ഓക്സ്ഫോർഡ് വാക്സിൻ 90% ഫലപ്രദം: ഇന്ത്യയിൽ ഉത്പാദനം സെറം ഇന്‍സ്റ്റിറ്റ്യൂറ്റുമായി ചേർന്ന്
ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണ ഫലങ്ങളിൽ ശരാശരി 70 ശതമാനം ഫലപ്രദമെന്ന് നിർമ്മാതാക്കൾ അറിയിക്കുന്നു. ഇത് പൊതുജനാരോഗ്യത്തിന് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ആസ്ട്രാസെനെക ചീഫ് എക്സിക്യൂട്ടീവ് പാസ്കൽ സോറിയറ്റ് പറഞ്ഞു.

ലണ്ടൻ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണ ഫലങ്ങളിൽ ശരാശരി 90 ശതമാനം ഫലപ്രദമെന്ന് നിർമ്മാതാക്കൾ അറിയിക്കുന്നു. ഇത് പൊതുജനാരോഗ്യത്തിന് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ആസ്ട്രാസെനെക ചീഫ് എക്സിക്യൂട്ടീവ് പാസ്കൽ സോറിയറ്റ് പറഞ്ഞു.
കൊവിഡ് പ്രതിരോധ രംഗത്ത് നിലവിൽ മത്സര രംഗത്തുള്ള ഫൈസർ, ബയോൺടെക്ക്, മോഡേണ തുടങ്ങിയവയുടെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് ഈ വാക്സിന് ഇപ്പോൾ ഫലപ്രാപ്തി കുറവാണെങ്കിലും, മോശമല്ലാത്ത പ്രതികരണമാണ് ഈ വാക്സിനും നൽകുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഇത്.