Top

ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് ആശുപത്രികളുമായി വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഓക്‌സിജന്‍ വിതരണക്കാര്‍ക്കും അതത് ആശുപത്രിയുമായി വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് നന്നായിരിക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇതുവഴി ഓക്‌സിജന്‍ സ്‌റ്റോക്കും വിതരണ ഷെഡ്യൂളും കൃത്യമാക്കാന്‍ സാധിക്കുമെന്നും കോടതി നിര്‍ദ്ദേശിച്ചു. വലിയ ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ ഉണ്ടായിരിക്കണം എന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടുവെച്ചു. എല്ലാ ആശുപത്രികള്‍ക്കും സ്വന്തമായി ഒരു ഓക്‌സിജന്‍ പ്ലാന്റ് അത് ഏറെ ഉപകാരപ്പെടുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, നമ്മള്‍ ഇപ്പോള്‍ പൂര്‍ണമായും ആശ്രയിക്കേണ്ടിയിരിക്കുകയാണ്. ഓക്‌സിജന്‍ വിതരണം യഥാക്രമം നടന്നാല്‍ ഒട്ടുമിക്ക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. വിതരണം വര്‍ദ്ധിപ്പിച്ചാല്‍ അവസ്ഥ കൂടുതല്‍ മെച്ചപ്പെടും. […]

30 April 2021 7:32 AM GMT

ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് ആശുപത്രികളുമായി വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: ഓക്‌സിജന്‍ വിതരണക്കാര്‍ക്കും അതത് ആശുപത്രിയുമായി വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് നന്നായിരിക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇതുവഴി ഓക്‌സിജന്‍ സ്‌റ്റോക്കും വിതരണ ഷെഡ്യൂളും കൃത്യമാക്കാന്‍ സാധിക്കുമെന്നും കോടതി നിര്‍ദ്ദേശിച്ചു. വലിയ ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ ഉണ്ടായിരിക്കണം എന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടുവെച്ചു.

എല്ലാ ആശുപത്രികള്‍ക്കും സ്വന്തമായി ഒരു ഓക്‌സിജന്‍ പ്ലാന്റ് അത് ഏറെ ഉപകാരപ്പെടുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, നമ്മള്‍ ഇപ്പോള്‍ പൂര്‍ണമായും ആശ്രയിക്കേണ്ടിയിരിക്കുകയാണ്. ഓക്‌സിജന്‍ വിതരണം യഥാക്രമം നടന്നാല്‍ ഒട്ടുമിക്ക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. വിതരണം വര്‍ദ്ധിപ്പിച്ചാല്‍ അവസ്ഥ കൂടുതല്‍ മെച്ചപ്പെടും.

ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹിയിലേക്കുള്ള ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ഡല്‍ഹി ഹൈക്കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജ്യത്തെ പിടിച്ചുലച്ചിരിക്കുന്ന കൊവിഡിന്റെ രണ്ടാം തരംഗം ആരോഗ്യ മേഖലയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ആശുപത്രി കിടക്കകള്‍, മരുന്നുകള്‍, വാക്‌സിനുകള്‍ തുടങ്ങിയ മെഡിക്കല്‍ സമഗ്രികള്‍ക്ക് പുറമെ ഡല്‍ഹിക്ക് പുറമെ നിരവധി സംസ്ഥാനങ്ങളില്‍ ഓക്‌സിജന്റെ കുറവുണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് നാല് ലക്ഷത്തിലേക്കടുക്കുമ്പോള്‍ രാജ്യ തലസ്ഥാനത്ത് ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. നിലവില്‍ 97,977 രോഗികളാണ് ദില്ലിയില്‍ കൊവിഡ്19 ചികിത്സയില്‍ കഴിയുന്നത്. 21,152 കിടക്കകളില്‍ 1628 എണ്ണം മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. 53,440 പേരും ഹോം ഐസൊലേഷനിലുമാണ് ഉള്ളത്.

ഇതിനിടെ കേന്ദ്ര സര്‍ക്കാരിന് വാക്‌സിന് സൗജന്യമായി നല്‍കി കൂടെയെന്ന് കോടതി ചോദിച്ചു.കൊവിഡ് കേസുകളില്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ വരാനിരിക്കെയായിരുന്നു കോടതിയുടെ ഇത്തരം ഒരു കാര്യം മുന്നോട്ടുവെച്ചത്. വാകിസിന് രണ്ട് വില നിര്‍ണയിക്കേണ്ട കാര്യമുണ്ടോ? സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതില്‍ തുല്യത ഉറപ്പാക്കാന്‍ സാധിക്കുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

ചില സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നു. മറ്റു ചില സംസ്ഥാനങ്ങള്‍ക്ക ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ക്കെതിരെ പ്രതികാരം നടപടികള്‍ സ്വീകരിക്കരുത്. അത്തരം നടപടികള്‍ എടുത്താല്‍ അതിനെ കോടതി അലക്ഷ്യമായി കണക്കാക്കും.

കമ്പനികള്‍ക്ക് 4,500 കോടി നല്‍കാനുള്ള കേന്ദ്ര നീക്കത്തിലും സുപ്രീംകോടതി സംശയം ഉന്നയിച്ചു. പത്ത് പൊതുമേഖല സ്ഥാപനങ്ങളില്‍ വാക്‌സിന്‍ നിര്‍മ്മാണം നടത്താം എന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. അങ്ങനെയായിരുന്നു എങ്കില്‍ ഈ രണ്ട് കമ്പനികള്‍ക്കും 4,500 കോടി രൂപ എന്തിന് നല്‍കിയെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് കോടതി ഇടപെടന്നതെന്നും ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. വാക്‌സിന്‍ വില കമ്പനികള്‍ക്ക് വിട്ടുകൊടുക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. മെയ് പത്തിന് കേസ് വീണ്ടും പരിഗണിക്കും.

ഇതിനിടെ സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന വാക്‌സിന്‍ പൊതുമുതലാണെന്ന് സുപ്രീം കോടതി നേരത്തെ പരാമര്‍ശം നടത്തിയിരുന്നു. കൊവിന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്ത കോടതി ഇന്റര്‍നെറ്റ് നിരക്ഷരരായവര്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യുമെന്നും അതിനായി സ്വീകരിച്ചിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്നും കേന്ദ്രത്തോട് ചോദിച്ചു. വാക്‌സിന്‍ സ്വരൂപിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാത്തതെന്ത് കൊണ്ടെന്നും കോടതി അന്വേഷിച്ചു.

പേറ്റന്റ് അനുമതിയില്ലാതെ വാക്‌സിന്‍ വിതരണം എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്ന് ചോദിച്ച സുപ്രീംകോടതി, ശ്മശാനത്തൊഴിലാളികളുടെ രെജിസ്‌ട്രേഷനായി ഒരുക്കിയിട്ടുള്ള സംവിധാനങ്ങളെ പറ്റിയും കോടതി അന്വേഷിച്ചു.

Next Story

Popular Stories