പി സതീദേവിക്കും സീറ്റില്ല; കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല മത്സരിക്കും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയാകവേ തരൂരില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പികെ ജമീലയുടെ പേര് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളി. മണ്ഡലത്തില്‍ ഡിവൈഎഫ്ഐ നേതാവ് പിപി സുമോദ മത്സരിക്കാനാണ് സാധ്യത. അല്‍പ്പ സമയം മുന്‍പാണ് അതീവ നിര്‍ണ്ണായകമായ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അവസാനിച്ചത്. തര്‍ക്കം നിലനിന്നിരുന്ന അരുവിക്കര സീറ്റില്‍ ജി സ്റ്റീഫനെത്തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. പൊന്നാനിയില്‍ പി നന്ദകുമാര്‍ തന്നെയാകും മത്സരിക്കുകയെന്നും തീരുമാനമായി. പികെ ജമീലയെ മത്സരിക്കുന്നത് തരൂരിലെ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലേയും […]

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയാകവേ തരൂരില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പികെ ജമീലയുടെ പേര് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളി. മണ്ഡലത്തില്‍ ഡിവൈഎഫ്ഐ നേതാവ് പിപി സുമോദ മത്സരിക്കാനാണ് സാധ്യത.
അല്‍പ്പ സമയം മുന്‍പാണ് അതീവ നിര്‍ണ്ണായകമായ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അവസാനിച്ചത്. തര്‍ക്കം നിലനിന്നിരുന്ന അരുവിക്കര സീറ്റില്‍ ജി സ്റ്റീഫനെത്തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. പൊന്നാനിയില്‍ പി നന്ദകുമാര്‍ തന്നെയാകും മത്സരിക്കുകയെന്നും തീരുമാനമായി.
പികെ ജമീലയെ മത്സരിക്കുന്നത് തരൂരിലെ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലേയും വിജയ സാധ്യതയെ ബാധിക്കുമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും കടുത്ത എതിരഭിപ്രായം ഉയര്‍ന്നിരുന്നു. ഇതോടെ സിപിഐഎം തീരുമാനം മാറ്റാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
പി പി സുമോദിനെ തരൂരില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായം കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നുവന്നിരുന്നു. മുന്‍പ് തരൂരിലേക്ക് പരിഗണിച്ച പാലക്കാട് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ അഡ്വ. ശാന്തകുമാരിയെ കോങ്ങാട് മണ്ഡലത്തില്‍ മത്സരിപ്പിക്കാനും സിപിഐഎം ജില്ലാ നേതൃയോഗത്തില്‍ ധാരണയായിരുന്നു.
കൊയിലാണ്ടി മണ്ഡലത്തില്‍ പരിഗണിച്ചിരുന്ന പി സതീദേവിയുടെ പേരും മാറി. സതീദേവിക്ക് പകരം കോഴിക്കോട് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ കാനത്തില്‍ ജമീല മത്സരിക്കട്ടെ എന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് എടുത്തത്.
പി സതീദേവിയുടെ സഹോദരനും സിപിഐഎം സംസ്ഥാന സമിതി അംഗമായ പി ജയരാജനും മത്സര രംഗത്തുണ്ടാവില്ല. ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു പി ജയരാജന്.