‘കാശ് അണ്ണന് തരും’; രാഹുല്‍ താമസിച്ച ആഡംബര ഹോട്ടലിന് വാടക നല്‍കാത്തതിനെ പരിഹസിച്ച് ജയരാജന്
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊല്ലത്ത് മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുല്‍ ഗാന്ധി എംപി താമസിച്ച ആഡംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന ആക്ഷേപത്തില്‍ പ്രതികരിച്ച് സിപിഐഎം നേതാവ് പി ജയരാജന്. രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ‘കാശ് അണ്ണന് തരും’ എന്ന് ക്യാപ്ക്ഷനോടെ വാര്‍ത്ത പങ്കുവെക്കുകയായിരുന്നു. ദേശാഭിമാനി വാര്‍ത്തയാണ് ജയരാജന് ഫേസ്ബുക്കില്‍ ഷെയര്‍ ചെ്യ്തത്. ഇക്കഴിഞ്ഞ ഫൈബ്രുവരി മാസത്തില്‍ കൊല്ലത്തെത്തിയ രാഹുല്‍ താമസിച്ചിരുന്ന കൊല്ലം ബീച്ച് ഓര്‍ക്കുട്ടില്‍ വാടക ഇനത്തില്‍ ആറ് ലക്ഷം രൂപയോളം നല്‍കാനുണ്ടെന്ന് ഇതിനകം പരാതി ലഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി […]
29 May 2021 2:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊല്ലത്ത് മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുല്‍ ഗാന്ധി എംപി താമസിച്ച ആഡംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന ആക്ഷേപത്തില്‍ പ്രതികരിച്ച് സിപിഐഎം നേതാവ് പി ജയരാജന്. രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ‘കാശ് അണ്ണന് തരും’ എന്ന് ക്യാപ്ക്ഷനോടെ വാര്‍ത്ത പങ്കുവെക്കുകയായിരുന്നു. ദേശാഭിമാനി വാര്‍ത്തയാണ് ജയരാജന് ഫേസ്ബുക്കില്‍ ഷെയര്‍ ചെ്യ്തത്.
ഇക്കഴിഞ്ഞ ഫൈബ്രുവരി മാസത്തില്‍ കൊല്ലത്തെത്തിയ രാഹുല്‍ താമസിച്ചിരുന്ന കൊല്ലം ബീച്ച് ഓര്‍ക്കുട്ടില്‍ വാടക ഇനത്തില്‍ ആറ് ലക്ഷം രൂപയോളം നല്‍കാനുണ്ടെന്ന് ഇതിനകം പരാതി ലഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി സംഗമത്തിനായി എഐസിസിയില്‍ നിന്നും കെപിസിസിയില്‍ നിന്നും ലഭിച്ച ലക്ഷങ്ങള്‍ പിന്നെ എവിടെപ്പോയി എന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനായി ബോട്ട് മുതലാളികളില്‍ നിന്നും കൊല്ലത്തെ മറ്റ് പാര്‍ട്ടി അനുഭാവികളില്‍ നിന്നും പിരിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ പൊടിപോലും കാണുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.
കോണ്‍ഗ്രസ് അനുഭാവിയായ മുഹമ്മദ് മുബാറക്ക് മുസ്തഫ എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിഷയം പുറത്തറിയുന്നത്. രാഹുല്‍ താമസിച്ചിരുന്ന ഹേട്ടലില്‍ ഒരുവിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയ ചില കോണ്‍ഗ്രസുകാരോട് മാനേജര്‍ പണം ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രാഹുല്‍ ഗാന്ധിയുടെ വാടക പോലും നല്‍കാതിരുന്ന സംഭവം മനോവിഷമമുണ്ടാക്കിയെന്ന് പറഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായാണ് രംഗത്തെത്തിയത്. ഹോട്ടല്‍ വാടക നല്‍കാത്ത സംഭവം ജില്ലാ നേതൃത്വം ചര്‍ച്ചചെയ്തെങ്കിലും തീരുമാനമൊന്നും ഉണ്ടായില്ല എന്നാണ് വിവരം.