Top

‘എടപ്പാളോട്ടം ‘ജനം’ മറക്കരുത്’; പൃഥ്വിരാജിന്റെ ജന്മനാട് ഓര്‍മ്മിപ്പിച്ച് പി കെ അബ്ദു റബ്ബ്

പൃഥ്വിരാജിനെയും കുടുംബത്തെയും അധിക്ഷേപിച്ച ജനം ടിവിയുടെ ലേഖനത്തില്‍ പ്രതികരണവുമായി മുന്‍മന്ത്രി പി കെ അബ്ദു റബ്ബ്. പൃഥ്വിരാജിന്റെ ജനനം മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ആണെന്നും എടപ്പാള്‍ ഓട്ടം ‘ജനം’ മറക്കരുതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അബ്ദു റബ്ബ് പറയുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ക്കെതിരെ പോരാടുന്ന ലക്ഷദ്വീപ് ജനതയെ കേള്‍ക്കണമെന്നും അവരുടെ വാക്കുകളെ വിശ്വസത്തിലെടുക്കണമെന്നും ആവശ്യപ്പെടുന്ന പൃഥ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പിന്നാലെയായിരുന്നു താരത്തിന്റെ പിതാവിനെയടക്കം പരാമര്‍ശിക്കുന്ന വിവാദ ലേഖനം ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്. […]

27 May 2021 4:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എടപ്പാളോട്ടം ‘ജനം’ മറക്കരുത്’; പൃഥ്വിരാജിന്റെ ജന്മനാട് ഓര്‍മ്മിപ്പിച്ച് പി കെ അബ്ദു റബ്ബ്
X

പൃഥ്വിരാജിനെയും കുടുംബത്തെയും അധിക്ഷേപിച്ച ജനം ടിവിയുടെ ലേഖനത്തില്‍ പ്രതികരണവുമായി മുന്‍മന്ത്രി പി കെ അബ്ദു റബ്ബ്. പൃഥ്വിരാജിന്റെ ജനനം മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ആണെന്നും എടപ്പാള്‍ ഓട്ടം ‘ജനം’ മറക്കരുതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അബ്ദു റബ്ബ് പറയുന്നു.

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ക്കെതിരെ പോരാടുന്ന ലക്ഷദ്വീപ് ജനതയെ കേള്‍ക്കണമെന്നും അവരുടെ വാക്കുകളെ വിശ്വസത്തിലെടുക്കണമെന്നും ആവശ്യപ്പെടുന്ന പൃഥ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പിന്നാലെയായിരുന്നു താരത്തിന്റെ പിതാവിനെയടക്കം പരാമര്‍ശിക്കുന്ന വിവാദ ലേഖനം ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്.

പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബു എഴുതിയ ലേഖനത്തില്‍ സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നായിരുന്നു അധിക്ഷേപം. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നും ലേഖനത്തില്‍ പറഞ്ഞു.

ഇതിനുപിന്നാലെ രാഷ്ട്രീയ കലാ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ജനം ടിവിയുടെ പരാമര്‍ശത്തിനെതിരെ പരസ്യമായ എതിര്‍പ്പ് പ്രകടപ്പിച്ചത്.

പൃഥ്വിരാജിനെതിരെ ബിജെപി അനുകൂല വാര്‍ത്താ ചാനലായ ജനം ടി വി നടത്തുന്ന വേട്ടയാടല്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതികരിച്ച മുന്‍എംഎല്‍എ വിടി ബല്‍റാം പൃഥ്വിരാജിനെ വ്യക്തിപരമായി ആക്രമിക്കുന്നതിന് പുറമെ ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളായി മുദ്രകുത്താനുമാണ് ചാനല്‍ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, ചാനല്‍ വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്ത വിവാദലേഖനം ജനം പിന്‍വലിച്ചിട്ടുണ്ട്. ലേഖനം പുറത്തിറങ്ങിയതിന് പിന്നാലെ പൃഥ്വിരാജിന് വന്‍ജനപിന്തുണ ലഭിക്കുകയും ചാനലിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തത്തിലുമാണ് ലേഖനം പിന്‍വലിച്ചിട്ടുണ്ടാവുക. പിന്‍വലിച്ചതില്‍ പ്രത്യേകിച്ച വിശദീകരണങ്ങളൊന്നും ചാനല്‍ മാനേജ്‌മെന്റ് നല്‍കിയിട്ടില്ല.

Also Read: ‘അച്ഛന്റെ ചരിത്രം അച്ഛന്.. ഇത് അയാളുടെ ചരിത്രമാണ്’, ‘ആളറിഞ്ഞു കളിക്കടാ’; പൃഥ്വിരാജിന് പിന്തുണയുമായി സാജിദ് യാഹിയ

Next Story