Top

‘ജീവിത സമ്പാദ്യം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ബീഡി തൊഴിലാളിയെ പ്രേരിപ്പിച്ചത് വി മുരളീധരന്റെ ജനവിരുദ്ധ പരാമര്‍ശം’; പി ജയരാജന്‍

കണ്ണൂര്‍: ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനനെ പ്രേരിപ്പിച്ചത് കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ജനവിരുദ്ധ പരമാര്‍ശം. ജനാര്‍ദ്ദനനെ സന്ദര്‍ശിച്ച ശേഷം സിപിഐഎം നേതാവായ പി ജയരാജന്‍ പോസ്റ്റ് ചെയ്ത ഫെയിസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും (രണ്ട് ലക്ഷം രൂപ) വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കിയ ജനാര്‍ദ്ദനന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പി ജയരാജന്റെ വാക്കുകൾ ഇന്ന് നവമാധ്യങ്ങളിലും വാർത്താ മാധ്യമങ്ങളിലും നിറഞ്ഞു നിന്നത് നമ്മുടെ […]

26 April 2021 8:18 AM GMT

‘ജീവിത സമ്പാദ്യം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ബീഡി തൊഴിലാളിയെ പ്രേരിപ്പിച്ചത് വി മുരളീധരന്റെ ജനവിരുദ്ധ പരാമര്‍ശം’; പി ജയരാജന്‍
X

കണ്ണൂര്‍: ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനനെ പ്രേരിപ്പിച്ചത് കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ജനവിരുദ്ധ പരമാര്‍ശം. ജനാര്‍ദ്ദനനെ സന്ദര്‍ശിച്ച ശേഷം സിപിഐഎം നേതാവായ പി ജയരാജന്‍ പോസ്റ്റ് ചെയ്ത ഫെയിസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും (രണ്ട് ലക്ഷം രൂപ) വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കിയ ജനാര്‍ദ്ദനന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

പി ജയരാജന്റെ വാക്കുകൾ

ഇന്ന് നവമാധ്യങ്ങളിലും വാർത്താ മാധ്യമങ്ങളിലും നിറഞ്ഞു നിന്നത് നമ്മുടെ ബീഡി തൊഴിലാളിയായ ജനാർദ്ദനനാണ്.വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് തന്റെ ജീവിതസമ്പാദ്യത്തിൽ 850 രൂപ മാത്രം ബാക്കിവെച്ച് 2 ലക്ഷം രൂപ സംഭാവന ചെയ്ത് മാതൃകയായി മാറിയ ചാലാടൻ ജനാർദ്ദനന്റെ വീട് അല്പസമയം മുൻപാണ് സന്ദർശിച്ചത്.പെട്ടന്ന് വൈറലായതിന്റെ അമ്പരപ്പിലായിരുന്നു അദ്ദേഹം.ഫണ്ട് നൽകിയപ്പോൾ സമൂഹം ഇത്തരത്തിൽ ആദരിക്കുമെന്ന് ജനാർദ്ദനൻ ഒരിക്കലും കരുതിയിരുന്നില്ല.

ഒരു വർഷം മുൻപാണ് ജനാർദ്ദനന്റെ ഭാര്യ മരണപ്പെട്ടത്. രണ്ട് പെണ്മക്കളാണ് ജനാർദനന് ഉള്ളത്.ഇരുവരുടെയും വിവാഹം കഴിഞ്ഞു.36 വർഷം ദിനേശ് ബീഡിയിൽ പണിയെടുത്തതിന് ശേഷമാണ് ജനാർദനൻ പിരിഞ്ഞത്.തലേന്ന് രാത്രിയാണ് അദ്ദേഹം പൈസ നൽകാനുള്ള തീരുമാനം കൈക്കൊണ്ടത്. കേരളത്തിൽ നിന്നുള്ള കേന്ദ്രസഹമന്ത്രിയുടെ ജനവിരുദ്ധ പരാമർശങ്ങൾ ജനാർദ്ദനന്റെ മനസിനെ വല്ലാതെ ഉലച്ചു.സൗജന്യമായി വാക്സിൻ നൽകാനാവില്ല എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പറഞ്ഞ വാക്ക് പാലിക്കുമെന്ന മുഖ്യമന്ത്രി സ:പിണറായി വിജയൻറെ ഉറച്ച നിലപാടിന് പിന്തുണ നൽകണമെന്ന് അദ്ദേഹം ഉറപ്പിച്ചു.അന്ന് രാത്രി ഉറങ്ങാനായില്ല.പിറ്റേ ദിവസം ബാങ്കിലെത്തി ഫണ്ട് നൽകിയതിന് ശേഷം സുഖമായി ഉറങ്ങി.

തൊഴിലാളിയുടെ സാമൂഹ്യ രാഷ്ട്രീയ പ്രബുദ്ധതയാണ് ഇവിടെ കാണാനായത്.പാവപ്പെട്ട കുടുംബത്തിന്റെ നാഥന് പോലും ഇത്തരത്തിൽ പ്രതികരിക്കാൻ കഴിഞ്ഞത് സമൂഹമാകെ പരിഗണിക്കുകയും ആ മാതൃക പിന്തുടരുകയും വേണം. സൗജന്യമായി വാക്സിൻ നൽകാനാകില്ലെന്ന നിഷേധ നിലപാട് സ്വീകരിക്കുന്നവരും അതിനെ പിന്തുണക്കുന്നവരും ജനാർദ്ദനനെ പോലുള്ളവർ ഉയർത്തിയ സന്ദേശം അല്പമെങ്കിലും തിരിച്ചറിയുമോ.??

Next Story