Top

‘ഞങ്ങള്‍ നിശ്ചയിച്ച പരിപാടിയില്‍ ചെങ്കോട്ടയോ രാജ്പഥോ ഇല്ല’; കൃഷ്ണപ്രസാദ് റിപ്പോര്‍ട്ടര്‍ ടിവിയോട്

ചെങ്കോട്ടയിലെ പതാക ഉയര്‍ത്തലും രാജ്പഥ് മാര്‍ച്ചും മുന്‍പ് നിശ്ചയിച്ച പ്രതിഷേധപരിപാടിയുടെ ഭാഗമായിരുന്നില്ലെന്ന് അഖിലേന്ത്യാ കിസാന്‍ സഭ നേതാവ് പി കൃഷ്ണപ്രസാദ്.പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാതെ അഭിപ്രായം പറയാന്‍ കഴിയില്ലെന്നും കൃഷ്ണപ്രസാദ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കൃഷ്ണപ്രസാദിന്റെ വാക്കുകള്‍: ”ഇതൊന്നും നമ്മുടെ പരിപാടിയില്‍ പെട്ടതല്ല. ഞങ്ങള്‍ നിശ്ചയിച്ച പ്രകാരമുള്ള പരിപാടിയുടെ ഭാഗമായി അഞ്ഞൂറോളം കര്‍ഷക സംഘടനകള്‍ ഉണ്ട്. ആ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ പറയുന്നത് പ്രകാരമുള്ള റിപ്പോര്‍ട്ട് പരിശോധിക്കാതെ അഭിപ്രായം പറയാന്‍ കഴിയില്ല. ഞങ്ങള്‍ നിശ്ചയിച്ച പരിപാടിയില്‍ ചെങ്കോട്ടയോ രാജ്പഥോ […]

26 Jan 2021 3:42 AM GMT

‘ഞങ്ങള്‍ നിശ്ചയിച്ച പരിപാടിയില്‍ ചെങ്കോട്ടയോ രാജ്പഥോ ഇല്ല’; കൃഷ്ണപ്രസാദ് റിപ്പോര്‍ട്ടര്‍ ടിവിയോട്
X

ചെങ്കോട്ടയിലെ പതാക ഉയര്‍ത്തലും രാജ്പഥ് മാര്‍ച്ചും മുന്‍പ് നിശ്ചയിച്ച പ്രതിഷേധപരിപാടിയുടെ ഭാഗമായിരുന്നില്ലെന്ന് അഖിലേന്ത്യാ കിസാന്‍ സഭ നേതാവ് പി കൃഷ്ണപ്രസാദ്.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാതെ അഭിപ്രായം പറയാന്‍ കഴിയില്ലെന്നും കൃഷ്ണപ്രസാദ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

കൃഷ്ണപ്രസാദിന്റെ വാക്കുകള്‍: ”ഇതൊന്നും നമ്മുടെ പരിപാടിയില്‍ പെട്ടതല്ല. ഞങ്ങള്‍ നിശ്ചയിച്ച പ്രകാരമുള്ള പരിപാടിയുടെ ഭാഗമായി അഞ്ഞൂറോളം കര്‍ഷക സംഘടനകള്‍ ഉണ്ട്. ആ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ പറയുന്നത് പ്രകാരമുള്ള റിപ്പോര്‍ട്ട് പരിശോധിക്കാതെ അഭിപ്രായം പറയാന്‍ കഴിയില്ല. ഞങ്ങള്‍ നിശ്ചയിച്ച പരിപാടിയില്‍ ചെങ്കോട്ടയോ രാജ്പഥോ ഉള്‍പ്പെട്ടതല്ല. ഞങ്ങള്‍ മനസിലാക്കിയിടത്തോളം നിശ്ചയിച്ച രീതിയിലുള്ള മാര്‍ച്ച് മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് സമാധാനപരമാണ്. മറ്റ് സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പരിശോധിക്കതെ പറയാന്‍ കഴിയില്ല.”

അതേസമയം, കര്‍ഷകനിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകസംഘടനാപ്രതിനിധികള്‍ ചൊങ്കോട്ടയ്ക്ക് മുകളില്‍ പാതക ഉയര്‍ത്തി.
ഇരുപതോളം ട്രാക്ടറുകളിലായാണ് കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കെതിരെ പൊലീസ് വ്യാപക അതിക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇതിനെയെല്ലാം പ്രതിരോധിച്ചാണ് കര്‍ഷകരുടെ മുന്നേറ്റം.

പ്രതിഷേധം നടക്കുന്ന പലയിടത്തും പൊലീസ് ലാത്തി വീശി. കര്‍ഷകരുടെ ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. നിര്‍ത്തിയിട്ടിരിക്കുന്ന എല്ലാ ട്രാക്ടറുകളുടെയും കാറ്റ് അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പലയിടത്തും കര്‍ഷകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയില്‍ പലയിടത്തും പൊലീസിന്റെ ഭാഗത്തുനിന്നും സംഘര്‍ഷം തുടരുകയാണ്. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് അതിര്‍ത്തില്‍നിന്നും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടറുകളിലും മറ്റുമായി കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. പൊലീസ് വാഹനങ്ങള്‍ കര്‍ഷകര്‍ നീക്കി മാറ്റി. ബാരിക്കേഡുകളും ക്രെയിനുകളും തള്ളി നീക്കി.

റിപബ്ലിക് ഡേ പരേഡിന് ശേഷം പ്രതിഷേധം സംഘടിപ്പിക്കാനാണ് കര്‍ഷകര്‍ക്ക് പൊലീസ് അനുമതി നല്‍കിയിരുന്നത്. ഇത് ലംഘിച്ചാണ് കര്‍ഷകര്‍ വമ്പിച്ച പ്രതിഷേധ റാലി സംഘടിപ്പിച്ചിരിക്കുന്നത്. 12 മണിക്ക് ട്രാക്ടര്‍ റാലി നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും എട്ടുമണിയോടെ കര്‍ഷകര്‍ സംഘമായി എത്തുകയായിരുന്നു. സിംഘു, തിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. കര്‍ഷകര്‍ പ്രതിഷേധവുമായി എത്തുന്നതിന്റെ വീഡിയോകളും ദൃശ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

Next Story