Top

‘വഴിതെറ്റാന്‍ ഞങ്ങള്‍ കുട്ടികളല്ല’; മുസ്‌ലിം സഹോദരന്മാരെ ചിലര്‍ വഴിതെറ്റിക്കുന്നുവെന്ന് പറഞ്ഞ മോഹന്‍ ഭാഗവതിനോട് ഉവൈസി

പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്തെ മുസ്‌ലിം സഹോദരന്മാരെ ചിലര്‍ വഴി തെറ്റിക്കാന്‍ നോക്കിയെന്ന് പറഞ്ഞ ആര്‍എസ്എസ് സംഘചാലക് മോഹന്‍ഭാഗവതിനോട് മറുപടിയുമായി എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ആരെങ്കിലും വഴിതെറ്റിക്കാന്‍ ഞങ്ങള്‍ കുട്ടികളല്ല എന്നാണ് ഉവൈസിയുടെ മറുപടി. വഴി തെറ്റാന്‍ ഞങ്ങള്‍ കുട്ടികളല്ല. പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും കൊണ്ട് എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് പറയാന്‍ ബിജെപി ഒരു പിശുക്കും കാണിക്കുന്നില്ല. പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും മുസ്‌ലിംങ്ങള്‍ക്ക് എതിരല്ലെങ്കില്‍ നിയമത്തില്‍ നിന്ന് എല്ലാ […]

25 Oct 2020 6:47 AM GMT

‘വഴിതെറ്റാന്‍ ഞങ്ങള്‍ കുട്ടികളല്ല’; മുസ്‌ലിം സഹോദരന്മാരെ ചിലര്‍ വഴിതെറ്റിക്കുന്നുവെന്ന് പറഞ്ഞ മോഹന്‍ ഭാഗവതിനോട് ഉവൈസി
X

പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്തെ മുസ്‌ലിം സഹോദരന്മാരെ ചിലര്‍ വഴി തെറ്റിക്കാന്‍ നോക്കിയെന്ന് പറഞ്ഞ ആര്‍എസ്എസ് സംഘചാലക് മോഹന്‍ഭാഗവതിനോട് മറുപടിയുമായി എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ആരെങ്കിലും വഴിതെറ്റിക്കാന്‍ ഞങ്ങള്‍ കുട്ടികളല്ല എന്നാണ് ഉവൈസിയുടെ മറുപടി.

വഴി തെറ്റാന്‍ ഞങ്ങള്‍ കുട്ടികളല്ല. പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും കൊണ്ട് എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് പറയാന്‍ ബിജെപി ഒരു പിശുക്കും കാണിക്കുന്നില്ല. പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും മുസ്‌ലിംങ്ങള്‍ക്ക് എതിരല്ലെങ്കില്‍ നിയമത്തില്‍ നിന്ന് എല്ലാ മതങ്ങളെയും പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ഉവൈസി ആവശ്യപ്പെട്ടു.

ഞങ്ങളുടെ ഇന്ത്യക്കാര്‍ തന്നെയാണെന്ന് തെളിയിക്കേണ്ടി വരുന്ന നിയമത്തിനെതിരെ വീണ്ടും വീണ്ടും സമരം ചെയ്യുമെന്ന് അറിഞ്ഞുകൊള്ളാനും ഉവൈസി പറഞ്ഞു. ആര്‍എസ്എസിന്റെ സ്ഥാപകദിനമായ വിജയദശമി നാളില്‍ നടത്തിയ റാലിയിലായിരുന്നു ഭാഗവതിന്റെ പരാമര്‍ശം.

സിഎഎ മൂലം ഒരു ഇന്ത്യക്കാരനും ഭീഷണിയില്ല. സിഎഎ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പേ കൊറോണ വൈറസ് എത്തി. കുറച്ചുപേരുടെ മനസിലുള്ള വര്‍ഗീയ അവരുടെ മനസില്‍ തന്നെ നിന്നു. കൊറോണ വൈറസ് മറ്റെല്ലാ വിഷയങ്ങളുടേയും മേലെയായി. സുപ്രീം കോടതിയുടെ അയോദ്ധ്യ രാമക്ഷേത്ര വിധി രാജ്യം ക്ഷമയോടേയും തിരിച്ചറിവോടെയുമാണ് സ്വീകരിച്ചതെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

Next Story