പൊട്ടിത്തെറിയും പ്രതിഷേധവും സിപിഐഎം വകവെച്ചില്ല; പൊന്നാനിയില്‍ നന്ദകുമാര്ത്തന്നെ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎമ്മിന്റെ അന്തിമ സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചത് പ്രാദേശിക നേതൃത്വങ്ങളില്നിന്നുള്ളയര്ന്ന പ്രതിഷേധങ്ങള്‍ വകവെക്കാതെ. പൊന്നാനിയിലും കളമശ്ശേരിയിലും പ്രതിഷേധങ്ങള്‍ പരിഗണിക്കാതെയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പൊന്നാനിയില്‍ പി നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നും പകരം ടിഎം സിദ്ധിഖിനെ മത്സരരംഗത്ത് ഇറക്കണമെന്നും ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പൊന്നാനിയില്‍ പരസ്യ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍, ഈ പ്രതിഷേധം മറികടന്ന് നന്ദകുമാര്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ […]

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎമ്മിന്റെ അന്തിമ സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചത് പ്രാദേശിക നേതൃത്വങ്ങളില്നിന്നുള്ളയര്ന്ന പ്രതിഷേധങ്ങള്‍ വകവെക്കാതെ. പൊന്നാനിയിലും കളമശ്ശേരിയിലും പ്രതിഷേധങ്ങള്‍ പരിഗണിക്കാതെയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പൊന്നാനിയില്‍ പി നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നും പകരം ടിഎം സിദ്ധിഖിനെ മത്സരരംഗത്ത് ഇറക്കണമെന്നും ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പൊന്നാനിയില്‍ പരസ്യ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍, ഈ പ്രതിഷേധം മറികടന്ന് നന്ദകുമാര്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ തന്നെയായിരിക്കുമെന്ന് സിപിഐഎം ജില്ലാ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന്, വളരെ ആലോചിച്ചാണ് തീരുമാനം സ്വീകരിച്ചതെന്നും നന്ദകുമാറിനെ ഇനിയും അവഗണിക്കുന്നത് നീതികേടാണെന്നുമായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.
സിദ്ധീഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് കഴിഞ്ഞദിവസം രംഗത്തെത്തിയത്. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനര്‍ കയ്യിലേന്തിയായിരുന്നു പ്രകടനം. പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനത്തിന് പിന്നാലെ മൂന്നു ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി വച്ചിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ഏറെ പ്രവര്‍ത്തിച്ച സിദ്ധിഖിനെ പരിഗണിക്കുക തന്നെ വേണം എന്ന് പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ ആവശ്യപ്പെട്ടു. സിപിഐഎം ജില്ലാ കമ്മറ്റി അംഗമാണ് സിദ്ധിഖ്.
പ്രതിഷേധം മാത്രം കണക്കിലെടുത്ത് പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന് മാസ്റ്റര്‍ വ്യക്തമാക്കിയത്. ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചതിനു പിന്നാലെയാണ് ഗോവിന്ദന് മാസ്റ്ററുടെ പ്രതികരണം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ച് അനാവശ്യമായ പ്രതികരണമാണ് പൊന്നാനിയില്‍ ഉണ്ടായിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പേ ഉണ്ടായ ഈ പ്രതികരണം പാര്‍ട്ടി സംഘടനാപരമായ രീതിയില്‍ ആരും അംഗീകരിക്കുന്ന ഒന്നല്ലെന്നും എംവി ഗോവിന്ദന് മാസ്റ്റര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു.