Top

വാക്സിന്‍ സംഭരണം ആവശ്യപ്പെട്ട് മമതയുടെ കത്ത്; പ്രസ്താവന പിന്‍വലിച്ച് ചിദംബരം

വാക്സിനേഷന്‍ നയത്തിലെ മാറ്റം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പുതിയ വിവാദത്തിന് തുടക്കമിട്ടു. ചില സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് വാക്സിന്‍ സംഭരണത്തില്‍ കേന്ദ്രീകൃതനയം രൂപീകരിക്കാതിരുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിലെ വീഴ്ച്ചകള്‍ പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവെക്കേണ്ടെന്ന് ചില പ്രതിപക്ഷ കക്ഷികളും അഭിപ്രായപ്പെട്ടു. അതിനിടെ മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ഏതൊക്കെ സംസ്ഥാന സര്‍ക്കാരുകളാണ് വാക്സിന്‍ സംഭരണം സ്വയം ഏറ്റെടുത്തതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി തെറ്റായ വിവരങ്ങളാണ് നല്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് ചിദംബരം വാര്‍ത്തഏജന്‍സിയ്ക്ക് […]

8 Jun 2021 6:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാക്സിന്‍ സംഭരണം ആവശ്യപ്പെട്ട് മമതയുടെ കത്ത്; പ്രസ്താവന പിന്‍വലിച്ച് ചിദംബരം
X

വാക്സിനേഷന്‍ നയത്തിലെ മാറ്റം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പുതിയ വിവാദത്തിന് തുടക്കമിട്ടു. ചില സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് വാക്സിന്‍ സംഭരണത്തില്‍ കേന്ദ്രീകൃതനയം രൂപീകരിക്കാതിരുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിലെ വീഴ്ച്ചകള്‍ പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവെക്കേണ്ടെന്ന് ചില പ്രതിപക്ഷ കക്ഷികളും അഭിപ്രായപ്പെട്ടു.

അതിനിടെ മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ഏതൊക്കെ സംസ്ഥാന സര്‍ക്കാരുകളാണ് വാക്സിന്‍ സംഭരണം സ്വയം ഏറ്റെടുത്തതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി തെറ്റായ വിവരങ്ങളാണ് നല്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് ചിദംബരം വാര്‍ത്തഏജന്‍സിയ്ക്ക് നല്കിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവദമായത്.

തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വാക്സിന്‍ സംഭരണത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തുവന്നു.കഴിഞ്ഞ ഫെബ്രുവരിയിലാണ് മമത പ്രധാനമന്ത്രിയ്ക്ക് ഈയാവശ്യം ഉന്നയിച്ച് കത്തെഴുതിയത്.

മമതയുടെ കത്ത് പുറത്തുവന്നതിന് തൊട്ടു പിന്നാലെ പി ചിദംബരം തന്റെ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ സുപ്രീംകോടതി കേന്ദ്ര വാക്സിന്‍ നയത്തെ ശക്തമായി വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി പുതിയ കേന്ദ്രീകൃത വാക്സിന്‍ നയം പ്രഖ്യാപിച്ചത്. നേരത്തെ കേന്ദ്ര വാക്സിന്‍ നയം കടുത്ത പ്രതിപക്ഷ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.

Next Story

Popular Stories