Top

പി സി വിഷ്ണുനാഥിന് കൊവിഡ് പോസിറ്റീവ്

കെപിസിസി വൈസ് പ്രസിഡന്റ് പി സി വിഷ്ണുനാഥിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ വിവരം വിഷ്ണുനാഥ് തന്നെയാണ് വ്യാഴാഴ്ച രാവിലെ നാലുമണിയോടെ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

18 Nov 2020 9:29 PM GMT

പി സി വിഷ്ണുനാഥിന് കൊവിഡ് പോസിറ്റീവ്
X

കൊച്ചി: കെപിസിസി വൈസ് പ്രസിഡന്റ് പി സി വിഷ്ണുനാഥിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ വിവരം വിഷ്ണുനാഥ് തന്നെയാണ് വ്യാഴാഴ്ച രാവിലെ നാലുമണിയോടെ ഫേസ്ബുക്കില്‍ പങ്കുവച്ചത്. കൊവിഡ് പരിശോധനഫലം പോസിറ്റീവാണ് എന്നും ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാനുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വിഷ്ണുനാഥ് അഭ്യര്‍ഥിച്ചു.

Next Story