Top

‘രാഷ്ട്രീയ താല്‍പര്യം വെച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജന്‍സികള്‍’; വിദേശ നിക്ഷേപം പുതിയ കെട്ടുകഥയെന്ന് പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: തനിക്ക് വിദേശത്ത് നിക്ഷേപമുണ്ടെന്ന സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇക്കാര്യം ആര്‍ക്കും അന്വേഷിച്ച് ബോധ്യപ്പെടാം. പ്രവാസികളെ കാണുന്നതിന്റെ പേരില്‍ വിദേശത്ത് നിക്ഷേപമുണ്ടെന്ന് വ്യാഖ്യാനിക്കുന്നത് അബദ്ധമാണെന്നും ശ്രീരാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഒമാനില്‍ നല്ല നിലയില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി നസീര്‍ അഹമ്മദിനെ അറിയാം. എനിക്ക് അവിടെ നിക്ഷേപമുണ്ടെന്ന് പറയുന്നത് ദുര്‍വ്യാഖ്യാനം ചെയ്യലാണ്. ഷാര്‍ജ ഷെയ്‌റിനെ ഒറ്റയ്ക്ക് കണ്ടിട്ടില്ല, ഇപ്പോഴത്തെ മൊഴികള്‍ […]

23 March 2021 7:00 AM GMT

‘രാഷ്ട്രീയ താല്‍പര്യം വെച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജന്‍സികള്‍’; വിദേശ നിക്ഷേപം പുതിയ കെട്ടുകഥയെന്ന് പി ശ്രീരാമകൃഷ്ണന്‍
X

തിരുവനന്തപുരം: തനിക്ക് വിദേശത്ത് നിക്ഷേപമുണ്ടെന്ന സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇക്കാര്യം ആര്‍ക്കും അന്വേഷിച്ച് ബോധ്യപ്പെടാം. പ്രവാസികളെ കാണുന്നതിന്റെ പേരില്‍ വിദേശത്ത് നിക്ഷേപമുണ്ടെന്ന് വ്യാഖ്യാനിക്കുന്നത് അബദ്ധമാണെന്നും ശ്രീരാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഒമാനില്‍ നല്ല നിലയില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി നസീര്‍ അഹമ്മദിനെ അറിയാം. എനിക്ക് അവിടെ നിക്ഷേപമുണ്ടെന്ന് പറയുന്നത് ദുര്‍വ്യാഖ്യാനം ചെയ്യലാണ്. ഷാര്‍ജ ഷെയ്‌റിനെ ഒറ്റയ്ക്ക് കണ്ടിട്ടില്ല, ഇപ്പോഴത്തെ മൊഴികള്‍ പുതിയ കെട്ടുകഥകളാണ്. പുതുതായി വന്ന മൊഴിയും അന്വേഷണ വിധേയമാക്കണം. രാഷ്ട്രീയ താല്‍പര്യം വെച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജന്‍സികള്‍’, പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യസ സ്ഥാപനം തുടങ്ങാന്‍ പദ്ധതി ഇട്ടിരുന്നെന്നും മിഡില്‍ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് ഷാര്‍ജയില്‍ തുടങ്ങാനായിരുന്നു നീക്കമെന്നുമായിരുന്നു സ്വപ്നയുടെ മൊഴി. ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജില്‍ സ്പീക്കര്‍ക്ക് നിക്ഷേപമുണ്ട്. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ സ്പീക്കര്‍ ഷാര്‍ജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന മൊഴി നല്‍കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച സ്വപ്നയുടെ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

സ്വപ്നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജിക്കൊപ്പമാണ് ഈ മൊഴികളുടെ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മൊഴികള്‍ ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് കേസിന് അടിസ്ഥാനമായ സംഭവങ്ങള്‍ നടന്ന സമയത്ത് സ്വപ്ന ഇഡിക്ക് നല്‍കിയ മൊഴിയാണ്. ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്ന ഈ കേസ് ഉന്നതര്‍ ഉള്‍പ്പെട്ട നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ കടത്ത് കേസിലെ അന്വേഷണം തടസപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ
നീക്കമാണെന്ന ഇഡിയുടെ വാദത്തിന്നുള്ള തെളിവായാണ് ഈ മൊഴി കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കടുത്ത ആരോപണങ്ങളാണ് സ്വപ്ന സ്പീക്കര്‍ക്കെതിരെ നടത്തുന്നത്.

മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ ആരംഭിക്കാനായിരുന്നു സ്പീക്കറുടെ നീക്കം. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി സ്പീക്കര്‍ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയില്‍ ഭൂമി നല്‍കാമെന്ന് വാക്കാല്‍ ഉറപ്പുകിട്ടിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. എന്തിനാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ താത്പര്യമെടുത്തതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മിഡില്‍ ഈസ്റ്റ് കോളേജില്‍ നിക്ഷേപമുണ്ടെന്നായിരുന്നു സ്വപ്നയുടെ മറുപടി. കോളേജിന്റെ ശാഖകള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. അവിടുത്തെ കാര്യങ്ങള്‍ നോക്കിനടത്താന്‍ താനാണ് മികച്ചയാളെന്ന് പറഞ്ഞതായും സ്വപ്നയുടെ മൊഴിയിലുണ്ട്. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് ഇ.ഡി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Next Story