Top

‘ബ്രണ്ണന്‍ വീരകഥകള്‍ കോണ്‍ഗ്രസ് നേതാക്കളോടും പറഞ്ഞു; വിശേഷണം ബഡായി രാമന്‍, അന്ന് ഇന്ദിരയെ വിളിച്ചത് ഭാരത യക്ഷിയെന്ന്’; പരിഹസിച്ച് പി ജയരാജന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. സുധാകരന്റെ ഏകാധിപത്യ ശൈലിയും ക്രിമിനല്‍ സ്വഭാവവും കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലേക്കേ നയിക്കൂയെന്നും സുധാകരന്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം അപകടകരമായ ഒന്നാണെന്നും പി ജയരാജന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. സിപിഎമ്മാണ് മുഖ്യശത്രുയെന്ന് സുധാകരന്‍ പ്രഖ്യാപിച്ചത് ആര്‍എസ്എസും ബിജെപിയുമായ മുന്‍കാല ബന്ധം ഊട്ടി ഉറപ്പിക്കാന്‍ വേണ്ടിയാണ്. കോണ്‍ഗ്രസില്‍ നെഹ്റുവിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് അംഗീകരിക്കില്ലെന്നും പി ജയരാജന്‍ പറഞ്ഞു. ഒറ്റ വാചകത്തില്‍ അദ്ദേഹത്തെ […]

4 July 2021 5:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബ്രണ്ണന്‍ വീരകഥകള്‍ കോണ്‍ഗ്രസ് നേതാക്കളോടും പറഞ്ഞു; വിശേഷണം ബഡായി രാമന്‍, അന്ന് ഇന്ദിരയെ വിളിച്ചത് ഭാരത യക്ഷിയെന്ന്’; പരിഹസിച്ച് പി ജയരാജന്‍
X

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. സുധാകരന്റെ ഏകാധിപത്യ ശൈലിയും ക്രിമിനല്‍ സ്വഭാവവും കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലേക്കേ നയിക്കൂയെന്നും സുധാകരന്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം അപകടകരമായ ഒന്നാണെന്നും പി ജയരാജന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. സിപിഎമ്മാണ് മുഖ്യശത്രുയെന്ന് സുധാകരന്‍ പ്രഖ്യാപിച്ചത് ആര്‍എസ്എസും ബിജെപിയുമായ മുന്‍കാല ബന്ധം ഊട്ടി ഉറപ്പിക്കാന്‍ വേണ്ടിയാണ്. കോണ്‍ഗ്രസില്‍ നെഹ്റുവിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് അംഗീകരിക്കില്ലെന്നും പി ജയരാജന്‍ പറഞ്ഞു.

ഒറ്റ വാചകത്തില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ പറഞ്ഞാല്‍ ‘ബഡായി രാമന്‍’ എന്നാകും താന്‍ പറയുകയെന്നും ജയരാജന്‍ പറഞ്ഞു. പി ജയരാജന്‍ അഭിമുഖത്തില്‍ പറഞ്ഞത്:
”ബ്രണ്ണന്‍ കോളജില്‍ പിണറായി വിജയനെ താന്‍ ചവിട്ടി വീഴ്ത്തിയെന്ന് മുന്‍പും പല കോണ്‍ഗ്രസ് നേതാക്കന്മാരോടും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലേക്കു വന്നവര്‍ പറഞ്ഞ് അദ്ദേഹത്തിന്റെ ഈ വീരവാദങ്ങള്‍ ഞങ്ങളും കേട്ടിട്ടുണ്ടെന്നായിരുന്നു. ഒറ്റ വാചകത്തില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ പറഞ്ഞാല്‍ ‘ബഡായി രാമന്‍’ എന്നാകും ഞാന്‍ പറയുക.”

കോണ്‍ഗ്രസിനെതിരെ നിരവധി പ്രസംഗങ്ങള്‍ നടത്തുകയും സിപിഐഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്ത ആളാണ് സുധാകരനെന്നും ജയരാജന്‍ പറഞ്ഞു. ”കെപിസിസി പ്രസിഡന്റായതോടെ അദ്ദേഹം അവകാശപ്പെട്ടത് തനിക്ക് 50 വര്‍ഷത്തെ കോണ്‍ഗ്രസ് പാരമ്പര്യമുണ്ടെന്നാണ്. അത് ഒന്നാം നമ്പര്‍ ബഡായിയാണ്. കാരണം അദ്ദേഹം 18 വര്‍ഷക്കാലം കോണ്‍ഗ്രസിന് പുറത്തായിരുന്നു. ഇന്ദിരാ ഗാന്ധിയെ ഭാരത യക്ഷി എന്നു വിളിച്ച് അദ്ദേഹം പ്രസംഗിച്ചത് നല്ല ഓര്‍മയുണ്ട്. അടിയന്തരാവസ്ഥക്കെതിരെ ജനാധിപത്യ സംരക്ഷണത്തിനായി ഒരു വിദ്യാര്‍ഥി സമിതി പ്രവര്‍ത്തിച്ചിരുന്നു. അതിന്റെ ഭാഗമായ എന്‍എസ്ഒയുടെ നേതാവായിരുന്നു സുധാകരന്‍. ആ നിലയില്‍ കണ്ണൂരില്‍ പാര്‍ട്ടിയുടെ അഴീക്കോടന്‍ മന്ദിരത്തിലെ യോഗത്തില്‍ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം പങ്കെടുത്തിട്ടുണ്ട്. സിപിഐഎമ്മിനെതിരെ എല്ലാ കാലത്തും പോരാടിയിട്ടുണ്ട് എന്നാണ് അദ്ദേഹം ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്. സിപിഐഎമ്മിന്റെ പാര്‍ട്ടി ഓഫിസില്‍ ഞങ്ങള്‍ക്കൊപ്പം ഇരുന്ന കാര്യമാണ് ഞാന്‍ ഓര്‍മിപ്പിച്ചത്. കോണ്‍ഗ്രസിനെതിരെ പ്രസംഗങ്ങള്‍ നടത്തുകയും സിപിഐഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള ആളാണ് സുധാകരന്‍. പക്ഷേ അണികള്‍ക്കിടയില്‍ തെറ്റായ അവബോധം സൃഷ്ടിക്കാനായി ഒട്ടേറെ നുണകള്‍ അദ്ദേഹം പറയുന്നു.”-പി ജയരാജന്‍ പറഞ്ഞു.

Next Story

Popular Stories