‘വൈശാലി’, ‘ഒരു വടക്കൻ വീരഗാഥ’ കലാസംവിധായകന്‍ പി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

പ്രശസ്ത കലാസംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ പി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. ചെന്നൈയിലെ സ്വവസിതിയിൽ വെച്ച് അന്ത്യകർമങ്ങൽ നിർവഹിക്കും.

കലാസംവിധാനത്തിന് അഞ്ചു തവണ ദേശിയ പുരസ്‌കാരം കരസ്ഥമാക്കിയ വ്യക്തിയായിരുന്നു പി കൃഷ്ണമൂർത്തി. 1975ൽ ഹംസഗീത എന്ന കന്നഡ ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നസ്ത. തുടർന്ന് തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അൻപതിലധികം സിനിമകൾ ചെയ്തിട്ടുമുണ്ട്.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘സ്വാതി തിരുന്നാളി’ലൂടെയാണ് അദ്ദേഹം മലയാളത്തിലേക്ക് എത്തിയത്. തുടർന്ന് ‘വൈശാലി’, ‘ഒരു വടക്കൻ വീരഗാഥ’, ‘പെരുന്തച്ചൻ’,’രാജശില്പി’ തുടങ്ങി പതിനഞ്ചോളം മലയാളം സിനിമകൾക്ക് അദ്ദേഹം കലാസംവിധാനം നിർവഹിച്ചു. മികച്ച കലാസംവിധായകനുള്ള കേരള സംസ്ഥാന പുരസ്‌കാരം അദ്ദേഹം അഞ്ചു തവണ നേടിയിട്ടുണ്ട്.

തമിഴ് നാട്ടിലെ പൂംപുഹാറിലായിരുന്നു പി കൃഷ്ണമൂർത്തി ജനിച്ചത്. 2006 ൽ പുറത്തിറങ്ങിയ ‘ഇംസൈ അരസൻ 23 പുലികേശി’, ബാലയുടെ ‘നാൻ കടവുൾ’ എന്നിവയാണ് അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങൾ. ഈ ചിത്രങ്ങൾക്ക് തമിഴ് നാട് സംസ്ഥാന അവാർഡും നേടി.

Latest News