Top

‘ടിഎസ് പട്ടാഭിരാമന്റെ അഭിപ്രായം നടപ്പാക്കും’; പരാതികള്‍ ഉന്നയിച്ചാല്‍ ഉടന്‍ പരിഹാരമെന്ന് പി രാജീവ്

പരാതികള്‍ ഉന്നയിക്കപ്പെട്ടാല്‍ ഉടനടി പരിഹരിക്കുന്നതിന് സംവിധാനം ഉണ്ടാക്കണമെന്ന കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ് പട്ടാഭിരാമന്റെ അഭിപ്രായം നടപ്പാക്കുന്നതിലേക്ക് സര്‍ക്കാര്‍ കടന്നെന്ന് മന്ത്രി പി രാജീവ്. സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിന് എല്ലാവരുടെയും കൂട്ടായ്മ രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്രിയാത്മക നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യും. തര്‍ക്ക പരിഹാരത്തിനായി ഏര്‍പ്പെടുത്തുന്ന സംവിധാനത്തെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി രാജീവ് അറിയിച്ചു. പി രാജീവ് പറഞ്ഞത്: ”അത്യധികം സന്തോഷം പകര്‍ന്ന, ഉള്ളടക്കം കൊണ്ട് സമ്പുഷ്ടമായ ഒരു സംവാദത്തെക്കുറിച്ചുള്ള വിശേഷം പങ്കുവെക്കാം. […]

13 July 2021 9:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ടിഎസ് പട്ടാഭിരാമന്റെ അഭിപ്രായം നടപ്പാക്കും’; പരാതികള്‍ ഉന്നയിച്ചാല്‍ ഉടന്‍ പരിഹാരമെന്ന് പി രാജീവ്
X

പരാതികള്‍ ഉന്നയിക്കപ്പെട്ടാല്‍ ഉടനടി പരിഹരിക്കുന്നതിന് സംവിധാനം ഉണ്ടാക്കണമെന്ന കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ് പട്ടാഭിരാമന്റെ അഭിപ്രായം നടപ്പാക്കുന്നതിലേക്ക് സര്‍ക്കാര്‍ കടന്നെന്ന് മന്ത്രി പി രാജീവ്. സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിന് എല്ലാവരുടെയും കൂട്ടായ്മ രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്രിയാത്മക നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യും. തര്‍ക്ക പരിഹാരത്തിനായി ഏര്‍പ്പെടുത്തുന്ന സംവിധാനത്തെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി രാജീവ് അറിയിച്ചു.

പി രാജീവ് പറഞ്ഞത്: ”അത്യധികം സന്തോഷം പകര്‍ന്ന, ഉള്ളടക്കം കൊണ്ട് സമ്പുഷ്ടമായ ഒരു സംവാദത്തെക്കുറിച്ചുള്ള വിശേഷം പങ്കുവെക്കാം. വ്യവസായ വാണിജ്യ സംരംഭകരുമായി ഒരു ആശയ വിനിമയ പരിപാടിക്ക് ഫിക്കി എന്നെ ക്ഷണിച്ചിരുന്നു. കേരളത്തിലെ വ്യവസായ മേഖലയില്‍ നേതൃ പങ്കുവഹിക്കുന്ന സംരംഭകര്‍ക്ക് പറയാനുള്ളത് കേട്ടു. വ്യവസായ മേഖലയില്‍ വഴിത്തിരിവ് കുറിക്കുന്ന മാറ്റമാണ് എല്‍ ഡി എഫ് സര്‍ക്കാരിന് കീഴില്‍ ഉണ്ടായതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത് അഭിമാനകരമാണ്. ”

”നിക്ഷേപത്തിന് അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങള്‍ ഉള്ള സംസ്ഥാനമാണ് കേരളമെന്ന് അധ്യക്ഷത വഹിച്ച ഫിക്കി കേരള കോ ചെയര്‍മാന്‍ ശ്രീ.ദീപക് അശ്വിനി പറഞ്ഞു. നൈപുണ്യ മികവുള്ള തൊഴിലാളികള്‍, മെച്ചപ്പെട്ട മനുഷ്യശേഷി, അടിസ്ഥാന സൗകര്യങ്ങള്‍, കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍, വൈദ്യുതി നിരക്കിലെ കുറവ് തുടങ്ങിയ ഘടകങ്ങള്‍ ഏറെ അനുകൂല സാഹചര്യമൊരുക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ ടി, ഭക്ഷ്യ, കാര്‍ഷികോല്പന്ന വ്യവസായം, പ്‌ളാന്റേഷന്‍ , എം എസ് എം ഇ വ്യവസായമേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കേരളത്തിന് കഴിയുന്നുണ്ട്. വ്യവസായ അനുമതികള്‍ ഏക ജാലക സംവിധാനത്തിലൂടെ നല്‍കുന്ന കെ സ്വിഫ്റ്റ് പുതിയ സംരംഭങ്ങള്‍ എളുപ്പമാക്കുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് റാങ്കിങ് മെച്ചപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളോട് പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.”

”ഇനി, ടെക്‌സ്‌റ്റൈല്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ശ്രീ.ടി.എസ് പട്ടാഭിരാമന്‍ പറഞ്ഞത് നോക്കുക. കേരളത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി വ്യവസായം നടത്തുന്ന തനിക്കു ഒരു പ്രയാസവും ഇതുവരെ നേരിട്ടിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് പൂര്‍ണ സഹകരണമാണ് ലഭിച്ചത്. പരാതികള്‍ ഉന്നയിക്കപ്പെട്ടാല്‍ അവ ഉടനടി പരിഹരിക്കുന്നതിന് സംവിധാനം ഉണ്ടാക്കണമെന്ന അദ്ദേഹത്തിന്റെ അഭിപ്രായം നടപ്പാക്കുന്നതിലേക്ക് സര്‍ക്കാര്‍ കടന്നു. സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിന് എല്ലാവരുടെയും കൂട്ടായ്മ രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്രിയാത്മക നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യും. തര്‍ക്ക പരിഹാരത്തിനായി ഏര്‍പ്പെടുത്തുന്ന സംവിധാനത്തെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തും.”

May be an image of 6 people, screen and text that says 'WhatsApp ! Apps maniramcss@gma Gmail YouTube com/ynu-qauu-mm News 4 S sabu thomas ¥ COMM FICCI Kerala Sta... 国 Reading RATHNAPRAB patani Varkey Peter KMCC Ahamed Anvar κ.V Santhosh Rajeev Private secretar. Tomy Pulickatti... ELLANGOVAN SieekAhmgd SiddeekA preethy menon Tomy Pulickattil KSITM RenjithR Bincy 奖 Offset Systems Somath.. S ※ Sana Gopan Gk sethuraj KSITM SPattabhiraman Cheruv.. æ Executive Direct... 7:35 PM Unni Krishnan hyt... mrn M Direct... Rajesh Nair Amritlal Nambiar Varghese Wilson Managing jhony patani You'

”വ്യാവസായിക ആവശ്യത്തിനായുള്ള ഭൂമി വിനിയോഗത്തിനു ഏകീകൃത നയം ഉണ്ടാക്കും. ഇതിന്റെ കരട് റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങളില്‍ പരിശോധനക്കായി കേന്ദ്രീകൃത സംവിധാനത്തിന് രൂപം നല്‍കും.വ്യവസായ പ്രോത്സാഹനത്തിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരം ഏര്‍പ്പെടുത്തുന്ന കാര്യം തദ്ദേശ വകുപ്പുമായി ചര്‍ച്ച ചെയ്യും. സ്ഥാപന പരിശോധനക്ക് വേണ്ടിയുള്ള പരാതികളില്‍ കഴമ്പുണ്ട് എന്ന് വകുപ്പ് ഇതിനായി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാല്‍ മാത്രമേ പരിശോധനക്ക് അനുമതി നല്‍കൂ. കാലഹരണപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തും. നിക്ഷേപകരുടെയും വ്യവസായികളുടെയും നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടു ഏതു മാറ്റങ്ങള്‍ക്കും സന്നദ്ധമാണ്. ഓണ്‍ലൈനായി നടന്ന സംവാദ പരിപാടിയില്‍ ഫിക്കി അംഗങ്ങളും വിവിധ ചേംബര്‍ ഓഫ് കൊമേഴ്‌സ്, സംഘടനാ ഭാരവാഹികളും നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.”

Next Story