കുഞ്ഞാലിക്കുട്ടി മടങ്ങി വരുന്നു; ഇനി കേരള രാഷ്ട്രീയത്തില്‍
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാ എംപി സ്ഥാനം ഒഴിയുന്ന കാര്യം ലീഗ് നേതൃത്വം ചര്‍ച്ച ചെയ്യുന്നു. നേതൃയോഗത്തില്‍ ധാരണയായാല്‍ പ്രവര്‍ത്തക സമതിയില്‍ തീരുമാനം പ്രഖ്യാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കങ്ങള്‍. കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണ് കുഞ്ഞാലിക്കുട്ടിയുടെ ആലോചന. അതിനുവേണ്ടിയാണ് എംപി സ്ഥാനം ഒഴിയുന്നതും. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ കഴിയാനാതിരുന്ന പശ്ചാത്തലത്തിലാണ് ലീഗ് കുഞ്ഞാലിക്കുട്ടിയെപ്പോലെ ശക്തനായ നേതാവിനെ സംസ്ഥാനത്തെത്തിക്കാന്‍ ശ്രമിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് […]

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാ എംപി സ്ഥാനം ഒഴിയുന്ന കാര്യം ലീഗ് നേതൃത്വം ചര്‍ച്ച ചെയ്യുന്നു. നേതൃയോഗത്തില്‍ ധാരണയായാല്‍ പ്രവര്‍ത്തക സമതിയില്‍ തീരുമാനം പ്രഖ്യാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കങ്ങള്‍.
കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണ് കുഞ്ഞാലിക്കുട്ടിയുടെ ആലോചന. അതിനുവേണ്ടിയാണ് എംപി സ്ഥാനം ഒഴിയുന്നതും. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ കഴിയാനാതിരുന്ന പശ്ചാത്തലത്തിലാണ് ലീഗ് കുഞ്ഞാലിക്കുട്ടിയെപ്പോലെ ശക്തനായ നേതാവിനെ സംസ്ഥാനത്തെത്തിക്കാന്‍ ശ്രമിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് കൊണ്ട് വരാനാണ് ലീഗും ആലോചിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്ത് ആവശ്യമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.
കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീത്തിലേക്ക് തിരിച്ചെത്തണമെന്ന് ലീഗ് ഉന്നതാധികാര സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിയെ ഏല്പിക്കുകയും ചെയ്തിരുന്നു.