കേന്ദ്രം ഇപ്പോഴത്തെ സാമ്പത്തികനയങ്ങളില്‍ നിന്ന് പിന്നോട്ടുപോകണമെന്ന് പി ചിദംബരം
കേന്ദ്ര സര്‍ക്കാരിന്റെ ദുരന്തനിവാരണകാലത്തെ സാമ്പത്തിക നയങ്ങളെ ശക്തമായി വിമര്‍ശിച്ച് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. ഇപ്പോള്‍ നടപ്പാക്കുന്ന സാമ്പത്തിക നയത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി ചിദംബരം ആവശ്യപ്പെട്ടു. സാമ്പത്തിക രംഗത്തെ വിദഗ്ധരുടേയും പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളുടേയും ഉപദേശം ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന് തേടാവുന്നതാണെന്ന്്് പി ചിദംബരം നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും പാഴാക്കരുതെന്നും രാജ്യത്തെ സാമ്പത്തികരംഗം ചൂണ്ടിക്കാണിച്ച് പി ചിദംബരം അഭിപ്രായപ്പെട്ടു. നാലുപതിറ്റാണ്ടിലെ ഏറ്റവും ഇരുണ്ടദിനങ്ങളിലൂടെയാണ് 2020-2021ലെ രാജ്യത്തെ […]
1 Jun 2021 8:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേന്ദ്ര സര്‍ക്കാരിന്റെ ദുരന്തനിവാരണകാലത്തെ സാമ്പത്തിക നയങ്ങളെ ശക്തമായി വിമര്‍ശിച്ച് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. ഇപ്പോള്‍ നടപ്പാക്കുന്ന സാമ്പത്തിക നയത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി ചിദംബരം ആവശ്യപ്പെട്ടു.
സാമ്പത്തിക രംഗത്തെ വിദഗ്ധരുടേയും പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളുടേയും ഉപദേശം ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന് തേടാവുന്നതാണെന്ന്്് പി ചിദംബരം നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും പാഴാക്കരുതെന്നും രാജ്യത്തെ സാമ്പത്തികരംഗം ചൂണ്ടിക്കാണിച്ച് പി ചിദംബരം അഭിപ്രായപ്പെട്ടു.
നാലുപതിറ്റാണ്ടിലെ ഏറ്റവും ഇരുണ്ടദിനങ്ങളിലൂടെയാണ് 2020-2021ലെ രാജ്യത്തെ സാമ്പത്തികനില കടന്നുപോയത്. 2021-22 അത്തരത്തില്‍ കടന്നുപോകാതിരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കോള്ളണം. സര്‍ക്കാര്‍ ഉടന്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും സാമ്പത്തിക നയങ്ങളിലെ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാവണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം വ്യക്തമാക്കി.
ഇപ്പോഴത്തെ മഹാമാരിയുടെ സാഹചര്യം തീര്‍ച്ചയായും സാമ്പത്തികരംഗത്തെ ബാധിക്കുന്നതാണ്. എന്നാല്‍ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാരിന്റെ കഴിവില്ലായ്മയും ശക്തമല്ലാത്ത സാമ്പത്തിക രംഗത്തെ പ്രവര്‍ത്തനങ്ങളുമാണ് ഈ സാഹചര്യത്തില്‍ സാമ്പത്തികരംഗം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയതെന്നും പി ചിദംബരം കുറ്റപ്പെടുത്തി.