പി മോഹനന് മത്സരിച്ചേക്കും; എംവി ജയരാജനും വിഎന്‍ വാസവനും സാധ്യത
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിനൊപ്പം പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരേയും മത്സരരംഗത്തിറക്കാന്‍ നീക്കം.കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്, കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് എന്നിവരാണ് മത്സരിക്കാന്‍ സാധ്യതയുള്ളത്. പി മോഹനനും വാസവനും സാധ്യതയേറെയാണ്. എന്നാല്‍ എംവി ജയരാജന്റെ സാധ്യത ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ആര് വരും എന്നതിന്റെ അനുസരിച്ചിരിക്കും. ആലപ്പുഴയില്‍ മുന്‍ ജില്ലാ സെക്രട്ടറി സിബി ചന്ദ്രബാബുവും ഇത്തവണ മത്സരിച്ചേക്കും. അരൂരില്‍ സിബി ചന്ദ്രബാബുവിന്റെ പേര് ഉയരുന്നുണ്ട്. […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിനൊപ്പം പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരേയും മത്സരരംഗത്തിറക്കാന്‍ നീക്കം.
കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്, കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് എന്നിവരാണ് മത്സരിക്കാന്‍ സാധ്യതയുള്ളത്.
പി മോഹനനും വാസവനും സാധ്യതയേറെയാണ്. എന്നാല്‍ എംവി ജയരാജന്റെ സാധ്യത ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ആര് വരും എന്നതിന്റെ അനുസരിച്ചിരിക്കും. ആലപ്പുഴയില്‍ മുന്‍ ജില്ലാ സെക്രട്ടറി സിബി ചന്ദ്രബാബുവും ഇത്തവണ മത്സരിച്ചേക്കും. അരൂരില്‍ സിബി ചന്ദ്രബാബുവിന്റെ പേര് ഉയരുന്നുണ്ട്.
അതിനിടെ മന്ത്രി എകെ ശശീന്ദ്രന് മത്സരിച്ചിരുന്ന എലത്തൂര്‍ സീറ്റ് ഇത്തവണ സിപിഐഎമ്മുമായി വെച്ചുമാറുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നുയ എന്നാല്‍ മുന്നണി മര്യാദ നിലനിര്‍ത്തി അത്തരമൊരു നീക്കം നടത്തേണ്ടതില്ലായെന്നാണ് പാര്‍ട്ടി നിലപാട്.
എലത്തൂര്‍ ഏറ്റെടുക്കുകയാണെങ്കില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യ അദ്ധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസിനെ മത്സരിപ്പിക്കാനായിരുന്നു സിപിഐഎം ആലോചന. പുതിയ തീരുമാനത്തോടെ മുഹമ്മദ് റിയാസിനെ ബേപ്പൂരിലേക്ക് പരിഗണിക്കും.
നിലവിലെ എംഎല്‍എ വികെസി മമ്മദ്കോയയ്ക്ക് ഒരു ടേം കൂടി നല്‍കണമെന്ന അഭിപ്രായവും ഉണ്ട്. വികെസി അല്ലെങ്കില്‍ മുഹമ്മദ് റിയാസ് തന്നെ സ്ഥാനാര്‍ത്ഥിയാവും.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷം ഉണ്ടാവുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സാധ്യത. പ്രഖ്യാപനം ഉണ്ടാകുന്ന ദിവസം മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍വരും. ഏപ്രില്‍ 30ന് അകം തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും.