‘മുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ല’ ബോര്‍ഡ്; സന്തോഷിക്കുന്നവര്‍ ആര്‍എസ്എസുകാരും തീവ്ര സലഫികളുമാണെന്ന് പി ജയരാജന്‍
കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവില്‍ വിവാദ ബോര്‍ഡ് സ്ഥാപിച്ച വിഷയത്തില്‍ പ്രതികരണവുമായി പി ജയരാജന്‍. ക്ഷേത്ര കമ്മറ്റിയില്‍ നാനാ രാഷ്ട്രീയ അഭിപ്രായക്കാരുണ്ടെന്നും സിപിഐഎം നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എല്ലാവര്‍ക്കും മനസിലാകുമെന്നും പി ജയരാജന്‍ പറഞ്ഞു. പി ജയരാജന്റെ വാക്കുകള്‍: ”കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിനോടനുബന്ധിച്ച് സ്ഥാപിച്ച ബോര്‍ഡ് സംബന്ധിച്ച് വിവാദമുണ്ടായിരിക്കുകയാണല്ലോ. അവിടെ പ്രവര്‍ത്തിക്കുന്ന കമ്മറ്റിയില്‍ നാനാ രാഷ്ട്രീയ അഭിപ്രായക്കാരുണ്ട്. എന്നാലും സിപിഐ(എം) നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നതിന്റെ […]

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവില്‍ വിവാദ ബോര്‍ഡ് സ്ഥാപിച്ച വിഷയത്തില്‍ പ്രതികരണവുമായി പി ജയരാജന്‍. ക്ഷേത്ര കമ്മറ്റിയില്‍ നാനാ രാഷ്ട്രീയ അഭിപ്രായക്കാരുണ്ടെന്നും സിപിഐഎം നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എല്ലാവര്‍ക്കും മനസിലാകുമെന്നും പി ജയരാജന്‍ പറഞ്ഞു.
പി ജയരാജന്റെ വാക്കുകള്‍: ”കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിനോടനുബന്ധിച്ച് സ്ഥാപിച്ച ബോര്‍ഡ് സംബന്ധിച്ച് വിവാദമുണ്ടായിരിക്കുകയാണല്ലോ. അവിടെ പ്രവര്‍ത്തിക്കുന്ന കമ്മറ്റിയില്‍ നാനാ രാഷ്ട്രീയ അഭിപ്രായക്കാരുണ്ട്. എന്നാലും സിപിഐ(എം) നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എല്ലാവര്ക്കും മനസിലാകും.
മഹാഭൂരിപക്ഷം ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാ മതത്തിലും സമുദായത്തില്‍ പെട്ടവരും ഉത്സവങ്ങളില്‍ പങ്കെടുക്കാറുണ്ട്. ഉറൂസുകളിലും നേര്‍ച്ചകളിലും ഇത് തന്നെ അനുഭവം.
ശ്രീനാരായണ ഗുരു ശിലയിട്ട തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ഉത്സവ സമയങ്ങളില്‍ ‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡുണ്ടായിരുന്നു. അത് നീക്കം ചെയ്യാന്‍ വേണ്ടി സ്വാമി ആനന്ദ തീര്‍ത്ഥ സത്യാഗ്രഹമിരുന്നത് ചരിത്രം.
ക്ഷേത്ര കമ്മറ്റി അദ്ദേഹം ഉള്‍പ്പടെയുള്ള ശ്രീനാരായണീയരുടെ ആവശ്യം ശ്രദ്ധയോടെ കേട്ടു. അതനുസരിച്ച് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ അവിടെ ആ ബോര്‍ഡ് നിലവിലില്ല. ‘മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് വെച്ചതില്‍ മനസാ സന്തോഷിക്കുന്നവര്‍ ആര്‍എസ്എസുകാരും മുസ്ലിം സമുദായത്തിലെ തീവ്ര സലഫികളും മറ്റുമാണ്. കാരണം മനുഷ്യരെ വ്യത്യസ്ത അറകളിലാക്കി മാറ്റുന്നതിലാണ് അവര്‍ക്ക് താല്പര്യം. സൗഹാര്‍ദ്ദപരമായ തീരുമാനം കൈക്കൊള്ളുമെന്ന് ഇപ്പോള്‍ ക്ഷേത്ര കമ്മറ്റി പ്രസ്താവിച്ചിരിക്കുകയാണ്.
ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.”
ഉത്സവകാലങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ല എന്നായിരുന്നു വിവാദ ബോര്‍ഡില്‍ എഴുതിയിരുന്നത്. ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അത് നീക്കം ചെയ്തത്.
തികഞ്ഞ മുസ്ലീം വിരോധം വരും തലമുറയിലേക്ക് കൂടി കുത്തിവെക്കുന്ന ഇത്തരം അറിയിപ്പുകള്‍ കേരളത്തിലെ മതേതര സമൂഹം തികഞ്ഞ അവഗണനയോടെ തള്ളിക്കളയണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ കമന്റുകള്‍ ഉയര്‍ന്നിരുന്നു. ബോര്‍ഡിനെച്ചൊല്ലി രാഷ്ട്രീയ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു. സംസ്ഥാനത്ത് സംഘപരിവാര്‍ ശക്തിയാര്‍ജിക്കുന്നതിന്റെ സൂചനയായി വേണം ഇത്തരം അറിയിപ്പുകളെ കാണാനെന്ന് ഒരു വിഭാഗം വാദിക്കുന്നു. ക്ഷേത്രം സ്ഥിതിചെയ്യുന്ന കുഞ്ഞിമംഗലം പ്രദേശം സിപിഐഎമ്മിന്റെ ശക്തികേന്ദ്രമാണെന്നും അതിനാല്‍ പാര്‍ട്ടിക്കും ഇത്തരമൊരു വിഷയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും കുറ്റപ്പെടുത്തലുകളും ഉയര്‍ന്നിരുന്നു.
ALSO READ ‘ഉത്സവകാലങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് വിലക്ക്’; വിവാദ ബോര്‍ഡ് നീക്കി