Top

‘ഐആര്‍പിസിയെ സേവന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഒരു ഭരണാധികാരിക്കും കഴിയില്ല’; വെല്ലുവിളിച്ച് പി ജയരാജന്‍

ഐആര്‍പിസിയെ സേവന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഒരു ഭരണാധികാരിക്കും കഴിയില്ലെന്ന് കണ്ണൂര്‍ മേയറെ വെല്ലുവിളിച്ച് കൊണ്ട് സിപിഐഎം നേതാവ് പി ജയരാജന്‍. സേവന പ്രവര്‍ത്തനത്തില്‍ മറ്റ് സംഘടനകളും മുന്നോട്ടു വരുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ കോര്‍പ്പറേഷന്‍ എല്ലാ സംഘടനകളെയും ഒന്നിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. അതിനു പകരം ശവസംസ്‌ക്കാര ചടങ്ങുപോലും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി മത്സരത്തിന് വേദിയാകുന്നത് മേയറുടെ നിലപാടിന്റെ ഫലമാണെന്ന് പി ജയരാജന്‍ പറഞ്ഞു. പി ജയരാജന്റെ വാക്കുകള്‍: ”കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതുദേഹങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പയ്യാമ്പലം […]

16 May 2021 8:07 AM GMT

‘ഐആര്‍പിസിയെ സേവന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഒരു ഭരണാധികാരിക്കും കഴിയില്ല’; വെല്ലുവിളിച്ച് പി ജയരാജന്‍
X

ഐആര്‍പിസിയെ സേവന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഒരു ഭരണാധികാരിക്കും കഴിയില്ലെന്ന് കണ്ണൂര്‍ മേയറെ വെല്ലുവിളിച്ച് കൊണ്ട് സിപിഐഎം നേതാവ് പി ജയരാജന്‍. സേവന പ്രവര്‍ത്തനത്തില്‍ മറ്റ് സംഘടനകളും മുന്നോട്ടു വരുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ കോര്‍പ്പറേഷന്‍ എല്ലാ സംഘടനകളെയും ഒന്നിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. അതിനു പകരം ശവസംസ്‌ക്കാര ചടങ്ങുപോലും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി മത്സരത്തിന് വേദിയാകുന്നത് മേയറുടെ നിലപാടിന്റെ ഫലമാണെന്ന് പി ജയരാജന്‍ പറഞ്ഞു.

പി ജയരാജന്റെ വാക്കുകള്‍:

”കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതുദേഹങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പയ്യാമ്പലം കടപ്പുറത്ത് പ്രോട്ടോകോള്‍ അനുസരിച്ചു സംസ്‌കരിക്കുന്നത് പരിശീലനം സിദ്ധിച്ച IRPC വളണ്ടിയര്‍മാരാണ്. ഇതുകൂടാതെ മുസ്ലിം ഖബര്‍സ്ഥാനുകളിലും ക്രിസ്ത്യന്‍ സെമിത്തേരികളിലും മതാചാരങ്ങളനുസരിച്ചു IRPC വളണ്ടിയര്‍മാര്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചുവരുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുകയാണ്.
എല്ലാം ഞങ്ങള്‍ ഒറ്റയ്ക്ക് നടത്തിക്കോളും, ആരുടേയും സേവനം ആവശ്യമില്ല എന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. ഒരു ദശകത്തോളമായി കണ്ണൂര്‍ ജില്ലയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് IRPC .’മതമോ രാഷ്ട്രിയമോ പരിഗണിക്കാതെ എല്ലാവര്‍ക്കും സേവനം ‘ അതാണ് IRPC യുടെ മുദ്രാവാക്യം.

ഇവിടെയാണ് രാഷ്ട്രീയ മത്സരത്തിന് തങ്ങള്‍ തയ്യാറാണെന്ന വെല്ലുവിളിയോടെ മേയര്‍ മുന്നോട്ടു വന്നിട്ടുള്ളത് .സേവന പ്രവര്‍ത്തനത്തില്‍ മറ്റ് സംഘടനകളും മുന്നോട്ടു വരുന്നത് സ്വാഗതാര്‍ഹമാണ്.എന്നാല്‍ കോര്‍പ്പറേഷന്‍ എല്ലാ സംഘടനകളെയും ഒന്നിപ്പിക്കാനാണ് ശ്രമിക്കേണ്ടത് .അതിനു പകരം ശവസംസ്‌ക്കാര ചടങ്ങുപോലും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി മത്സരത്തിന് വേദിയാകുന്നത് മേയറുടെ നിലപാടിന്റെ ഫലമാണ് .മാത്രവുമല്ല നമ്മുടെ നാടിനെകുറിച്ചു മറ്റിടങ്ങളില്‍ മോശം അഭിപ്രായം ഉണ്ടാക്കുന്നതിന് മേയര്‍തന്നെ മുന്‍കൈ എടുക്കുന്നത് ഖേദകരമാണ് .ഇത് തിരിത്തിക്കുന്നതിന് വേണ്ട ഇടപെടല്‍ നടത്തണമെന്ന് നേതൃത്വത്തിലുള്ളവരോട് അഭ്യര്‍ത്ഥിക്കുന്നു.

അതോടൊപ്പം IRPC നടത്തുന്ന സേവന പ്രവര്‍ത്തങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഒരു ഭരണാധികാരിക്കും കഴിയില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു…”

Next Story