ഒവൈസിയും കെസിആറും ഒരുമിച്ചിരുന്ന് ബിരിയാണി കഴിക്കുന്നെന്ന് ബിജെപി നേതാവ്; ഒന്നുംവിട്ടുപറയാതെ എഐഎംഐഎം
ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതിയും എഐഎംഐഎമ്മും തമ്മില്‍ രഹസ്യ സഖ്യമുണ്ടെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജി കിഷന്‍ റെഡ്ഡി. ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് പരാമര്‍ശം. മേയര്‍, ഡെപ്യൂട്ടി മേയര്‍ സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ നേരത്തെ ധാരണയായതാണെന്നാണ് ബിജെപി മന്ത്രി ആരോപിക്കുന്നത്. ഒവൈസിയും കെ ചന്ദ്രശേഖര്‍ റാവുവും ഒരുമിച്ചിരുന്ന് ബിരിയാണി കഴിക്കുകയാണെന്നും തെരഞ്ഞെടുപ്പിനെ ഒന്നിച്ചാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ഹൈദരാബാദ് തെലങ്കാനയുടെ ഒരു കുഞ്ഞുപതിപ്പാണ്. ജനങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുകയും 48 സീറ്റുകളില്‍ വിജയിപ്പിക്കുകയും ചെയ്തു. […]

ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതിയും എഐഎംഐഎമ്മും തമ്മില്‍ രഹസ്യ സഖ്യമുണ്ടെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജി കിഷന്‍ റെഡ്ഡി. ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് പരാമര്‍ശം. മേയര്‍, ഡെപ്യൂട്ടി മേയര്‍ സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ നേരത്തെ ധാരണയായതാണെന്നാണ് ബിജെപി മന്ത്രി ആരോപിക്കുന്നത്. ഒവൈസിയും കെ ചന്ദ്രശേഖര്‍ റാവുവും ഒരുമിച്ചിരുന്ന് ബിരിയാണി കഴിക്കുകയാണെന്നും തെരഞ്ഞെടുപ്പിനെ ഒന്നിച്ചാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.
‘ഹൈദരാബാദ് തെലങ്കാനയുടെ ഒരു കുഞ്ഞുപതിപ്പാണ്. ജനങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുകയും 48 സീറ്റുകളില്‍ വിജയിപ്പിക്കുകയും ചെയ്തു. ജനങ്ങള്‍ അസദുദ്ദീന്‍ ഒവൈസിക്ക് എതിരാണ്. ഒവൈസിക്കോ കെസിആറിനോ മറ്റാര്‍ക്കെങ്കിലുമോ 2023ല്‍ ബിജെപിയെ തെലങ്കാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍നിന്നും തടയാന്‍ കഴിയില്ല’, റെഡ്ഡി പറഞ്ഞു.
56 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിആര്‍എസ് മാറിയെങ്കിലും ഭരണം നിലനിര്‍ത്താന്‍ 20 സീറ്റുകളുടെ കുറവുണ്ട്. 48 സീറ്റുകള്‍ നേടി ബിജെപിയാണ് രണ്ടാമതുള്ളത്. 44 സീറ്റുകളിലാണ് എഐഎംഐഎം വിജയിച്ചത്.
എഐഎംഐഎമ്മുമായി ധാരണയിലെത്താന്‍ ടിആര്‍എസ് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ഇതിനായി കെസിആറിന്റെ വീട്ടില്‍ യോഗം ചേരുമെന്നും അഭ്യൂഹങ്ങളുണ്ട്. ടിആര്‍എസും എഐഎംഐഎമ്മും സഖ്യത്തിലെത്തിയാല്‍ത്തന്നെ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനെ സംബന്ധിച്ച് അത് ആദ്യ സംഭവമല്ല. 2010ല്‍ കോണ്‍ഗ്രസും എഐഎംഐഎമ്മും മേയര്‍ സ്ഥാനം പങ്കുവെച്ചിരുന്നു. ഇക്കുറി മേയര്‍ സ്ഥാനം വനിതാ സംവരണമാണ്.
എന്നിരുന്നാലും, മേയര്‍, ഡെപ്യൂട്ടി മേയര്‍ സീറ്റുകളില്‍ തങ്ങള്‍ യാതൊരു ആലോചനകളും നടത്തിയിട്ടില്ലെന്നാണ് ഒവൈസിയുടെ വാദം. ‘മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ 150 വാര്‍ഡുകളുടെ ഫലം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുന്നതുവരെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സീറ്റുകളെച്ചൊല്ലിയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടില്ല. പാര്‍ട്ടി ഇപ്പോഴും അക്കാര്യത്തില്‍ തീരുമാനങ്ങളെടുത്തിട്ടില്ല’, ഒവൈസി പറഞ്ഞു.