Top

ഒഡീഷയില്‍ നിന്നും ഓക്‌സിജന്‍ എക്‌സ്പ്രസ് എത്തി; കേരളത്തിന് ആശ്വാസം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരവെ കേരളത്തിന് ആശ്വാസമായി ആദ്യത്തെ ഓക്‌സിജന്‍ എക്‌സ്പ്രസ് കൊച്ചിയില്‍ എത്തി. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് തീവണ്ടി വല്ലാര്‍പാടത്ത് എത്തിയത്. 118 മെട്രിക് ടണ്‍ ഓക്‌സിജനാണ് ട്രെയിനില്‍ ഉള്ളത്. ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ലോഡായിരുന്നു ഇത്. അവിടെ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രം കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്‌നര്‍ ടാങ്കറുകളിലാണ് ഓക്‌സിജന്‍ നിറച്ച് കൊണ്ടു വന്നത്. വല്ലാര്‍പാടത്ത് വെച്ച് ഫയര്‍ഫോഴ്‌സിന്റെ മേല്‍നോട്ടത്തില്‍ ടാങ്കര്‍ […]

15 May 2021 9:48 PM GMT

ഒഡീഷയില്‍ നിന്നും ഓക്‌സിജന്‍ എക്‌സ്പ്രസ് എത്തി; കേരളത്തിന് ആശ്വാസം
X

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരവെ കേരളത്തിന് ആശ്വാസമായി ആദ്യത്തെ ഓക്‌സിജന്‍ എക്‌സ്പ്രസ് കൊച്ചിയില്‍ എത്തി. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് തീവണ്ടി വല്ലാര്‍പാടത്ത് എത്തിയത്. 118 മെട്രിക് ടണ്‍ ഓക്‌സിജനാണ് ട്രെയിനില്‍ ഉള്ളത്. ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ലോഡായിരുന്നു ഇത്. അവിടെ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രം കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്‌നര്‍ ടാങ്കറുകളിലാണ് ഓക്‌സിജന്‍ നിറച്ച് കൊണ്ടു വന്നത്. വല്ലാര്‍പാടത്ത് വെച്ച് ഫയര്‍ഫോഴ്‌സിന്റെ മേല്‍നോട്ടത്തില്‍ ടാങ്കര്‍ ലോറികളില്‍ നിറച്ച് ജില്ലകളിലേക്ക് അയക്കും. സംസ്ഥാനത്ത് ഓക്‌സിജന്‍ ശേഖരം തീരാറായെന്നും കേരളത്തിലേക്കുള്ള ഓക്‌സിജന്‍ ലഭിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Next Story