
കാക്കനാട്: എറണാകുളം ജില്ലയിലെ ഓക്‌സിജന്‍ വിതരണത്തിന്റെ കൃത്യത ഉറപ്പുവരുത്താന്‍ സ്വകാര്യ ആശുപത്രികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി.
ഓക്‌സിജന്‍ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ദിവസവും പരിശോധിക്കുകയും നിരീക്ഷിക്കുകയും വേണം. ഓക്‌സിജന്‍ പാഴാക്കാതെ കൃത്യമായി ഉപയോഗത്തില്‍ വരുത്തണം. ചോര്‍ച്ചയിലൂടെയോ മറ്റു തരത്തിലോ പാഴാകാതെ ശ്രദ്ധിക്കണം.
അടിയന്തിര പ്രാധാന്യമില്ലാത്ത ഓപ്പറേഷനുകള്‍ ആശുപത്രികള്‍ പരമാവധി ഒഴിവാക്കണം. ഇത്തരം ഓപ്പറേഷനുകള്‍ നടക്കുന്നുവെങ്കില്‍ അതിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി ഓക്‌സിജന്‍ വാര്‍ റൂമില്‍ അറിയിക്കണം.

സ്വകാര്യ ആശുപത്രികളില്‍ റാപിഡ് സേഫ്റ്റി ഓഡിറ്റ് ടീമിന്റെ പരിശോധനയുണ്ടാകും. അതിനാല്‍ സ്വകാര്യ ആശുപത്രികള്‍ കൃത്യമായി മാനദണ്ഡങ്ങള്‍ പാലിക്കണം. സംഘത്തിന്റെ പരിശോധനകളുമായി ആശുപത്രികള്‍ സഹകരിക്കുകയും ഒരു നോഡല്‍ ഓഫീസറെ ഇതിനായി നിയമിക്കുകയും വേണം. എന്നിവയാണ് നിര്‍ദേശങ്ങള്‍.
Also Read: ട്രിപ്പിൾ ലോക്ഡൗൺ; കപ്പത്തോട്ടം വിലയ്ക്ക് വാങ്ങി ഡിവൈഎഫ്ഐ, ഭക്ഷ്യ വിതരണം ശക്തമാക്കുന്നു