പൊന്നാനിയില്‍ പി നന്ദകുമാര്‍ തന്നെ; പ്രതിഷേധവും ‘കെ ടി ജലീല്‍ ആലോചനയും’ തള്ളി സിപിഐഎം
നിയമസഭാ തെരഞ്ഞെടുപ്പിലെ പൊന്നാനി സീറ്റ് വിഷയത്തില്‍ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ പാര്‍ട്ടി നേതൃത്വം. മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ തന്നെയായിരിക്കുമെന്ന് സിപിഐഎം ജില്ല നേതൃത്വം വ്യക്തമാക്കി. പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന്, വളരെ ആലോചിച്ചാണ് തീരുമാനം സ്വീകരിച്ചതെന്ന് സിപിഐഎം അറിയിച്ചു. നന്ദകുമാറിനെ ഇനിയും അവഗണിക്കുന്നത് നീതികേടാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രാദേശികവികാരം തള്ളി ടിഎം സിദ്ധീഖിനെതിരായ നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. മുന്‍പ് ശ്രീരാമകൃഷ്ണന് മത്സരിച്ചപ്പോഴും സമാനമായ സമ്മര്‍ദ്ദനം സിദ്ധീഖിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തി. പ്രതിഷേധം തണുപ്പിക്കാന്‍ […]

നിയമസഭാ തെരഞ്ഞെടുപ്പിലെ പൊന്നാനി സീറ്റ് വിഷയത്തില്‍ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ പാര്‍ട്ടി നേതൃത്വം. മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ തന്നെയായിരിക്കുമെന്ന് സിപിഐഎം ജില്ല നേതൃത്വം വ്യക്തമാക്കി. പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന്, വളരെ ആലോചിച്ചാണ് തീരുമാനം സ്വീകരിച്ചതെന്ന് സിപിഐഎം അറിയിച്ചു. നന്ദകുമാറിനെ ഇനിയും അവഗണിക്കുന്നത് നീതികേടാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പ്രാദേശികവികാരം തള്ളി ടിഎം സിദ്ധീഖിനെതിരായ നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. മുന്‍പ് ശ്രീരാമകൃഷ്ണന് മത്സരിച്ചപ്പോഴും സമാനമായ സമ്മര്‍ദ്ദനം സിദ്ധീഖിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തി. പ്രതിഷേധം തണുപ്പിക്കാന്‍ കെടി ജലീലിനെ തവനൂരില്‍ നിന്ന് പൊന്നാനിയിലേക്ക് മാറ്റുമെന്ന പ്രചരണവും സിപിഐഎം തള്ളി.
സിദ്ധീഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് കഴിഞ്ഞദിവസം രംഗത്തെത്തിയത്. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനര്‍ കയ്യിലേന്തിയായിരുന്നു പ്രകടനം. പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനത്തിന് പിന്നാലെ മൂന്നു ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി വച്ചിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ഏറെ പ്രവര്‍ത്തിച്ച സിദ്ധിഖിനെ പരിഗണിക്കുക തന്നെ വേണം എന്ന് പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ ആവശ്യപ്പെട്ടു. സിപിഐഎം ജില്ലാ കമ്മറ്റി അംഗമാണ് സിദ്ധിഖ്.
പ്രതിഷേധം മാത്രം കണക്കിലെടുത്ത് പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന് മാസ്റ്റര്‍ വ്യക്തമാക്കിയത്. ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചതിനു പിന്നാലെയാണ് ഗോവിന്ദന് മാസ്റ്ററുടെ പ്രതികരണം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ച് അനാവശ്യമായ പ്രതികരണമാണ് പൊന്നാനിയില്‍ ഉണ്ടായിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പേ ഉണ്ടായ ഈ പ്രതികരണം പാര്‍ട്ടി സംഘടനാപരമായ രീതിയില്‍ ആരും അംഗീകരിക്കുന്ന ഒന്നല്ലെന്നും എംവി ഗോവിന്ദന് മാസ്റ്റര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
പ്രതിഷേധം മാത്രം കണക്കിലെടുത്ത് പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. പൊന്നാനിയില്‍ മുമ്പും പ്രകടം നടന്നിട്ടുണ്ട്. അത് അടിസ്ഥാനമാക്കിയല്ല പാര്‍ട്ടി കൈകാര്യം ചെയ്യുക. പാര്‍ട്ടി അതിന്റെ ജനാധിപത്യ ക്രമീകരണ തത്വമനുസരിച്ച് കൃത്യമായിട്ട് തീരുമാനമെടുക്കയാണ് ചെയ്യുക. വിജയിക്കാന്‍ സാധിതക്കുന്ന മണ്ഡലം തന്നെയാണ് പൊന്നാനിയെന്നും എംവി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.