സിപിഐ വിട്ടെത്തിയ രാമചന്ദ്രന് ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി; അഹമ്മദ് ദേവര്‍കോവിലിനും മുഹമ്മദ് റിയാസിനും ഓരോ ജില്ലകള്‍കൂടി
സിപിഐ വിട്ട് സിപിഐഎമ്മിനൊപ്പം ചേര്‍ന്ന പി രാമചന്ദ്രന് നായര്‍ വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയാവും. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഐയുമുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാമചന്ദ്രന് പാര്‍ട്ടി വിട്ടത്. പിന്നീട് സിപിഐഎമ്മില്‍ ചേര്‍ന്ന രാമചന്ദ്രനെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. മന്ത്രി സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറിയായി മനു സി പുളിക്കലിനേയാണ് നിയമിക്കുന്നത്. അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു സിപിഐഎമ്മിലെ യുവനേതാവായ മനു സി പുളിക്കല്‍. […]
26 May 2021 9:02 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സിപിഐ വിട്ട് സിപിഐഎമ്മിനൊപ്പം ചേര്‍ന്ന പി രാമചന്ദ്രന് നായര്‍ വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയാവും. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഐയുമുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാമചന്ദ്രന് പാര്‍ട്ടി വിട്ടത്. പിന്നീട് സിപിഐഎമ്മില്‍ ചേര്‍ന്ന രാമചന്ദ്രനെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മന്ത്രി സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറിയായി മനു സി പുളിക്കലിനേയാണ് നിയമിക്കുന്നത്. അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു സിപിഐഎമ്മിലെ യുവനേതാവായ മനു സി പുളിക്കല്‍.
മന്ത്രിമാരായ വീണ ജോര്‍ജിന്റേയും എംവി ഗോവിന്ദ്രന്റേയും പ്രൈവറ്റ് സെക്രട്ടറിമാരെ നേരത്തെ നിശ്ചയിച്ചിരുന്നു. മറ്റ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനം ആവുന്നതേയുള്ളു. പിഎ മുഹമ്മദ് റിയാസിന്റെ സ്റ്റാഫിലേക്ക് ഡിവൈഎഫ്ഐ കേന്ദ്ര ഓഫീസ് സെക്രട്ടറിയായിരുന്ന രജ്ഞിത്തിനെ നിയമിച്ചേക്കും.
ഇതിന് പുറമേ മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലിനും മുഹമ്മദ് റിയാസിനും അധിക ചുമതലകള്‍ കൂടി നല്‍കിയിട്ടുണ്ട്. അഹമ്മദ് ദേവര്‍കോവിലിന് കാസര്‍ഗോഡ് ജില്ലയുടേയും റിയാസിന് വയനാട് ജില്ലയുടേയും ചുമതലയാണ് നല്‍കിയത്. കാസര്‍ഗോഡ്. വയനാട് ജില്ലകളില്‍ നിന്നുമാണ് ഇപ്പോള്‍ മന്ത്രിമാരില്ലാത്തത്.
കോഴിക്കോട് ജില്ലയുടെ ചുമതലക്ക് പുറമേയാണ് പുതിയ ജില്ലകളുടെ ചുമതലകൂടി നല്‍കിയത്.
- TAGS:
- CPIM
- V Sivankutty