തകളില്‍ പറയുന്ന ഊഹാപോഹങ്ങള്‍ ശരിയല്ലെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. പ്രവാസി സംഘടനകളുടെ ക്ഷണം സ്വീകരിച്ച് പലതവണ വിദേശത്ത് പോയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ചാണ് വിദേശയാത്രകള്‍ നടത്തിയത്. ഒന്നും ഒളിച്ചു വയ്‌ക്കേണ്ട കാര്യമില്ല. വിദേശയാത്രയുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കുകയാണെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കണ്ടിട്ടില്ല. അവര്‍ക്കൊപ്പം ഇതുവരെ യാത്ര ചെയ്തിട്ടില്ല. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. തെറ്റായ ഒരു വാര്‍ത്ത എവിടെയെങ്കിലും സൃഷ്ടക്കിപ്പെടും. പിന്നീടത് എല്ലാവരും ഏറ്റെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. രാഷ്ട്രീയ വിവാദങ്ങളിലേക്കും ആരോപണങ്ങളിലേക്കും ഒരു ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ കാര്യമല്ല. ഉയര്‍ന്ന ആരോപണങ്ങളെ എല്ലാം അര്‍ഹിക്കുന്ന അവഗണനയോടെ തള്ളി കളയുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സ്പീക്കറുടെ വാര്‍ത്താക്കുറിപ്പ് പൂര്‍ണരൂപം: ”തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണ്. സ്പീക്കറെയും സ്പീക്കറുടെ ഓഫീസിനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം ഒരു പ്രചരണം വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്ന് അറിയിക്കുന്നു. കഴിഞ്ഞ അഞ്ചുമാസമായിട്ട് വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിന്റെ പ്രത്യേക സന്ദര്‍ഭത്തിലാണ് ഇങ്ങനെ ഒരു വ്യാഖ്യാനം ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത് വസ്തുതകളുമായി യാതൊരുബന്ധവുമില്ല എന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്നു. വാര്‍ത്തകളില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ ശരിയല്ല. നേരത്തെതന്നെ വിദേശയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചതാണ്. വിദേശത്തുള്ള എല്ലാത്തരം സംഘടനകളുടെയും നിരന്തരമായ ക്ഷണം സ്വീകരിച്ച് പോകാന്‍ നിര്‍ബന്ധിക്കപ്പെട്ട യാത്രകളാണ് ഭൂരിഭാഗവും. മാത്രമല്ല, സഹോദരങ്ങള്‍ വിദേശത്തായതിനാല്‍ കുടുംബപരമായ യാത്രകളും അനിവാര്യമായിരുന്നു.

വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിലൊന്നും ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരത്തെ തന്നെ സ്പീക്കറുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ അത് ഓഫീസില്‍ ലഭ്യമാണ്. യാത്രകള്‍ ബന്ധപ്പെട്ട എംബസിയെ അറിയിക്കാറുമുണ്ട്. സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കല്‍പ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഇത് തീര്‍ത്തും തെറ്റാണ്. തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ല.

ഔദ്യോഗിക സ്വഭാവമുള്ള യാത്രകള്‍ക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുതന്നെയാണ് പോയിട്ടുള്ളത്. ഔദ്യോഗികപരമായ കാര്യങ്ങള്‍ ക്കുള്ള യാത്രയുടെ ചെലവ് മാത്രമേ സര്‍ക്കാരില്‍നിന്ന് ഉപയോഗിച്ചിട്ടുള്ളൂ. വിദേശത്തുള്ള വിവിധ സംഘടനകളും സാംസ്‌കാരിക സംഘടനകളും ക്ഷണിക്കുന്ന പരിപാടികള്‍ക്ക് അവരുടെ നേതൃത്വത്തിലാണ് യാത്ര. ഇക്കാര്യത്തിലും അവ്യക്തതയില്ല. വസ്തുതാപരമല്ലാത്ത ആരോപണ പ്രചരണങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”

ശ്രീരാമകൃഷ്ണന്‍ സ്വര്‍ണക്കടത്തുകാരെ സഹായിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. അധോലോക സംഘങ്ങളെ സഹായിക്കാന്‍ സ്പീക്കര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും സ്പീക്കര്‍ നടത്തിയ വിദേശയാത്രകള്‍ എല്ലാം ദുരൂഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്പീക്കര്‍ക്കെതിരെ സുരേന്ദ്രന്‍ ഉന്നയിച്ച ആക്ഷേപത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ ഇന്നലെ ആവശ്യപ്പെട്ടു.
കോടതിയില്‍ നല്‍കിയ ഉള്ളടക്കമെങ്ങനെ ബിജെപി നേതാവിന് കിട്ടി. സ്പീക്കറെ മനഃപൂര്‍വം അപമാനിക്കാനാണ് ശ്രമമെന്നും വിജയരാഘവന്‍ പറഞ്ഞു. പതിവു പോലെ വിവാദമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പ്രതികള്‍ പറഞ്ഞതെന്ന വിധത്തില്‍ പല കാര്യങ്ങളും രാഷ്ട്രീയ ആവശ്യത്തിനായി ചോര്‍ത്തിക്കൊടുക്കുകയാണ്. ബിജെപി രാഷ്ട്രീയ സമ്മര്‍ദമുപയോഗിച്ച് കേന്ദ്ര ഏജന്‍സികളെ ഉപകരണമാക്കുന്നത് ആവര്‍ത്തിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ശ്രീരാമകൃഷ്ണന് എതിരെയുള്ള ആരോപണങ്ങള്‍ തള്ളി പിസി ജോര്‍ജ്ജും രംഗത്തെത്തിയിരുന്നു. ശ്രീരാമകൃഷ്ണന്‍ കമ്മ്യൂണിസ്റ്റുകാരനാണ്. അദ്ദേഹത്തിന് സ്വര്‍ണ കടത്തില്‍ ബന്ധമുണ്ടെന്ന ആരോപണം ശരിയാണെങ്കില്‍ പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചുവിടുന്നതാവും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ‘സ്പീക്കറെക്കുറിച്ച് അങ്ങനെ ചിന്തിക്കാന്‍ പോലും എനിക്ക് കഴിയില്ല. കാരണം, അദ്ദേഹം ഡിവൈഎഫ്ഐക്കാരനാണ്. പിന്നീടാണ് മാര്‍ക്സിസ്റ്റുകാരനായത്. ഇവിടുത്തെ ഒരു വിപ്ലവ പ്രസ്ഥാനത്തിന്റെ യുവജന പാര്‍ട്ടിയില്‍ സജീവമായിരുന്ന ആളാണ് ശ്രീരാമകൃഷ്ണന്‍. അതിന്റെ അഖിലേന്ത്യാ നേതാവായിരുന്നു അദ്ദേഹം. അങ്ങനെയുള്ള ഒരാള്‍ ഇങ്ങനെ ചെയ്തു എന്നത് ശരിയാണെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചുവിടണമെന്നാണ് എനിക്ക് പറയാനുള്ളത്’. പിസി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.

Next Story