Top

സിപിഐഎം നേതാവ് പി ബിജു അന്തരിച്ചു

സിപിഎം നേതാവും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അധ്യക്ഷന്‍ പി ബിജു അന്തരിച്ചു.

3 Nov 2020 9:46 PM GMT

സിപിഐഎം നേതാവ്  പി ബിജു അന്തരിച്ചു
X

സിപിഎം നേതാവും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അധ്യക്ഷന്‍ പി ബിജു അന്തരിച്ചു. 43 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. കൊവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലായിരിക്കെ അദ്ദേഹത്തിന്റെ ഇരുവൃക്കകളും തകരാറിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 8.15നായിരുന്നു അന്ത്യം.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ് ഐ ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം സിപിഎം ജില്ല കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം.

Next Story