Top

‘പിണറായി ടീം ലീഡര്‍; കേരള ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച ലഭിക്കാന്‍ പോവുന്നുവെന്ന് പി ജയരാജന്‍

കണ്ണൂര്‍: തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആയുധമാക്കാനുള്ള നീക്കം പിണറായി വിജയന്‍ പൊളിച്ചടുക്കിയെന്നും ഇടതുമുന്നണി ഇത്തവണ ചരിത്രം നേടുമെന്നും സിപിഐഎം നേതാവാണ് പി ജയരാജന്‍. പിണറായി വിജയനെ ടീം ലീഡറെന്നും പി ജയരാജന്‍ വിശേഷിപ്പിച്ചു. മാതൃഭൂമി ന്യൂസിനോടാണ് പി ജയരാജന്റെ പ്രതികരണം. ചരിത്രം രചിക്കുന്ന ഒരു വോട്ടെടുപ്പിലാണ് കേരളത്തിലെ ജനങ്ങള്‍ പങ്കെടുത്തത്. കേരള ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച ലഭിക്കാന്‍ പോകുന്നുവെന്നും പി ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തവര്‍ ചരിത്ര ദൗത്യത്തിലാണ് പങ്കാളികളായത്. അഴീക്കോട്ട് ചരിത്രം […]

6 April 2021 9:51 AM GMT

‘പിണറായി ടീം ലീഡര്‍; കേരള ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച ലഭിക്കാന്‍ പോവുന്നുവെന്ന് പി ജയരാജന്‍
X

കണ്ണൂര്‍: തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആയുധമാക്കാനുള്ള നീക്കം പിണറായി വിജയന്‍ പൊളിച്ചടുക്കിയെന്നും ഇടതുമുന്നണി ഇത്തവണ ചരിത്രം നേടുമെന്നും സിപിഐഎം നേതാവാണ് പി ജയരാജന്‍. പിണറായി വിജയനെ ടീം ലീഡറെന്നും പി ജയരാജന്‍ വിശേഷിപ്പിച്ചു. മാതൃഭൂമി ന്യൂസിനോടാണ് പി ജയരാജന്റെ പ്രതികരണം.

ചരിത്രം രചിക്കുന്ന ഒരു വോട്ടെടുപ്പിലാണ് കേരളത്തിലെ ജനങ്ങള്‍ പങ്കെടുത്തത്. കേരള ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച ലഭിക്കാന്‍ പോകുന്നുവെന്നും പി ജയരാജന്‍ പറഞ്ഞു.

എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തവര്‍ ചരിത്ര ദൗത്യത്തിലാണ് പങ്കാളികളായത്. അഴീക്കോട്ട് ചരിത്രം തിരുത്തിക്കുറിച്ച് ഇത്തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജയിക്കും. കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും അവിടെ സ്വാധീനമുണ്ട്. പക്ഷെ കഴിഞ്ഞ തവണ വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ച്. മുസ്‌ലിം ഏകീകരണം ഉണ്ടാക്കിയും ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങിയും ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയമെന്നും പി ജയരാജന്‍ പറഞ്ഞു.

വര്‍ഗീയ പ്രചരണം കോടതി കണ്ടെത്തുകയും വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് അയോഗ്യത കല്‍പ്പിക്കുകയും ചെയ്തു. ഒട്ടേറെ പ്രധാനപ്പെട്ട വിധിയെഴുത്തുകള്‍ നടത്തിയ മണ്ഡലമാണ് തലശ്ശേരി. കോലീബി സഖ്യമുണ്ടാക്കിയാലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അവിടെ ജയിക്കുമെന്നും പി ജയരാജന്‍ പറഞ്ഞു.

Next Story