‘കിറ്റെക്സിന് സുരേന്ദ്രന്റെ വക്കാലത്തിന്റെ ആവശ്യമുണ്ടോ?’ നാടിന് ക്ഷീണം ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും പി രാജീവ്
കിറ്റെക്സ് വിഷയത്തില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. മിന്നല്‍ പരിശോധന വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും വിഷയത്തില്‍ സര്‍ക്കാര്‍ സമീപനം പോസിറ്റീവാണെന്നും പി രാജീവ് പറഞ്ഞു. ഒരു സ്ഥാപനത്തിലും തെറ്റായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തില്ല. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ മാത്രം ഇത്തരം തീരുമാനം എടുത്താല്‍ മതിയായിരുന്നെന്നും രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. നാടിന് ക്ഷീണം ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും പി രാജീവ് വ്യക്തമാക്കി. ”കിറ്റെക്സ് മാനേജ്മെന്റിനെ 28ന് തന്നെ വിളിച്ചിരുന്നു. സാബുവിനെ വിളിച്ചാല്‍ എപ്പോഴും തിരക്കാണ്. […]
3 July 2021 3:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കിറ്റെക്സ് വിഷയത്തില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. മിന്നല്‍ പരിശോധന വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും വിഷയത്തില്‍ സര്‍ക്കാര്‍ സമീപനം പോസിറ്റീവാണെന്നും പി രാജീവ് പറഞ്ഞു. ഒരു സ്ഥാപനത്തിലും തെറ്റായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തില്ല. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ മാത്രം ഇത്തരം തീരുമാനം എടുത്താല്‍ മതിയായിരുന്നെന്നും രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
നാടിന് ക്ഷീണം ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും പി രാജീവ് വ്യക്തമാക്കി. ”കിറ്റെക്സ് മാനേജ്മെന്റിനെ 28ന് തന്നെ വിളിച്ചിരുന്നു. സാബുവിനെ വിളിച്ചാല്‍ എപ്പോഴും തിരക്കാണ്. അതിനാല്‍ സഹോദരന് ബോബി ജേക്കബുമായി സംസാരിച്ചിരുന്നു. നാടിനു അപകീര്‍ത്തിപരമായ രീതിയില്‍ പോകണോയെന്ന് അവര്‍ തീരുമാനിക്കേണ്ടതായിരുന്നു. കിറ്റെക്സിന് കെ സുരേന്ദ്രന്റെ വക്കാലത്തിന്റെ ആവശ്യം ഉണ്ടോ. അവര്‍ നന്നായി കാര്യങ്ങള്‍ പറയാന്‍ അറിയാവുന്നവര്‍ ആണ്. സര്‍ക്കാര്‍ നടപടികള്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ അല്ല. വിഷയത്തെ 20-20യുമായി കൂട്ടി കലര്‍ത്തേണ്ട കാര്യം ഇല്ല.” നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചത് കൊണ്ട് എല്‍ഡിഎഫിന് ഒന്നും നഷ്ടപ്പെട്ടില്ലെന്നും പി രാജീവ് പറഞ്ഞു. നടന്നത് എന്തെന്ന് പരിശോധിക്കുമെന്നും പ്രശ്നം ഗൗരവമായി കാണുമെന്നും രാജീവ് പറഞ്ഞു. 3500 കോടി പദ്ധതിയുമായി ഇനി കിറ്റെക്സ് വന്നാലും സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായ എറണാകുളം ജില്ലയിലെ ഗിഫ്റ്റ് പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കുമ്പോള്‍ ഏറ്റവും കുറവ് വീടുകള്‍ പോകുന്ന രീതിയിലാകും ഏറ്റെടുക്കലെന്നും മന്ത്രി പറഞ്ഞു.
ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് സ്ഥലം എടുക്കുമ്പോള്‍ 300 വീടുകള്‍ പോകേണ്ടതായിരുന്നു. എന്നാല്‍ ആശങ്കള്‍ പരിഹരിച്ച് വളരെ കുറച്ച് വീടുകള്‍ പോകുന്ന തരത്തില്‍ സ്ഥല നിര്‍ണയം നടത്താന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. വ്യവസായ ഇടനാഴി പദ്ധതിയുടെ യോഗം ശനിയാഴ്ച നടന്നു. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത യോഗത്തില്‍ കിന്‍ഫ്ര എംഡി, എറണാകുളം, പാലക്കാട് കളക്ടര്‍മാര്‍ എന്നിവരും പങ്കെടുത്തു. സ്ഥലമെടുപ്പിനുള്ള ഹിയറിങ് 7, 8 തീയതികളില്‍ നടക്കും. തുടര്‍ന്ന് ജനപ്രതിനിധികളുടെ യോഗവും ചേരുമെന്നും മന്ത്രി പറഞ്ഞു. കാക്കനാട് സ്ഥാപിക്കുന്ന ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റര്‍ ഒന്നരവര്‍ഷത്തിനകം യാഥാര്‍ഥ്യമാകും. ചെറുകിട വ്യവസായികളുടെ ഉല്പന്നങ്ങള് അന്താരാഷ്ട്ര വിപണിയില്‍ വില്ക്കാന് സഹായിക്കുന്ന സെന്റര്‍ രണ്ടു ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യ ഘട്ടം 30 കോടി രൂപയുടെ പദ്ധതിയാണ്. ആമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്കിനുള്ള സ്ഥലം ഏറ്റെടുക്കലിലെ തടസങ്ങള്‍ എന്തൊക്കെയാണെന്ന് രണ്ടാഴ്ചക്കുള്ളില്‍ കണ്ടെത്തും. അവ പരിഹരിച്ച് പദ്ധതി മൂന്നു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കും. ഐടി വകുപ്പിനു കീഴിലുള്ള കളമശേരിയിലെ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് രണ്ടുവര്‍ഷത്തിനകം രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പായി മാറും വിധം വികസിപ്പിച്ചു വരികയാണ്. ‘ഒരു ജില്ല ഒരു ഉല്‍പ്പന്നം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം ജില്ലയുടെ പൈനാപ്പിള്‍ അധിഷ്ഠിത കാര്‍ഷിക വ്യവസായ സംരംഭത്തിനു 10 ലക്ഷം രൂപ വരെ സഹായം നല്‍കും. 14 ജില്ലകളിലുമായി 104 വ്യവസായ സംരംഭങ്ങള്‍ ഈ പദ്ധതിയില്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.