Top

‘ഗവര്‍ണര്‍ പദവി കുട്ടികളിയല്ല, അത് വിട്ട് കേരള രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ല’: പി എസ് ശ്രീധരന്‍ പിളള

കുട്ടിക്കളിപോലെ വലിച്ചെറിയേണ്ടതല്ല ഗവര്‍ണര്‍ പദവിയെന്നും താന്‍ അത് വിട്ട് കേരള രാഷ്ട്രീയത്തിലേക്കില്ലെന്നും മിസോറം ഗവര്‍ണറും മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റുമായ ഇ ശ്രീധരന്‍ പിളള.

11 Dec 2020 11:03 PM GMT

‘ഗവര്‍ണര്‍ പദവി കുട്ടികളിയല്ല, അത് വിട്ട് കേരള രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ല’:  പി എസ് ശ്രീധരന്‍ പിളള
X

കുട്ടിക്കളിപോലെ വലിച്ചെറിയേണ്ടതല്ല ഗവര്‍ണര്‍ പദവിയെന്നും താന്‍ അത് വിട്ട് കേരളരാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ലെന്നും മിസോറം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ പി എസ് ശ്രീധരന്‍ പിളള. പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം. മാത‍ൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഉയര്‍ന്ന ഭരണഘടന പദവികളില്‍ ഒന്നാണ് ഗവര്‍ണറുടേത്. അതില്‍ നിന്നും പിന്മാറണമെങ്കില്‍ തന്നെ നിയോഗിച്ചവര്‍ തന്നെ പറയണം. താനായിട്ട് ആ പദവിയില്‍ നിന്ന് പിന്മാറില്ല. ആരെയും ഉദ്ദേശിച്ചല്ല തന്‍റെ പ്രതികരണം എന്നും കേരളത്തിലേക്ക് പെട്ടെന്നൊരു തിരിച്ചുവരവുണ്ടാകുമോ എന്ന് ചോദിച്ചത് കൊണ്ട് മാത്രമാണ് ഇങ്ങനെ പറഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീധരന്‍ പിള്ള ഉടന്‍ തന്നെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരും എന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. അതുകൊണ്ട് തന്നെ മുന്‍ മിസോറം ഗവര്‍ണര്‍ ആയിരുന്ന കുമ്മനം രാജശേഖരനെ പോലെ ഇദ്ദേഹവും രാജിവെക്കുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്നായിരുന്നു കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്. ആ ഒഴിവിലായിരുന്നു ഈ ശ്രീധരന്‍ പിള്ളയ്ക്ക് ഗവര്‍ണ്ണര്‍ സ്ഥാനം ലഭിച്ചത്.

Next Story