Top

‘വാശിയുടെ കഥ ടൊവിനോ എട്ട് വര്‍ഷം മുന്നേ കേട്ടതാണ്’; വിഷ്ണു ജി രാഘവ്

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പുതിയ ചിത്രമായ വാശിയുടെ വിശേഷങ്ങൾ പങ്കുവെക്കുകയിരുന്നു അദ്ദേഹം.

30 Jan 2021 4:25 AM GMT
ഫിൽമി റിപ്പോർട്ടർ

‘വാശിയുടെ കഥ ടൊവിനോ എട്ട് വര്‍ഷം മുന്നേ കേട്ടതാണ്’; വിഷ്ണു ജി രാഘവ്
X

ടൊവിനോ തോമസിനൊപ്പം വര്‍ഷങ്ങള്‍ക്ക് മുന്നേ ഒരു ഹ്രസ്വചിത്രം പദ്ധതിയിട്ടിരുന്നതായി വാശിയുടെ സംവിധായകന്‍ വിഷ്ണു ജി രാഘവ്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാനായി താരം പോയെന്നും വാശിയുടെ കഥ ടൊവിനോ എട്ട് വര്‍ഷം മുന്നേ കേട്ടിരുന്നെന്നും വിഷ്ണു പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയിരുന്നു അദ്ദേഹം.

2013ൽ എന്റെ ആദ്യത്തെ ഹ്രസ്വചിത്രമായ ഫോർ ഹയറിൽ ടൊവിനോ അഭിനയിക്കേണ്ടതായിരുന്നു.ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, ടൊവിനോയ്ക്ക് മറ്റൊരു സിനിമയ്ക്കായി ഒരു കോൾ ലഭിച്ചു, അതിനാൽ എന്റെ പ്രോജക്റ്റിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. ടൊവിനോ കേട്ടിരുന്നു, ഇപ്പോൾ, അദ്ദേഹതത്തിനോപ്പം സിനിമ ചെയ്യുന്നതിൽ സന്തോഷം.

വിഷ്ണു ജി രാഘവ്

ഏറെ നാളായി വാശിയുടെ തിരക്കഥ തന്റെ മനസിലുണ്ടായിരുന്നുവെന്ന് വിഷ്ണു പറയുന്നു. ‘മറ്റൊരു ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾക്ക് ഇടയിൽ കൊവിഡ് വന്ന് ആ ചിത്രം വൈകിയതുമൂലം വാശിയുടെ സ്ക്രിപ്റ്റ് വീണ്ടും എഴുതാൻ തുടങ്ങി. അതിലേക്ക് ടൊവിനോയും കീർത്തിയും വന്നു. വാശി തുടങ്ങി’, വിഷ്ണു കൂട്ടിച്ചേർത്തു.

ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന വാശിയുടെ തിരക്കഥ സംവിധായകന്‍ വിഷ്ണു തന്നെയാണ് നിര്‍വഹിക്കുന്നത്. ഛായാഗ്രാഹകന്‍ റോബി വര്‍ഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ്ങും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മ്മാണവും നിധിന്‍ മോഹന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.

ഈ വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഉര്‍വ്വശി തീയ്യേറ്റേഴ്‌സും രമ്യാ മൂവീസും ചേര്‍ന്നാണ്. 2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ലൈന്‍ പ്രൊഡ്യൂസര്‍ കെ.രാധാകൃഷ്ണന്‍, പ്രോജക്ട് ഡിസൈനര്‍ ബാദുഷ എന്‍.എം, കലാ സംവിധാനം മഹേഷ് ശ്രീധര്‍, മേക്കപ്പ് പി.വി ശങ്കര്‍, കോസ്റ്റ്യൂം ദിവ്യ ജോര്‍ജ്, സൗണ്‍ഡ് ഡിസൈനിങ് എം.ആര്‍ രാജകൃഷ്ണന്‍, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്.വാഴുര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Next Story