മന്‍സൂര്‍ കൊലപാതകം; വധഭീഷണിയെത്തുടര്ന്ന് പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നു
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. പാനൂരിലെ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പി ജയരാജന് നേരെ വധഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷ വര്‍ധിപ്പിക്കാന്‍ ഡിജിപി ജില്ലാ പൊലീസിനു നിര്‍ദ്ദേശം നല്കി. നേരത്തെ വധഭീഷണിയുണ്ടായ സാഹചര്യത്തില്‍ ജയരാജന്റെ പേഴ്സണല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കുകയും താമസ സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് തൊട്ടുപിന്നാലെയാണ് പാനൂരില്‍ മുസ്ലിം ലീഗ് […]

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. പാനൂരിലെ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പി ജയരാജന് നേരെ വധഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സുരക്ഷ വര്‍ധിപ്പിക്കാന്‍ ഡിജിപി ജില്ലാ പൊലീസിനു നിര്‍ദ്ദേശം നല്കി. നേരത്തെ വധഭീഷണിയുണ്ടായ സാഹചര്യത്തില്‍ ജയരാജന്റെ പേഴ്സണല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കുകയും താമസ സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് തൊട്ടുപിന്നാലെയാണ് പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ 25 ഓളം സിപിഐഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം പുരഗോമിക്കുകയാണ്. മന്‍സൂര്‍ കൊലപാതകത്തിന് പിന്നാലെ കണ്ണൂരില്‍ അങ്ങിങ്ങായി സംഘര്‍ഷങ്ങളും ഉടലെടുത്തിരുന്നു.